ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

യിലും വേരൂന്നിയ പാപങ്ങൾ എല്ലാം, അ
റ്റു പോയില്ല. ദൈവം എത്തിക്കുന്ന ശക്തി
കളെ ആയുധമാക്കി, മരണപൎയ്യന്തം പാപ
ങ്ങളോടു പൊരുതുകൊള്ളേണം. പിന്നെ എ
ന്റെ കൎത്താവിനെ ഉണൎത്തി, ഉയൎത്തിയവ
ൻ, ൟ എന്നെയും വിളിച്ചു. ഹീനദേഹത്തെ
പുതുക്കി, തേജസ്സും നിത്യജീവത്വവും തരും, നി
ശ്ചയം. അപ്പോൽ എന്റെ പാപമോചനം
തികഞ്ഞിരിക്കും.

നായർ. ഞങ്ങൾക്കു ഗതി വരുവാനുള്ള പല വഴി
കൾ ഉണ്ടു, എന്നു കേട്ടിരിക്കുന്നു. താന്താന്റെ
ധൎമ്മത്തെ ആചരിച്ചു. മൎയ്യാദയായി നടന്നാ
ൽ മതി, എന്നു സജ്ജനങ്ങൾക്കും തോന്നുന്നു.

ഗുരു. ദമയന്തി പറയുന്ന പ്രകാരം തന്നെയൊ?

ധൎമ്മങ്ങൾ ചെയ്താൽ അതിന്റെ യഥാബലം
ശൎമ്മം എന്നുള്ളതെ ഉള്ളൂ. സുരാലയെ (൧ പാദം)

അതിന്റെ യഥാബലം പോരാ, എന്നു അവൾ
ക്കു ബോധിച്ചില്ല; അത അജ്ഞാന കാലത്തിന്റെ
ദോഷത്താൽ അത്രെ. പാതിവ്രത്യവും മറ്റും സുരാ
ലയത്തിൽ കടത്തുകയില്ല. ദൈവകരുണ അല്ലാതെ
അവിടെ ശൎമ്മം ഇല്ല; നാം എല്ലാവരും പാപികളാ
കുന്നുവല്ലൊ.

നായർ. ദരിദ്രൎക്ക ഭിക്ഷ കൊടുക്കുന്നതൊ?

ഗുരു. അതും സ്വൎഗ്ഗത്തിൽ എത്തിക്കേണ്ടതായാൽ, ക
ള്ള വഴിയത്രെ. ഇന്ദ്രൻ ചൊല്ലിയതു കേൾക്ക

ഇന്നൊരു ദേഹിക്കു മോദം കലൎന്നൊരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/70&oldid=181217" എന്ന താളിൽനിന്ന് ശേഖരിച്ചത്