ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

നേകം കഷ്ടങ്ങളെ സഹിച്ചു, വിരോധം കൂടാ
തെ ക്രൂരമരണത്തെ അനുഭവിക്കയും ചെയ്തു.

നായർ. അവനെ കൈയ്യും കാലും ആണികളെ കൊ
ണ്ടു മരത്തിന്മേൽ തറച്ചില്ലെ?

ഗുരു. അതെ. അന്നു ചൊരിഞ്ഞിട്ടുള്ള അവന്റെ ര
ക്തം, സൎവ്വലോകത്തിന്റെ പാപങ്ങൾക്കായു
ള്ള പ്രായശ്ചിത്തമാകുന്നു. അതു എങ്ങിനെ
എന്നാൽ: ഒരുവൻ എല്ലാവൎക്കും വേണ്ടി മരി
ക്ക കൊണ്ടു,എല്ലാവൎക്കും വരേണ്ടുന്ന ശിക്ഷേ
ക്ക് നിവൃത്തി വന്നു. ഇപ്രകാരം യേശുക്രിസ്ത
ന്റെ ആത്മബലിയാൽ, ദൈവസ്നേഹം വി
ളങ്ങിയിരിക്കുന്നു. ആ ഏക ഗുണവാൻ നിമി
ത്തം എല്ലാ പാപികളൊടു ക്ഷമിച്ചു,കനിഞ്ഞി
രിപ്പാൻ, ദൈവത്തിന്നു മനസ്സുണ്ടു.

നായർ. ദ്വൈവം വെറുതെ ക്ഷമിക്കാത്തതു, എന്തി
ന്നു? തന്റെ പുത്രൻ ഇങ്ങിനെ മരിപ്പാൻ
ആവശ്യമായി തോന്നുവാൻ എന്തു?

ഗുരു. വെറുതെ ക്ഷമിച്ചാൽ ന്യായത്തിന്നു പോരാ.
ദൈവം കളിക്കാരനല്ല, പാപത്തെ അറെച്ചു ശി
ക്ഷിക്കുന്നവൻ, എന്നു ഇപ്രകാരം കാട്ടെണ്ടി
വന്നു. ഇനിയും ഒന്നു പറയാം; ഞാൻ നിങ്ങ
ളെ സ്നേഹിക്കുന്നു, എന്നു ദൈവം എങ്ങും കൊ
ട്ടി അറിയിച്ചാലും, മനുഷ്യർ ക്ഷണത്തിൽ പ്ര
മാണിക്കുമാറില്ല. അതിനു ദൃഷ്ടാന്തം എന്തു,
എന്നു ചോദിക്കും. ആയതിന്റെ പ്രകാശിപ്പി
പ്പാൻ തന്നെ ദൈവം ആ കുലനിലത്തിൽ വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/66&oldid=181213" എന്ന താളിൽനിന്ന് ശേഖരിച്ചത്