ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശരീരത്തിൽ നിന്ന എന്നെ ആര രക്ഷിക്കും. റോമ. ൭, ൨൪. ൩൫

എന്റെ കൃതജ്ഞതയെ എങ്ങിനെ കാണിക്കേണ്ടു, എന്നു ചൊദിച്ച
തിന്നു രാജാവിന്നു പൂൎണ്ണവിശ്വസ്തതയെ കാണിക്കുന്നതിനാൽ ത
ന്നെ, എന്നു മന്ത്രി ചൊല്ലി വല്ദനെ നോക്കി അല്ലയൊ സഖെ! നീ
ഈ ദരിദ്രനായ ജോൎജയെ നിന്റെ ഭവനത്തിൽ വരുത്തി രക്ഷിച്ച
തു നിമിത്തം അത്രെ നിണക്ക ഈ സന്തോഷം വന്നിരിക്കുന്നു എന്നു
പറഞ്ഞു പോകയും ചെയ്തു. പിന്നെ ജോൎജ രാജസന്നിധിയിൽ ചെ
ന്നു വിശ്വസ്തതയെ കാട്ടി, തന്റെ പോറ്റഛ്ശനെയും അവന്റെ പ
ണിക്കാരനായ ന്യൂറ്റനെയും നല്ലവണ്ണം വിചാരിച്ചു, കൃതജ്ഞനാ
യിരുന്നു. എളിയവനെ കനിഞ്ഞുകൊള്ളുന്നവൻ ദൈവത്തിന്നുവാ
യ്പു കൊടുക്കുന്നു. അവന്റെ ഉപകാരത്തിന്നു താൻ പകരം ചെയ്യും,
എന്ന ദൈവവചനത്തിന്റെ സത്യം വല്ദനും കണ്ടു ജീവനൊളം
അനുഭവിക്കയും ചെയ്തു.


൧൮൬൦ാമതിലെ ൪൫ാം നമ്പ്ര ആക്ട.

ഇതിന്നു ശിക്ഷാനിബന്ധനയും ദണ്ഡകധൎമ്മവും എന്ന അ
ൎത്ഥമാകുന്ന പെനൽ കോട്ട് എന്ന പേർ നടപ്പായിരിക്കുന്നു. ഈ
ധൎമ്മപ്രകാരം സൎക്കാർ ഉദ്യൊഗസ്ഥന്മാർ ന്യായം വിസ്തരിച്ചു കുറ്റ
ക്കാരെ ശിക്ഷിക്കെണ്ടതാകകൊണ്ടും മുമ്പെ നടപ്പായിരുന്ന ധൎമ്മന്യാ
യങ്ങൾക്കും ഈ ധൎമ്മന്യായങ്ങൾക്കും പല വ്യത്യാസങ്ങൾ ഉണ്ടാക
കൊണ്ടും ഈ ശിക്ഷാനിബന്ധനത്തിൽ നിന്നു ചില മുഖ്യ ന്യായ
ങ്ങളെ എടുത്തു നമ്മുടെ പഞ്ചാംഗത്തിൽ ചേൎത്തിരിക്കുന്നു.

൧ാം ആദ്ധ്യായം.

൨. ഈ നിബന്ധനപ്രകാരം ചെയ്യരുതാത്തതിനെ ചെയ്യുകയൊ
ചെയ്യേണ്ടുന്നതിനെ ചെയ്യാതിരിക്കയൊ എന്നുകണ്ടു വല്ലവനെ കു
റ്റക്കാരൻ എന്നുവിധിച്ചു ശിക്ഷയിൽ ഉൾ്പെടുത്തിയാൽ ൧൮൬൧
മെയി ൧ാം ൹ മുതൽ ഈ ധൎമ്മത്തിന്റെ നിബന്ധനപ്രകാരം വി
സ്തരിച്ചു വിധിപ്പാൻ കഴിവുള്ളു.

൨ാം അദ്ധ്യായം.

൮. അവൻ എന്ന പ്രതിസംജ്ഞയും അതിന്നു സംബന്ധിച്ച
ശബ്ദങ്ങളും പുല്ലിംഗമാകുന്നെങ്കിലും ആണിന്നും പെണ്ണിന്നും ഒരു
പൊലെ കൊള്ളുന്നതാകുന്നു.

ൻ. ഏകവചനത്തിന്നു ബഹുവചനാൎത്ഥവും, ബഹുവചന
ത്തിന്നു ഏകവചനാൎത്ഥവും ആവശ്യം പൊലെ കല്പിക്കും.

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/39&oldid=182777" എന്ന താളിൽനിന്ന് ശേഖരിച്ചത്