ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

മെന്നുഌഅത സൂചകമായി അവറ്റിൽപറഞ്ഞിട്ടുണ്ട അവൻ രണ്ടാം
പ്രാവിശ്യം തടവിലായി യെശുക്രിസ്തുവിന്റെ നാമം നിമിത്തം
വാളാൽ മരിച്ചു എന്ന സഭാചരിത്രത്തിൽ പറഞ്ഞ കെൾക്കുന്നു ര
ണ്ടാംപ്രാവിശ്യം തടവിൽ ഇരിക്കുമ്പൊൾ അവൻ തിമൊഥ്യന്നു
രണ്ടാം ലെഖനം എഴുതി അതിന്നുമൊമ്പെ അവൻ വഴിയാത്രകളി
ലും ഒന്നാം തടവുകാലത്തിലും പല സഭകൾക്കും എറിയ ലെഖന
ങ്ങളെ എഴുതി അയച്ചിരുന്നു അവ ഒക്കയും പുതിയനിയമപുസ്ത
കത്തിൽ ഇരിക്കുന്നു പൌൽ മരിക്കും മുമ്പെ മത്തായും മാൎക്കൊസും
ലൂക്കനും തങ്ങളുടെ സുവിശെഷങ്ങളെ എഴുതിയിരിക്കുന്നു യറുശ
ലെം പട്ടണം നശിച്ചശെഷം അത്രെ യൊഹന്നാൻ തന്റെ സുവി
ശെഷത്തെയും അറിയിപ്പിനെയും തീൎത്തു പത്രൊസും യാക്കൊബും
യൂദാവും എന്ന മൂന്നുപെരും ലെഖനങ്ങളെ എഴുതിയിരുന്നു അവ
യും പുതിയനിയമത്തിൽ ഉണ്ട യൊഹന്നാൻ എറിയ വയസ്സനാ
യി മരിച്ചു മറ്റെ അപ്പൊസ്തലരുടെ അവസ്ഥ സൂക്ഷ്മായി അ
റിയുന്നില്ല ഒന്നുമാത്രം നിശ്ചയം നിങ്ങൾ സകല ഭൂലൊകത്തിലും
പൊയി സകല സൃഷ്ടിക്കും സുവിശെഷം പ്രസംഗിപ്പിൻ എന്നു
ള്ള കൎത്താവിന്റെ കല്പനപ്രകാരം അവർ നടന്ന എകദെശം
൨൫ സംവത്സരത്തിന്നകം ക്രിസ്തുവിനെ എല്ലാരാജ്യങ്ങളിലും അ
റിയിച്ച അവർ കൎത്താവിന്റെ കല്പനയെ പ്രമാണിച്ചപ്രകാരം
കൎത്താവും ഞാൻ ലൊകാവസാനത്തൊളം നിങ്ങളൊടുകൂടി ഇരി
ക്കും എന്നുള്ള വാക്യം അവരിലും നിവൃത്തിച്ചും ൟ ദിവസത്തൊ
ളം അവന്റെ സൎവ്വശിഷ്യന്മാരിൽ നിവൃത്തിക്കയും ചെയ്യുന്നു
സത്യം.

അവസാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/127&oldid=179548" എന്ന താളിൽനിന്ന് ശേഖരിച്ചത്