ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ഇവ പല മഹാ ദോഷം ഒന്നും ഇല്ലാ തദാ
ശിവ ശിവ മഹാ സുഖം സൎവ്വദാ ദേഹിനാം
അനഘജന കൎമ്മവും പുണ്യധൎമ്മങ്ങളും
കനകമണി ദാനവും കാലകൎമ്മങ്ങളും
ധരണിസുര പൂജയും ദേവതാസേവയും
ധരണിപതി നൈഷധൻ ചെയ്തു വാണീടിനാൻ

ഇതു നേരായാൽ, ആ കാലത്തിൽ കാമക്രോധ
ലോഭങ്ങളും ഡംഭവം മദ്യപാനവും മറ്റുംലോകത്തിൽ
കാണ്മാൻ സംഗതി ഇല്ല.

നായർ അന്നു മഹാ സൌഖ്യമുള്ള കാലം തന്നെ.

ഗുരു. അതു മായയുള്ള വിചാരമത്രെ. പുഷ്കരൻ മുത
ലായ ദുഷ്ടന്മാരും ഉണ്ടല്ലൊ. അവൻ “നിഷ്കൃ
പൻ , നിരീശ്വരൻ, നിഷ്ഠുരൻ,നിരങ്കുശൻ"
എന്നു ദമയന്തി ചൊല്ലിയില്ലയൊ. (൩ പാദം)

പിന്നെ രാജാക്കന്മാൎക്കു അകപ്പെടുന്ന ൭ വിധം
വ്യസനങ്ങളെ അവൾ ഇവ്വണ്ണം പറയുന്നു.

സ്ത്രീകളും, ദ്യൂതങ്ങളും,നായാട്ടും മദ്യപാനം,
ലോകഗൎഹിതം വാക്യദണ്ഡന ക്രൌൎയ്യങ്ങളും.

അതു കൊണ്ടു കാമം ക്രോധം മദ്യപാനം മുതലായ
ദോഷങ്ങളൊടു ആ കാലത്തിൽ ഉള്ളവൎക്കും കൂടെ പ
രിചയം ഉണ്ടായിരുന്നു സ്പഷ്ടം.

നായർ. മൎത്ത്യപ്പുഴുക്കൾക്കു പണ്ടു തന്നെ ഉണ്ടായി
രിക്കും. അതു നമ്മുടെ ഗതി അത്രെ, ദൈവക
ല്പിതം എന്നെ വേണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/19&oldid=181166" എന്ന താളിൽനിന്ന് ശേഖരിച്ചത്