ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

പ്പൊൾ എല്ലാ മിസ്രായ്മക്കാരൊടും ഇസ്രയെൽക്കാൎക്ക ജനിക്കുന്നആ
ൺകുഞ്ഞങ്ങളെ ഒക്കയും പുഴയിൽ ഇട്ടു കൊല്ലെണം എന്ന കല്പി
ക്കയും ചെയ്തു.

ആ കാലത്ത ലെവി ഗൊത്രക്കാരനായ ആമ്രാമിന്ന സുന്ദരനാ
യ ഒരു പുത്രൻ ജനിച്ചു. അമ്മ അവനെ ഭയത്തൊടെ മൂന്നു മാ
സം ഒളിച്ചുവെച്ചു. പിന്നെ ഒളിപ്പാൻ കഴിയാഞ്ഞപ്പൊൾ ഒരു പെ
ട്ടി വാങ്ങി പശ തെച്ച കുഞ്ഞിനെ അതിൽ കിടത്തി നീലനദിതീ
രത്ത ഞാങ്ങണയുള്ള ഒരു ദിക്കിൽ വെച്ച കുട്ടിയുടെ സഹൊദരി
യെ അരികെ പാൎപ്പിച്ചു. അതിന്റെ ശെഷം രാജപുത്രി പുഴയി
ൽ കുളിപ്പാൻ വന്ന ആ പെട്ടിയെ കണ്ടപ്പൊൾ ദാസിയെ അയച്ച
പെട്ടി വരുത്തി തുറന്ന നൊക്കിയാറെ കരയുന്ന കുഞ്ഞിനെ കണ്ടു
അവൾ മനസ്സലിഞ്ഞ ഇത ഒരു എബ്രായകുട്ടി എന്ന പറഞ്ഞതകെ
ട്ടപ്പൊൾ സഹൊദരി അടുത്ത വന്ന മുല കൊടുക്കെണ്ടതിന്ന എ
ബ്രായസ്ത്രീയെ വിളിക്കെണമൊ എന്ന ചൊദിച്ച കല്പന വാങ്ങി
അമ്മയെ വരുത്തിയ ശെഷം രാജപുത്രി കുഞ്ഞിനെ വളൎത്തെണ്ട
തിന്നായി അവളുടെ കൈയ്ക്കൽ ഏല്പിച്ചു. മുതിൎന്നപ്പൊൾ അവ
നെ വാങ്ങി തനിക്ക പുത്രനാക്കി വെച്ച മിസ്രായ്മക്കാരുടെ സകല
വിദ്യകളെ പഠിപ്പിച്ചു വെള്ളത്തിൽനിന്ന എടുത്തവൻ എന്നൎത്ഥ
മുള്ള മൊശെ എന്ന പെർ വിളിക്കയും ചൈതു.

അവൻ പ്രാപ്തനായപ്പൊൾ രാജമഹത്വത്തിലും ധനത്തിലുംര
സിക്കാതെ ഇസ്രയെക്കാരുടെ ഞെരുക്കങ്ങളെ കണ്ടിട്ടു ദുഃഖിച്ചുകൊ
ണ്ടിരുന്നു ൪൦ാം വയസ്സിൽ ഒരു ദിവസം സഹൊദരന്മാരുടെ അ
രികിൽ ചെന്നാറെ അവരിൽ ഒരുവനെ ഒരു മിസ്രായ്മക്കാരൻ അ
ടിക്കുന്നത കണ്ടപ്പൊൾ അവനെ അടിച്ച കൊന്നുകളഞ്ഞു. ദൈ
വം എന്റെ കൈകൊണ്ട ഇസ്രയെല്ക്കാൎക്ക രക്ഷ വരുന്നത അവ
ർ കണ്ടറിയും എന്നവൻ വിചാരിച്ചത നിഷ്ഫലമായി തീൎന്നു ആ
കുല കാൎയ്യം രാജാവ അറിഞ്ഞ കൊല്ലുവാൻ ഭാവിച്ചപ്പൊൾ മൊ
ശെ ഒടി അബ്രഹാമിന്റെ സന്തതിക്കാരായ മിദ്യാനരുടെ ദെശ
ത്തിൽ എത്തി ഒരു കിണറ്റിന്റെ അരികെ ഇരുന്നപ്പൊൾ ആ
നാട്ടിലെ ആചാൎയ്യന്റെ ൭ പുത്രിമാർ വന്ന ആടുകൾക്ക വെള്ളം
കൊരി തൊട്ടികളെ നിറെച്ചാറെ വെറെ ഇടയന്മാർ വന്ന അവ
രെ ആട്ടിക്കളഞ്ഞത കണ്ട മോശെ അവരെ രക്ഷിച്ചു ആടുകളെ
വെള്ളം കുടിപ്പിക്കയും ചെയ്തു. കന്യകമാരുടെ അഛ്ശനായ യി
ത്രൊ ൟ അവസ്ഥ കെട്ടപ്പൊൾ അവനെ വരുത്തി വീട്ടിൽ പാ
ൎപ്പിച്ച പുത്രിയായ സിപ്പൊരയെ ഭാൎയ്യയാക്കി കൊടുത്ത ആട്ടിൻ
കൂട്ടങ്ങളെ മെപ്പാനായി ഏല്പിക്കയും ചെയ്തു.

൨൧ മൊശെ ഫരവൊ എന്ന രാജാ
വിന്റെ മുമ്പാകെ നിന്നത.

മൊശെ ൪൦ വൎഷം മിദ്യാനിൽ പാൎത്ത വന്നു ഒരു സമയംആ
ട്ടിൻകൂട്ടത്തെ ഹൊറെബ മലയുടെ താഴ്വരയിൽ ആക്കി മെച്ചുകൊ
ണ്ടിരുന്നപ്പൊൾ കത്തികൊണ്ടിരുന്നിട്ടും വെന്തുപൊകാതിരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/28&oldid=179433" എന്ന താളിൽനിന്ന് ശേഖരിച്ചത്