ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ പാപത്തിൻ ശമ്പളമല്ലൊ മരണമത്രെ. രൊമ. ൬. ൨൩.

൯ ആയവൻ പരിചയുമാം; ദൈവത്തിൽ
ഭീതിയുള്ളൊരെ ആശ്രയിപ്പിൻ നിങ്ങൾ
ദൈവവുമായവൎക്കു സഹായവും
ഖെടവുമാം; യഹൊവാ മമാശ്രയം!

൧൦ ദൈവ ഭീതിയതുള്ളൊരെയൊക്കയും.
ബാലവൃദ്ധാദി ഭെദവും കൂടാതെ
ഏറ്റവുമനുഗ്രഹിച്ചു നിങ്ങളെ
വൎദ്ധിപ്പിക്കും; യഹൊവാ മമാശ്രയം.

൧൧ നിങ്ങടെ മക്കളെയും വൎദ്ധിപ്പിക്കും
ഭൂമിയുമാകാശത്തെയും നിൎമ്മിച്ച
ദൈവത്താൽ നിങ്ങളനുഗ്രഹിക്കപ്പെട്ടൊർ
ആകുമല്ലൊ; യഹൊവാ മമാശ്രയം.

൧൨ ഭൂമിയും പിന്നെ ആകാശവും ദൈവം
തന്റെതാകുന്നു; ഭൂമിയെ മർത്യൎക്കായി
നല്കിയതായീടുന്നു; മരിച്ചൊരും
വാഴ്ത്തുന്നില്ല; യഹൊവാ മമാശ്രയം!

൧൩ മൌനമായി വസിപ്പൊരുമങ്ങിനെ.
നാമിതു മുതലെന്നും യഹൊവായെ
വാഴ്ത്തും വാഴ്ത്തുവിൻ! നിങ്ങൾ യഹൊവായെ
വാഴ്ത്തി കൊൾവിൻ യഹൊവാ മമാശ്രയം

പ്രാൎത്ഥനാഫലം

ഇങ്ക്ലാന്തിനൊടു ചെൎന്നിരിക്കുന്ന ഐയൎലന്ത ദ്വീപുക്കാർ രാജദ്രൊഹം ചെയ്ത സ
മയത്തിൽ, പടനായകനായ കൊൎന്നവലിസ തന്റെ പട്ടാളങ്ങളെ ചെൎത്തു, കലക്ക
ത്തെ അമൎക്കുവാൻ ആ ദ്വീപിൽ കയറി യുദ്ധം തുടങ്ങി. ആയവന്റെ സൈന്യ
ത്തിൽ സെവിച്ച ഒരു പടയാളി, കൂട ക്കൂട തന്റെ പാൎപ്പെടം വിട്ടു, സ്വകാൎയ്യമായി
വല്ല സ്ഥലത്തു ചെന്നു താമസിച്ചതിനെ, അവന്റെ കൂട്ടുക്കാർ കണ്ടു, ഇവൻ ദ്രൊ
ഹികൾക്കു ദൂതു പറവാനായി പൊകുന്നു, എന്നു സിദ്ധാന്തമായി അവന്റെ മെൽ
ബൊധിപ്പിച്ചു. ആ കാൎയ്യത്തെ വിസ്തരിപ്പാൻ കൂടിയ സെനാപതികൾ, അവൻ
കുറ്റകാരൻ തന്നെ എന്നു നിശ്ചയിച്ചു, മരണ ശിക്ഷ കല്പിച്ചു, കണ്ട വിധിയെ
ഒപ്പിടുവാൻ വെണ്ടി പടനായകനായ കൊൎന്നവലിസിന്റെ അടുക്കൽ കൊടുത്ത
യക്കുകയും ചെയ്തു. പടനായകൻ വിസ്താര കടലാസ്സുകളെ വാങ്ങി വായിച്ചു,
ശൊധന കഴിച്ചപ്പൊൾ, ഓരൊ സംശയങ്ങൾ ജനിക്കയാൽ, കുറ്റക്കാരനെ തന്റെ
മുമ്പിൽ വരുത്തി, പുതുതായി വിസ്തരിച്ച സമയത്തിൽ, ആ പടയാളി ഞാൻ ദ്രൊ
ഹിയുമല്ല ദ്രൊഹികളൊടു ചെൎന്നവനുമല്ല ഒരുനാളും ചെരുകയുമില്ല; എന്നു വെണ്ടാ,
എന്റെ സൎക്കാരിന്നു വെണ്ടി ജീവനെയും ഉപെക്ഷിപ്പാൻ മടിക്കയുമില്ല, എന്നു
പറഞ്ഞ ശെഷം പടനായകൻ: എന്നാൽ കൂട ക്കൂട ഇങ്ങിനെ സ്വകാൎയ്യമായി പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/22&oldid=180746" എന്ന താളിൽനിന്ന് ശേഖരിച്ചത്