ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ ദൈവാത്മാവിനാൽ നടത്തപ്പെടുന്നവർ

ദ്രവത്താൽ പൊയ്പൊകുന്ന ആശ്വാസവും പ്രയൊജനവും അല്പമാ
കുന്നെങ്കിലും കുറ്റമാകാതെ പൊകുന്നില്ല.

൨൬൨.. ജീവനു ആപത്തു വരുത്തുവാൻ തക്ക വല്ല രോഗവും വ
രുവാൻ സംഗതി വരുത്തുന്നതും അതു പ്രകാരം വരാതിരിക്കയില്ല എ
ന്നറിഞ്ഞിട്ടും ന്യായവിരൊധമായിട്ടൊ ഉദാസീനതയാലൊ അങ്ങി
നെയുള്ള പ്രവൃത്തി ചെയ്യുന്നതും കുറ്റം തന്നെ. അപ്രകാരം ചെ
യ്യുന്നവനു രണ്ടു മാസത്തിൽ പരം ആറു മാസത്തൊളം തടവും പിഴ
യും കല്പിക്കയും വെണം.

൨൭൦. വല്ലവനും ജീവനു ആപത്തവരുത്തുന്ന വല്ലരൊഗം വരു
വാന്തക്ക പ്രവൃത്തിചെയ്തു അങ്ങിനെയുള്ള രൊഗം അതിനാൽ വരു
ന്നു എന്നുള്ള അറിവുകൊണ്ടു ചെയ്തിരിക്കുന്നു എന്നു വിശ്വസിപ്പാ
ൻ സംഗതി ഉണ്ടെങ്കിൽ ആയവന്നു രണ്ടു സംവത്സരത്തൊളവും
അതിൽ അധികവും തടവൊ വല്ല പിഴയൊ രണ്ടും കൂടയൊ വിധിക്ക
യും വെണം.

൨൭൨. തിന്നുകയും കുടിക്കുകയും ചെയ്യുന്ന വസ്തുവിൽ വല്ലവനും വ
ല്ലതും കലൎത്തു അതിനെ തിന്മാനും കുടിപ്പാനും ആപത്തുള്ളതാക്കിതീൎത്തു
ആവസ്തുവിനെ ഭക്ഷണമൊ പാനീയമൊ എന്നുവെച്ചു അറിഞ്ഞും
കൊണ്ടു വില്ക്കയും ചെയ്താൽ അവനു രണ്ടു മാസത്തിൽ പരം ആ
റു മാസത്തൊളം തടവൊ ൧൦൦൦ ഉറുപ്പികയൊളമുള്ള പിഴയൊ രണ്ടും
കൂടയൊ വിധിക്കയും വെണം.

൨൭൩. വല്ലവനും ആപല്കരമാക്കി തീൎത്തതും അങ്ങിനെ ആ
യിപൊയ്തും ഭക്ഷണപാനങ്ങൾക്കു കൊള്ളരുതാത്ത വിധമാകുന്ന വ
ല്ല വസ്തുവെ അറിഞ്ഞുകൊണ്ടും അന്നപാനത്തിനായി വില്ക്കയൊ
വില്ക്കുവാൻ വെണ്ടി വെച്ചിരിക്കുന്നു എന്നു വിശ്വസിപ്പാൻ സം
ഗതി ഉണ്ടെങ്കിൽ ആയവനു രണ്ടു മാസത്തിൽ പരം ആറു മാസ
ത്തൊളം തടവൊ ൧൦൦൦ ഉറുപ്പിക പിഴയൊ രണ്ടും കൂടയൊ വിധിക്ക
യും വെണം.

൨൭൪. വല്ലവനും ഒരു പച്ച മരുന്നെയൊ മറ്റു വല്ല ഔഷധമൊ
അവയുടെവീൎയ്യം കുറഞ്ഞുപൊകുവാന്തക്കവണ്ണമൊ അതിന്റെ ഫ
ലം ഭെദിപ്പിപ്പാനൊ ആപൽകരമായ മറ്റും വല്ലതും അതിനൊടു ചെ
ൎത്തിട്ടു കൂട്ടില്ലാത്ത വസ്തു എന്നപൊലെ അതിനെ വില്പാനും പ്രയൊ
ഗിപ്പാനും ഭാവിക്കയൊ ചികിത്സക്കായി വില്ക്കയൊ ഉപയൊഗിക്ക
പ്പെടുവാൻ സംഗതി ഉണ്ടു എന്നു അറിഞ്ഞുംകൊണ്ട അങ്ങിനെ ചെ
യ്താൽ ആയവന്നു രണ്ടിൽ പരം ആറു മാസത്തൊളം തടവും ൧൦൦൦

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/44&oldid=182782" എന്ന താളിൽനിന്ന് ശേഖരിച്ചത്