ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

വൻ സംഭമുള്ളവൻ. എന്നും മോഷണാദി പാ
പം ചെയ്യുന്നതിന്റെ ലജ്ജയെ അറിയാത്ത
അജ്ഞാനി എന്നും പറയേണ്ടതു.

നായർ. ദേവന്മാരിൽ വേറെദോഷങ്ങളും കണ്ടുവൊ?

ഗുരു. ഒരു ദോഷം ഉണ്ടെങ്കിൽ, മറ്റെല്ലാ ദോഷങ്ങ
ളുടെ വിത്തും കൂടെ ഉണ്ടാകും, സംശയം ഇല്ല.
ഒരുത്തന്നു കാമമുണ്ടെങ്കിൽ, കാമത്തെ സാധി
പ്പിക്കേണ്ടതിന്നു ചതിയും വ്യാപ്തിയും വേണം;
അസൂയാദ്വേഷങ്ങളും ഉണ്ടാകും. അതുകൊണ്ടു
കാമം എവിടെ ആയാലും, അവിടെ ക്രോ
ധം ലോഭം മോഹം മുതലായവയും കൂടി വ
സിക്കും.

നായർ. എന്നാൽ ദേവന്മാർ വ്യാപ്തി പറയുമൊ?

ഗുരു. മുമ്പെ തന്നെ കേട്ടിട്ടില്ലയൊ?

നാരദൻ തന്നുടെ ഏഷണി കേട്ടിട്ടു
നേരെന്നു നാലരും ബോധിച്ചതത്ഭുതം (൧ പാദം)

എന്നു ഇന്ദ്രാണി പറഞ്ഞുവല്ലയൊ. അതുകൊണ്ടു
നാരദൻ ഒന്നു പറഞ്ഞാൽ, വിശ്വസിക്കരുതു, എ
ന്നു അവരുടെ വിചാരം പിന്നെ സത്യം വേണം,
എന്നു ഇന്ദ്രൻ താൻ മറ്റവരൊടു ഉപദേശിക്കുന്നു,
സംശയം ഇല്ല. (൧ പാദം)

സത്യം പിഴച്ചാൽ അതിന്നില്ല ദോഷം എന്നു
അത്യന്ത മൂഢത്വം ഉള്ളിൽ ഉറക്കയൊ
സത്യം എന്നുള്ളതാവശ്യം ശരീരികൾക്ക്
അത്യുദാരം ഗുണം നേടുവാൻ കാരണം,

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/27&oldid=181174" എന്ന താളിൽനിന്ന് ശേഖരിച്ചത്