ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലുതായിട്ടുള്ള ലാഭം തന്നെ ആകുന്നു. ൧ തീമൊ. ൬, ൬. ൩൧

ജയജയ മൃഗരിപുവര സുമതെ—ജയജയ ഭവതു നമൊ മമ തെ ।
ജയ വിപിനാവനിതലനൃപതെ ജയ ഗളരവജിതപരസമിതെ. ॥
ജയ ബഹുഭുജബല വീൎയ്യനിധെ ജയകൃതമുടെതരകളഭവധെ. ।
ജയ ജയ പദനതജനബന്ധൊ ജയജയ ബഹുവിധഗുണസി
[ന്ധൊ. ॥
ഇങ്ങിനെ പാടിസ്തുതി, ചെയ്വതുകേട്ടങ്ങു മൃഗേന്ദ്രനു തുഷ്ടിമുഴുത്തു ।
പോകഭയം വേണ്ടെന്നുരചെയ്തവനാഖുവെ വിട്ടു മനസ്സലിവോ
[ടും ॥
മൂഷികനപ്പൊൾ കേസരിയെ പരിതോഷസമേതം തൊഴുതുരചെ
[യ്താൻ ।
ഉത്തമ ഗുണഗണജലധെ കേസരിസത്തമ കരുണാചിത്ത നമ
[സ്തെ ॥
അത്യുപകാരം ചെയ്തഭവാന്നൊരു പ്രത്യുപകാരം ചെയ്വതിനുള്ളിൽ ।
അത്യാഗ്രഹമുണ്ടടിയന്നവസരമെത്തുമ്പൊളതു ചെയ്വൻ നൂനം ॥
ഇപ്പോളടിയൻ വിടകൊള്ളുന്നെനിപ്പരിചുരചെയ്തെലി നടകൊ
[ണ്ടാൻ ।
കെല്പിയലുന്ന മൃഗേന്ദ്രൻ ചിരിയൊടുമപ്പൊഴുതിങ്ങിനെ മനസിക
[ഥിച്ചാൻ ॥
ഹൊ ഹൊ മൂഢ നിന്നെക്കൊണ്ടൊരു സാഹായമ്മമവരുവാനു
[ണ്ടൊ ।
മോഷണമതിനതി ചതുരതപെരുകിയ മൂഷിക നിന്നാലെന്തുപകാ
[രം ॥
മത്തമതം ഗജമസ്തകകുംഭപ്രസ്തരപാടനപടുവായഖിലജ ।
ഗത്തിനു നായകനായ നമുക്കൊരു പ്രത്യുപകൃതി ചെയ്വതിനായി
[പ്പൊൾ ॥
ഛിദ്രം തന്നിലൊളിച്ചു വസിപ്പൊരു ക്ഷുദ്രപ്രാണി തുനിഞ്ഞതുകൊ
[ള്ളാം ।
ഇങ്ങിനെ മൂഷികമാക്ഷേപിച്ചു മംഗലമാൎന്നു വസിച്ചു മൃഗേന്ദ്ര
[ൻ ॥
അന്നൊരുനാളക്കാനനസീമനി വന്നൊരു കാട്ടാളൻ വലവെച്ചാ
[ൻ ।
മൂഢൻ മൃഗപതി മദമാൎന്നതിതരമൂഢകുതുഹലമോടും വിപിനെ ॥
ഓടിച്ചാടി നടക്കും സമയെ വേടൻവെച്ചൊരു വലയതിൽ വീണു ।
പേടിയണഞ്ഞു ചമഞ്ഞു തദാനീമൊടിയകന്നിതു പാടവമെല്ലാം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/35&oldid=182773" എന്ന താളിൽനിന്ന് ശേഖരിച്ചത്