ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

യും, ഭാൎയ്യയേയും, മക്കളേയും എല്ലാം മറന്നു, രാജ്യ
വും മറ്റും ചൂതിൽ പണയമാക്കി കളഞ്ഞതു, അവ
ന്റെ കുറ്റം തന്നെ. അതിന്നായി അവൻ ദുഃഖിച്ചും,
നാണിച്ചും, ദൈവത്തോടും ഭാൎയ്യയോടും പ്രജകളോ
ടും ക്ഷമ ചോദിക്കേണ്ടതായിരുന്നു. എങ്കിലും നിങ്ങ
ളുടെ കാവ്യങ്ങളിൽ ഒക്കയും, മഹത്തുക്കൾക്കു കുറ്റം
കാണുന്നില്ല. സകലവും ദൈവയോഗത്താൽ അത്രെ
സംഭവിക്കുന്നു, എന്നു വെറുതെ കഥിക്കുന്നു.

നായർ. പുഷ്കരന്റെ പാപമൊ? അവൻ കലിയു
ടെ പാവയായതു അല്ലാതെ, എന്തു?

ഗുരു. അവന്നു കുറയകാലത്തേക്ക ജയം വന്നതു,
കലിയുടെ സഹായത്താൽ തന്നെ.

തോറ്റുതുടങ്ങിവിരവോടു പുഷ്കരൻ
കാറ്റു ശമിച്ചാൽ പറക്കുമൊ പഞ്ഞികൾ (൪ പാദം.)

എങ്കിലും അവന്റെ ദോഷം, കേവലം കലികാര
ണമായിട്ടു, ഉണ്ടായതല്ല. മനുഷ്യർ എത്ര നിസ്സാര
രായാലും, പഞ്ഞികൾ പോലെ അല്ല. അവനിൽ അ
ല്ലൊ കലി പ്രവേശിയാഞ്ഞു; പിശാചു ഇപ്പോഴും
എല്ലാ മനുഷ്യരോടും ചെയ്യുന്ന പ്രകാരം, ദുൎബ്ബോധം
പലതും പറഞ്ഞു തോന്നിച്ചതെ ഉള്ളു. സമ്മതിച്ച
തൊ, പുഷ്ക്കരന്റെ ക്രിയ. അവൻ ചതിയിൽ കുടുങ്ങി,
എന്നും പറഞ്ഞു കൂടാ. കലി വന്നു, ഞാൻ കലി ത
ന്നെ എന്നും, നിങ്ങൾക്കു ബന്ധുവാകുന്നു എന്നും
നളരാജാവു മഹാ ശഠൻ എന്നും,

ചൂതിന്നു വിളിക്കേണം നീ ചെന്നു മടിയാതെ


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/41&oldid=181188" എന്ന താളിൽനിന്ന് ശേഖരിച്ചത്