ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

വന്ന അങ്കിയെ ഉടുപ്പിച്ച മുള്ളുകൾകൊണ്ട ഒരു കിരീടം മെടഞ്ഞ
അവന്റെ തലമെൽ വെച്ച വലങ്കയ്യിൽ ഒരു കൊലും കൊടുത്ത
അവന്റെ മുമ്പാകെ മുട്ടുകുത്തി യഹൂദരാജാവെജയ ജയ എന്ന
പരിഹസിച്ചു പറഞ്ഞ മുഖത്ത തുപ്പി കൊൽകൊണ്ട തന്നെ തലമെ
ൽ അടിക്കയും ചെയ്തു.

പിന്നെ പിലാതൊസ പുറത്തവന്ന ഇതാ ഞാൻ അവനിൽ
ഒര കുറ്റവും കാണുന്നില്ല എന്ന നിങ്ങൾ അറിയെണ്ടതിന്ന അവ
നെ നിങ്ങൾക്ക പുറത്തുകൊണ്ട വരുന്ന എന്നു പറഞ്ഞു യെശു
മുൾകിരീടവും ചുവന്ന അങ്കിയും ധരിച്ച പുറത്തു വന്ന അപ്പൊ
ൾ പിലാതൊസ അവരൊട ഇതാ ആ മനുഷ്യൻ എന്ന പറഞ്ഞു
പ്രധാനാചാൎയ്യന്മാരും സെവകരുംകണ്ടപ്പൊൾ അവനെ കു
രിശിൽ തറെക്ക എന്ന നിലവിളിച്ചാറെ പിലാതൊസ അവനെ
കൊണ്ടു പൊയി കുരിശിൽ തറെപ്പിൻ ഞാൻ അവനിൽ ഒര കു
റ്റവുംകാണിന്നില്ല എന്നത കെട്ട യഹൂദന്മാർ ഞങ്ങൾക്ക ഒര ന്യാ
യപ്രമാണമുണ്ട തന്നെത്താൻ ദൈവപുത്രനാക്കിയതിനാൽ അ
വൻ ഞങ്ങളുടെ ന്യായപ്രകാരം മരിക്കെണം എന്ന പറഞ്ഞാറെ
പിലാതൊസ അത്യന്ത്യം ഭയപ്പെട്ട പിന്നെയും ന്യായസ്ഥലത്തെക്ക
പൊയി യെശുവിനൊട നീ എവിടെ നിന്നാകുന്ന എന്ന ചൊ
ദിച്ചപ്പൊൾ യെശ അവനൊട ഒരുത്തരവും പറഞ്ഞില്ല നീ എ
ന്നൊട പറകയില്ലയൊ നിന്നെ കുരിശിൽ തറപ്പാനും വീടിപ്പാ
നും എനിക്ക അധികാരമുണ്ടെന്ന നീ അറിയുന്നില്ലയൊ എന്ന കെ
ട്ടാറെ യെശ മെലിൽനിന്ന തന്നിട്ടില്ലെങ്കിൽ എനിക്ക വിരൊധ
മായി ഒരധികാരവും നിനക്ക ഉണ്ടാകയില്ലയായിരുന്നു. അതുകൊ
ണ്ട എന്നെ നിനക്ക ഏല്പിച്ചവന്ന അധികം പാപമുണ്ട എ
ന്ന പറഞ്ഞു അന്നു തൊട്ട പിലാതൊസ അവനെ വിടീപ്പാൻ നൊ
ക്കി എന്നാറെ യഹൂദർ ഇവനെ വിടീച്ചാൻ നീ കൈസരിന്റെ
ഇഷ്ടനല്ല തന്നെത്താൻ രാജാവാകുന്നവനെല്ലാം കൈസരിന്റെ
ദ്രൊഹിയാകുന്ന എന്ന തിണ്ണം വിളിച്ച പറഞ്ഞതു കെട്ട പിലാ
തൊസ അവരുടെ ഇഷ്ടപ്രകാരംചെയ്‌വാൻ മനസ്സായി ബറബാ
യെ വിടീച്ച യെശുവിനെ ക്രൂശിൽ തറെക്കെണ്ടതിന വിധി
ച്ച എല്പിക്കയും ചെയ്തു. അനന്തരം യെശു തന്റെ കുരിശ ചുമന്നു
കൊണ്ട ഗൊല്ഗത്ത എന്ന കപാലസ്ഥലത്തെക്ക പുറപ്പെട്ട പൊയി
അനെകം ജനങ്ങളും അവനെ ചൊല്ലി മാറത്തടിച്ചും നില
വിളിച്ചുമിരിക്കുന്ന സ്ത്രീകളും പിന്തുടൎന്നു ആയവരെ യെശു തിരി
ഞ്ഞനൊക്കി പറഞ്ഞു യരുശലെം പുത്രിമാരെ എന്നെ ചൊല്ലി കര
യാതെ നിങ്ങളെയും നിങ്ങളുടെ മക്കളെയും വിചാരിച്ച കരവിൻ
പച്ചവൃക്ഷത്തിൽ ഇതിനെ ചെയ്തുകൊണ്ടാൽ ഉണക്ക വൃക്ഷത്തിൽ
എന്തെല്ലാം ചെയ്യുമെന്ന പറകയുംചെയ്തു.

൩൪. യെശുവിനെ ക്രൂശിൽ തറെച്ചത.

പിന്നെ അവർ കപാല സ്ഥലത്തെത്തിയപ്പൊൾ ഒര മദ്യം
കുടിപ്പാൻ കൊടുത്താറെ യെശു ആയതിനെ വാങ്ങാതെ ഇരുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/108&oldid=179527" എന്ന താളിൽനിന്ന് ശേഖരിച്ചത്