ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬. സ്വൎഗ്ഗസ്ഥൎക്കും ഭൂമിസ്ഥൎക്കും അധൊലൊകൎക്കുമുള്ള മുഴങ്കാൽ ഒക്കയും

ഭദ്രാ, ചെറുമുളവെർ, ഒരിലാംഘ്രി. ഒരിലവെർ, ബലമുരടു. കുരന്തൊട്ടിവെർ; ക
രിമ്പു. കരിമ്പനത്തൂമ്പു, അരത്ത, തിക്താ പുത്തരിച്ചുണ്ടവെർ; മുന്തിരിങ്ങ, മുളഇല.
കായലില, മധുകം, എരട്ടിമധുരം, ജീരകം, ദെവതാരം, ഇവ കഷായം വായുകൊപം
വിലക്കം എക്കിട്ട ഇവ ശമിക്കും.

൮. വില്വാദികഷായം വില്വം ചൂണ്ടബലെക്ഷുചുക്കുമധുകം കിരിയാത്ത
യുംപ്ലാവിലാവൃന്തംജീരകദെവതാരുചുരാകൊത്തമ്പാലിമുല്ഗംമലർജീവന്തീചെറുപൂള
കൊവവരിഎന്നെഭീഃകഷായഹരെൽവായുക്ഷൊഭരുജാദികാനപികുറെക്കാമൊട്ടുകാ
ലൊ ചിതാൽ.

വില്വം കൂവളം വെർ കാതൽ, പുത്തരിച്ചുണ്ടവെർ, ബലാകുറന്തൊട്ടിവെർ, ഇ
ക്ഷു, കരിമ്പു. മധുകം, എരട്ടിമധുരം, കിരിയാത്ത. പിലാവില ഞട്ടി, ജീരകം, ദെവ
താരം, കാട്ടുചുരവള്ളി, കൊത്തമ്പാലരി, ചെറുപയറ്റിൻ പരിപ്പു, നെല്ലിന്മലർ,
ജീവന്തി. അടകൊതിയൻ കിഴങ്ങു, ചെറുപൂളവെർ, കൊവക്കിഴങ്ങു, ശതാവരികി
ഴങ്ങു, ഇവറ്റെ കൊണ്ടുള്ള കഷാ‍യം വായുവികൃതികൾക്കു നന്നു.

൯. സന്നി പാതപ്പനിയുടെ ഒരു ലക്ഷണം തന്ത്രീജാഗരകണ്ഠകൂജന
തൃഷാ ശീതൊഷ്ണമൂൎഛ്ശാ ഭൂമൈൎദ്ദാഹാരൊചകഗാത്രഭംഗജളതാമൂകത്വ മൂൎദ്ധാൎത്തിഭിഃ
പിത്താസൃഗ്വമനാക്ഷി ഭെദരസനാകാൎക്കശ്യ കൎണ്ണംമയൈൎജ്ജാനീയാ ദുപലക്ഷ്യ
സാധുകുശലൊയസ്സന്നിപാതജ്വരഃ

സന്നിപാതജ്വരം തുടങ്ങിയാൽ ഒമ്പതു ദിവസം കഴിവൊളം വൎജ്ജിക്കെണ്ടുന്ന
വ:- കുളിയും ഗുളവും നല്ല മധുവും തിലതൈലവും ഘൃതവും പശുവിൻ പാലും ദധി
യും തക്രമെന്നിവ ജ്വരമങ്ങൊമ്പതിൽ പൂൎവ്വം സന്നിപാതസ്യഹെതവഃ - കുളിയും
വെല്ലവും, തെനും, എള്ളെണ്ണയും, പശുവിൻ നൈ, പാൽ, തൈർ, മൊർ, എന്നിവ
യും വൎജ്ജിക്കെണം

൧൦. നവജ്വരെ ദിവാസ്വപ്നസ്നാനാദ്യംഗാന്നമൈഥുനംക്രൊധപ്രവാതവ്യാ
യാമകഷായാംശ്ചവിവൎജ്ജയെൽ.

പകലുറക്കം കുളിയും എണ്ണതെച്ചു കുളിയും ചൊറുണും സ്ത്രീയൊഗവും ക്രൊധ
ശീലവും കാറ്റും അദ്ധ്വാനവും കഷായവെള്ളവും ഒഴിഞ്ഞിരിക്കെണം

പനി വിട്ടുപൊയി എന്നറിവാനുള്ള ലക്ഷണം.

ദെഹൊലഘുൎവ്യപഗതക്ലമമൊഹതാപഃപാകൊമുഖെ കരണസൌഷ്ഠവമവ്യ
ഥാത്വംസ്വെദഃക്ഷപഃപ്രകൃതിയൊഗിമനൊന്നലിപ്സാകണ്ഡൂശ്ചമൂൎദ്ധ്നിവിഗത
ജ്വരലക്ഷണാനി ശരീരത്തിന്നു കനം കറക, തളൎച്ച, മൊഹാലസ്യം, ചൂടു എന്നി
വ ഒട്ടും ഇല്ലാതിരിക്കു, മനൊബുദ്ധ്യാഭ്യന്തഃകരണപ്രസാദംകാണ്ക, വെദനാദുഃഖം
തീൎന്നീരിക്ക. വിയൎപ്പുണ്ടാക, പൂൎവ്വ പ്രകൃതി പിന്നെയും ചെൎന്നു കാൺക, തുംബുക,
അന്നശ്രദ്ധ ഉണ്ടാക, മൂൎത്തിയിൽ ചൊറിക, ഇവ പനി വിട്ടു പൊയതിന്നു അ
ടയാളം ആകുന്നു.

൧൧. അസപ്തരാത്രാത്തരുണജ്വരമാഹു ചികിത്സകാഃ- മദ്ധ്യമംദശരാ
ത്രന്തു പുരാണമത ഉത്തരം, എഴു രാത്രിയൊളം നവജ്വരവും പത്തുരാത്രിയൊളം മദ്ധ്യമ
ജ്വരവും ശെഷം പുരാണജ്വരവും എന്നു വൈദ്യന്മാർ പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/30&oldid=181599" എന്ന താളിൽനിന്ന് ശേഖരിച്ചത്