ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ശുചീന്ദ്രത്തിൽ തന്നെ കുളിച്ചിട്ടു, ഇന്ദ്രന്നു ശു
ചി വന്നു, എന്നു പറയുന്നു. അതു പുറമേശു
ദ്ധിയായിരിക്കും. അകമെശുദ്ധി ഇന്ദ്രന്നുഇല്ല.

നായർ. വിശ്വം നിറഞ്ഞു വിളയാടുന്ന തമ്പുരാ
ന്റെ നേരമ്പോക്കുകളെ ദോഷം എന്നു ചൊ
ല്ലുവാൻ, ഞാൻ തുനികയില്ല.

ഗുരു. ഇന്ദ്രൻ താൻ കാമത്തെ സ്മൃതിക്കുന്നില്ല. അ
തു ദോഷം എന്നു നല്ലവണ്ണം ബോധിച്ചു.
അതുകൊണ്ടു അവൻ ഉപദേശിക്കുന്നതിനു
ഒരു കുറവും ഇല്ല. (൧ പാദം)

സ്ത്രീകളെ ചൊല്ലി ദുരിതം വളൎത്തുവാൻ
പ്രാകൃതന്മാൎക്കെ മനസ്സുള്ളു മന്നവ
മാംസപിണ്ഡങ്ങളിൽ കാമം എന്നുള്ളതു
മാംസള പ്രജഞാനിണക്കു വേണ്ടുന്നതൊ?

കണ്ടൊർ മറ്റവരെ നന്നായി പഠിപ്പിക്കുന്നു. ത
നിക്ക പഠിപ്പാൻ മാത്രം മനസ്സില്ല. അതുകൊണ്ടു
അവൻ പ്രാകൃതൻ മാത്രം അല്ല, കപടക്കാരനത്രെ
എന്നു തെളിയുന്നില്ലയൊ?

നായർ. ദേവന്മാൎക്കു കാമം യോഗ്യമായുള്ളതല്ല, എ
ന്നു എനിക്കും തോന്നുന്നു.

ഗുരു. ദമയന്തിയുടെ വാക്കു പോലെ (൧ പാദം)

ദേവകൾക്കുണ്ടൊ മനുഷ്യനാരീജനെ
ഭാവം ഉണ്ടാകുന്നു ചിന്തിച്ചു ചൊൽക നീ.

ആ വക എത്രയും അയോഗ്യം. പിന്നെ ദേവമാൎക്കു
മാനുഷപ്പെണ്ണിന്റെ സൌന്ദൎയ്യത്തെ കണ്ടാൽ, അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/25&oldid=181172" എന്ന താളിൽനിന്ന് ശേഖരിച്ചത്