ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

കെട്ടി ആചാൎയ്യന്മാരും ഉപാദ്ധ്യായന്മാരും മൂപ്പന്മാരും കൂടിയിരി
ക്കുന്ന പ്രധാനാചാൎയ്യന്റെ അരമനയിലെക്ക കൊണ്ടുപൊയി
കൎത്താവിനെ ഒരുനാളും വിടിക ഇല്ലെന്ന പറഞ്ഞ വാക്കൊൎത്ത
പെത്രൊസ ദൂരെ അവന്റെ പിന്നാലെ കാൎയ്യത്തീൎപ്പ അറിയെണ്ട
തിന്ന അരമനയിൽ പുക്കു ശീതം നിമിത്തം തീക്കാഞ്ഞുകൊണ്ടി
രിക്കുന്ന ഉദ്യൊഗസ്ഥരുടെ കൂട്ടത്തിൽ ഇരുന്നപ്പൊൾ ഒരു വെല
ക്കാരത്തി അവനൊട നീയും യെശുവിന്റെ കൂടയുള്ളവനല്ല
യൊ എന്ന ചൊദിച്ചാറെ അവൻ ഞാൻ അറിയുന്നില്ല നീ പറ
ഞ്ഞത തിരിച്ചറിയുന്നതുമില്ല എന്ന മറുത്തു പറഞ്ഞു പുറത്തു ചെ
ന്നാറെ പൂവൻ കൊഴി കൂകി അപ്പൊൾ വെറെ ഒരു വെലക്കാര
ത്തി അവനെ കണ്ടു അവിടെയുള്ള അവരൊടു ഇവനും യെശുവി
നൊടു കൂടയുള്ളവനാകുന്ന എന്ന പറഞ്ഞാറെ അവർ നീ അ
വന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയൊ എന്ന ചൊദിച്ചപ്പൊൾ
അവൻ ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന പിന്നെയും സ
ത്യം ചെയ്തു തള്ളിപ്പറഞ്ഞു. പിന്നെ അല്പനെരം കഴിഞ്ഞശെഷം
അരികെ നിന്നവർ നീ അവരിലൊരുത്തൻ സത്യം നീ ഒരു ഗലീ
ലായ മനുഷ്യൻ എന്ന നിന്റെ ഭാഷ തന്നെ അറിയിക്കുന്നുവ
ല്ലൊ എന്ന പറഞ്ഞപ്പൊൾ പെത്രൊസ പിന്നെയും ൟ മനുഷ്യനെ
ഞാൻ അറിയുന്നില്ല എന്ന ശപിക്കയും ആണയിടുകയും ചെയ്തു
തുടങ്ങി. ഉടനെപൂവൻ കൊഴി രണ്ടാമതു കൂകിയാറെ കൎത്താ
വ തിരിഞ്ഞ പെത്രൊസിനെ നൊക്കി പൂവൻകൊഴി രണ്ടു വട്ടം
കൂകും മുമ്പെ മൂന്നു വട്ടം നീ എന്നെ മറുത്തുപറയുമെന്ന വാക്കുഒൎത്ത
പുറത്തു പൊയി വളരെ വിഷദിച്ച കരകയും ചെയ്തു.

൩൧. സഭാമുഖെന യെശുവിന്റെ
വിസ്താരം.

പിന്നെ പ്രധാനാചാൎയ്യൻ യെശിവൊട ശിഷ്യരെയും ഉപ
ദെശത്തെയും കുറിച്ചു ചൊദിച്ചു യെശു ഞാൻ സ്പഷ്ടമായി ലൊക
ത്തൊട പറഞ്ഞുവല്ലൊ എല്ലാ യഹൂദന്മാർ കൂടുന്ന പള്ളികളിലും
ദൈവാലയത്തിലും വെച്ചു ഉപദെശിച്ചു രഹസ്യമായി ഒന്നും പറ
ഞ്ഞിട്ടില്ല നീ എന്നൊട ചൊദിക്കുന്നതെന്തിന്ന എന്റെ ഉപദെ
ശത്തെ കെട്ടവരൊടുതന്നെ ഞാൻ ഏന്തു പറഞ്ഞു എന്ന ചൊദി
ക്ക ഞാൻപറഞ്ഞ കാൎയങ്ങൾ അവർ അറിയുന്നു വല്ലൊ എന്ന പ
റഞ്ഞാറെ അരികെ നിൽകുന്ന ഒരു സെവകൻ നീപ്രധാനാചാ
ൎയ്യനൊട ഇപ്രകാരം ഉത്തരം പറയുന്നുവൊ എന്നുരച്ച യെശുവി
ന്റെ കവിൾക്ക ഒന്നടിച്ചു അപ്പൊൾ യെശു ഞാൻ ദൊഷം പറ
ഞ്ഞിട്ടുണ്ടെങ്കിൽ പറക ഇല്ലെങ്കിൽ നീ എന്തിന്നു എന്നെ അടിക്കുന്നു
എന്ന പറഞ്ഞു അതിന്റെ ശെഷം പ്രധാനാചാൎയ്യന്മാരും മന്ത്രി
സഭ ഒക്കയും യെശുവിനെ കൊല്ലെണ്ടതിന്ന കള്ളസ്സാക്ഷ്യം അന്വെ
ഷിച്ചും അനെകം കള്ളസ്സാക്ഷിക്കാർ വന്നിട്ടും അവർ പറഞ്ഞ സാ
ക്ഷി ഒത്തു വന്നതുമില്ല. അപ്പൊൾ പ്രധാനാചാൎയ്യൻ എഴുനീറ്റ
യെശുവിനൊട ഒന്നും ഉത്തരം പറയുന്നില്ലയൊ ഇവർ നിന്റെI2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/105&oldid=179524" എന്ന താളിൽനിന്ന് ശേഖരിച്ചത്