ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

യ സമയം യശായ അത് വളൎന്നു ശ്രീത്വം ഏറും എന്നും ശെഷം അതി ബലവാ
നായ കൊരശ് എന്ന പാൎസി രാജാവ് അതിനെ മറിച്ചു കളയും എന്നും അറി
യിച്ചു-യിറമിയാ കല്ദായക്കാരാൽ ഉണ്ടാകുന്ന യരുശലെം നാശവും ആ
പട്ടണം പാഴായി കിടക്കെണ്ടുന്ന വൎഷകണക്കും സൂചിപ്പിച്ചു ഹെസ്കി
യെലും യഹൂദഭവനത്തിന്നു നാശത്തെ അറിയിച്ചു ദിവ്യശിക്ഷകളെയും ര
ക്ഷകളെയും പല വിധെന വൎണ്ണിച്ചു-ഇങ്ങിനെ പ്രവാചകന്മാർ ദൈവവി
ധികളെ എത്രയും സ്പഷ്ടമായി പറഞ്ഞു പൊരുന്നു എങ്കിലും അനുതാപ
പ്പെട്ടു ദൈവത്തൊടു ഇണങ്ങുവാൻ ജനങ്ങൾ്ക്ക മനസ്സുണ്ടായില്ല-

പ്രവാചകന്മാർ അറിയിക്കെണ്ടുന്ന വിശെഷങ്ങളെ പലപ്പൊഴും ഉപമക
ളെ ചൊല്ലി തെളിയിച്ചു യിറമിയാ കുശവന്റെ പണിയെ മനസ്സിൽ ഒൎത്തു പറ
ഞ്ഞത് ജനങ്ങൾ അശുദ്ധപാത്രങ്ങളെ കഴുകി കവിഴ്ത്തുന്ന പ്രകാരം ദൈ
വം യരുശലെമിനെ മറിച്ചു കളയും ഹെ ഇസ്രയെൽ ഭവനക്കാരെ കുശവ
ൻ ചക്രത്തിൽ വെച്ചു കൈയാൽ മനിയുന്ന പാത്രം കുരൂപമായി പൊയാ
ൽ അതിനെ കുഴച്ചു ഉരുട്ടി മറ്റൊരു പാത്രം തീൎക്കുന്നതു പൊലെ എനി
ക്കും നിങ്ങളൊടു ചെയ്യാമൊ എന്നു യഹൊവയുടെ കല്പന ആകുന്നു ഇതാ
കുശവന്റെ കൈയിൽ മണ്ണു എതു പ്രകാരം അപ്രകാരം നിങ്ങൾ എന്റെ
കൈയിൽ ആകുന്നു-പ്രവാചകൻ മറ്റൊരു സമയം ഒരു ശൊഭയുള്ള പാ
ത്രം വാങ്ങി അതിനെ എടുത്തു ജനങ്ങളുടെ മൂപ്പന്മാരും ആചാൎയ്യന്മാരും കാ
ണ്കെ നിലത്തു ചാടി പറഞ്ഞത് സൈന്യങ്ങളുടെ യഹൊവ ഇപ്രകാരം പറ
യുന്നു കുശവന്റെ പാത്രത്തെ പൊളിച്ചാൽ നന്നാക്കുവാൻ കഴിയാത്ത
ത് പൊലെ ഞാൻ ബിംബാരാധന ദൊഷം ഹെതുവായി ഈ ജനങ്ങ
ളെയും പട്ടണത്തെയും രാജധാനികളെയും മറ്റും നശിപ്പിക്കയും
ചെയ്യും-

൫൦ ബാബെലിലെ പ്രവാസം-

പ്രവാചകന്മാർ അറിയിച്ചതു യഹൂദന്മാർ വിശ്വസിച്ചില്ല എങ്കിലും ഭെദംകൂ
ടാതെ ഒത്തുവന്നു-വിധികാലം എത്തിയപ്പൊൾ കല്ദായർ എന്ന കൊടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/92&oldid=189579" എന്ന താളിൽനിന്ന് ശേഖരിച്ചത്