ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ എന്നാൽ പുകഴുന്നവൻ കൎത്താവിൽ പുകഴട്ടെ. ൨ കൊറി. ൧൦, ൧൭.

ആടൽ മുഴുത്തുഥ കേസരിവീരൻ കാടകമൊക്ക നടുങ്ങുംവണ്ണം ।
പ്രളയഘനദ്ധ്വനിയുണ്ടാകുകയൊ ജലധികലങ്ങി മറിഞ്ഞീടുക
[യൊ ॥
എന്തൊരു ശബ്ദമിതെന്നോൎത്തവനും രന്ധ്രെനിന്നു പുറത്തുകരേ
[റി ।
തൻചെവി ചാച്ചഥ ചഞ്ചലഹീനം കിഞ്ചന നേരം പാൎത്തൊരു
[സമയെ ॥
പഞ്ചാനനരവമെന്നതറിഞ്ഞവനഞ്ചാതവിടെക്കോടിച്ചെന്നു. ।
സിന്ധുരരിപുതൻബന്ധനമതു നിജദന്തബലേന കടിച്ചുമുറിച്ചു ॥
ബന്ധുതയാ മൃഗനാഥനു മോക്ഷം ഹന്തകൊടുത്തിതു മൂഷികവീര
[ൻ ।
ഭീതിവെടിഞ്ഞഥ കേസരിതാനും പ്രീതിയൊടെലിയെത്തഴുകിച്ചൊ
[ന്നാൻ ॥
സാധുകൃതം ഭവതാ മമ ബന്ധൊ ആധിയൊഴിഞ്ഞിതു നിൻ കൃപ
[യാലെ ।
വ്യാധന്മൂലമിനിക്കുവരേണ്ടുംബാധെക്കൊക്കെയുമുപശമമുണ്ടായ് ॥
സങ്കടമതിൽ നിന്നെന്നെ വിടുത്തൊരു നിൻക്രിയ വൻക്രിയയ
[ത്രെ മഹാത്മൻ ।
മത്സരമെന്നി കൃതസ്മൃതിചെയ്വാൻ ത്വത്സമനായിട്ടൊരുവനുമില്ല ॥
സല്ഗുണജലധെ നിന്നുടെ വൃത്തംവല്ഗുതരം ഹൃദിപാൎക്കുന്തോറും ।
സൽക്രിയചെയ്വാനഭിലാഷം തവ ഹൃൽക്കമലത്തിൽ വസിപ്പതു
[മൂലം ॥
സൽകുലസംഭവ മൂഷിക വിവിധ മഹൽക്രിയ ചെയ്വാനാളല്ലൊ
[നീ ।
ഇങ്ങിനെ മൂഷികനെ സ്തുതിചെയ്തവനങ്ങു സുഖത്തിൽ വസിച്ചു
[വനത്തിൽ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/36&oldid=182774" എന്ന താളിൽനിന്ന് ശേഖരിച്ചത്