ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

സൻഹെരിബ് സൈന്യങ്ങളെ അയച്ചു യഹൂദരാജ്യത്തിലെ ഉറപ്പുള്ള
പട്ടണങ്ങളെ പിടിച്ചു യരുശലെമിനെയും വളഞ്ഞു-അവൻ ജീവനുള്ള ദൈ
വത്തെ ദുഷിച്ചപ്പൊൾ ഹിസ്കിയ സ്വവസ്ത്രങ്ങളെ കീറി ഇസ്രയെൽ ദൈവ
ത്തൊടു പ്രാൎത്ഥിച്ചു എന്നാറെ യഹൊവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂൎയ്യ
പാളയത്തിൽ വന്നു ഒരു രാത്രിയിൽ തന്നെ ൧൮൭൦൦൦ ആളുകളെ സം
ഹരിച്ച ശെഷം സൻഹെരിബ ശെഷിച്ചവരൊടു കൂട നിനവയി
ലെക്ക മടങ്ങിപ്പൊകയും ചെയ്തു-

അനന്തരം ഒരു മഹാവ്യാധി പിടിച്ചു ഹിസ്കിയ വലഞ്ഞു കിടന്ന സമയം പ്ര
വാചകനായ യശയ അവന്റെ അടുക്കെ ചെന്നു നീ മരിക്കുമാറാകയാൽ
നിന്റെ ഗൃഹകാൎയ്യങ്ങളെ ക്രമപ്പെടുത്തുക എന്നു ചൊന്നാറെ ഹിസ്കിയ
കരഞ്ഞു ആയുസ്സു നീട്ടിത്തരുവാൻ ദൈവത്തൊടു അപെക്ഷിച്ചു-യ
ശയ വീട്ടിലെക്ക പൊകുമ്പോൾ യഹൊവ കല്പിച്ചു നീ മടങ്ങി ചെന്നു ഹി
സ്കിയയൊടു ഞാൻ നിന്റെ പ്രാൎത്ഥന കെട്ടു കണ്ണുനീരും കണ്ടിരിക്കുന്നു
ഞാൻ ഇനിയും ൧൫ വൎഷത്തൊളം ആയുസ്സു തരും എന്നു പറക യശയ
ചെന്നു പറഞ്ഞു അത്തിപഴം കൊണ്ടു ഒരു കുഴമ്പുണ്ടാക്കി പരുവിന്മെൽ ഇ
ട്ടു മൂന്നു ദിവസം കഴിഞ്ഞാറെ രാജാവിന്നു സൌഖ്യം വന്നു അവൻ
ദൈവാലയത്തിൽ ചെന്നു ദൈവത്തെ വാഴ്ത്തുകയും ചെയ്തു-

ഹിസ്കിയയുടെ ദുഷ്ടപുത്രനായ മനശ്ശെ ൫൦ വൎഷം വാണു ഭക്തനായ പി
താവിന്റെ ചട്ടങ്ങളെ എല്ലാം നീക്കി ജനങ്ങളെ വീണ്ടും വിഗ്രഹാരാ
ധനയിലെക്ക തന്നെ തിരിച്ചു-മരിക്കും മുമ്പെ അവൻ ബാബലിലെ
ക്ക അടിമയായി പൊകെണ്ടി വന്നു-അവിടെ വെച്ചു തന്നെത്താൻ താഴ്ത്തി
യതിനാൽ ദൈവം അവന്റെ പ്രാൎത്ഥനയെ കെട്ടു സ്വരാജ്യത്തെക്ക ത
ന്നെ തിരിയ വരുത്തിയാറെ അവൻ യരുശലെമിൽ നിന്നു ബിംബാരാ
ധന നീക്കി വസിച്ചു-അവന്റെ പുത്രനായ അമ്മൊൻ തനിക്ക മുമ്പെ ഉ
ള്ള സകല രാജാക്കന്മാരെക്കാളും അധികം ദൊഷവാനായി-അവൻ
൨ വൎഷം രാജ്യം ഭരിച്ചു മരിച്ച ശെഷം ൮ വയസ്സുള്ള മകനായ യൊശിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/90&oldid=189575" എന്ന താളിൽനിന്ന് ശേഖരിച്ചത്