ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്റെ ഭ്രാന്തു കണ്ടാറെ, ദമയന്തിരണ്ടുമക്കളേയും
തേരിൽ കരേറ്റി, അഛ്ശന്റെ നഗരത്തിൽ അ
യച്ചു പാൎപ്പിച്ചു; താൻ ഭൎത്താവെ പിരിയാതെ ഒ
ന്നിച്ചു നഗരം വിട്ടു, കാട്ടിൽ കൂടി സഞ്ചരിക്ക
യും ചെയ്തു. ഒരു നാൾ കലി നളനെ പിന്നെ
യും ചതിച്ചു, ഏക വസ്ത്രം ശേഷിച്ചതിനെ അ
പഹരിച്ചപ്പോൾ, അവൻ അഴി നില പൂണ്ടു,
ഭാൎയ്യ ഉറങ്ങുന്ന കാലം അവളുടെ വസ്തും മുറിച്ചു.
പാതി എടുത്തു, ഓടിപോകയും ചെയ്തു. അവൾ
ഉണൎന്ന ഉടനെ, ഭൎത്താവെ കാണാതെ വളരെ
ഖേദിച്ചുഴന്നു തിരഞ്ഞിട്ടും കാണാഞ്ഞപ്പോൾ
കച്ചവടക്കാരുടെ കൂട്ടത്തോടു ചേൎന്നു, ഒന്നിച്ചു
നടന്നു, ചേദി രാജ്യത്തിൽ എത്തിയാറെ പേർ
മറച്ചു, അരമനയിൽ സൈരന്ധ്രിയായി സേ
വിക്കയും ചെയ്തു. നളൻ ഒരു കാട്ടുതീയിൽ അക
പ്പെട്ട സൎപ്പത്തിന്റെ ആൎത്തനാദം കേട്ടു, ദിവ്യ
വരം കൊണ്ടു അതിനെ തീയിൽ നിന്നു രക്ഷി
ച്ചപ്പോൾ, സൎപ്പം മാറത്ത് കടിച്ചു രൂപവും മാ
റ്റി കലിയുടെ വഞ്ചനയൊക്ക അറിയിച്ചു. ഒ
രു മന്ത്രത്താലെ രക്ഷ ഉള്ളു എന്നും, ഇന്നി
ന്ന പ്രയോഗങ്ങൾ വേണം എന്നും ഉപദേ
ശിച്ചു, നളനും ബാഹുകൻ എന്ന പേരെടുത്തു,
അയോദ്ധ്യരാജാവെ ചെന്നു കണ്ടു. അടുക്കള
ക്കാരനും തേരാളിയുമായി സേവിച്ചു പാൎക്കയും
ചെയ്തു. എന്നാറെ വിദൎഭരാജാവു ബ്രാഹ്മണ
രെ അയച്ചു മകളെ എങ്ങും തിരയിക്കും സമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/11&oldid=181158" എന്ന താളിൽനിന്ന് ശേഖരിച്ചത്