ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ നിങ്ങളൊടു കൂട ഉണ്ടു. മത്താ. ൨൮, ൨൦. ൪൭

തലായതു വേനല്ക്കാലത്ത അകാലമായി വറ്റിപ്പൊകും; വിശേഷി
ച്ചു കൃഷിക്കാൎക്കു അലമ്പലും ചേതവും പക്ഷെ പഞ്ചവും പരാധീ
നവും വരുത്തും. ഓരൊ കൊല്ലങ്ങളിൽ പെയ്യുന്ന മഴ ൨൦, ൩൦, ൪൦ വി
രൽക്കു കുറഞ്ഞാലും വേണ്ടുന്ന കാടുണ്ടായാൽ മഴവെള്ളം ഉയൎന്ന ദി
ക്കുകളിൽ കുടിച്ചു പൊയിട്ടു മെല്ലവെ കനിഞ്ഞു വരുമല്ലൊ.

2. മരം ചെടി എന്നിവറ്റിന്റെ ഇലകളിന്മെൽ പടുന്ന മഴതി
ങ്ങി പൊകുന്നതല്ലാതെ വേരുകളിൻവഴിയായി മണ്ണിലാഴെ കുടിച്ചു
പൊകുന്നതിനാൽ മരങ്ങളും ചെടികളും വെട്ടിയ പിൻ ആയതു കുറ
ഞ്ഞു പൊകുമല്ലൊ. എല്ലാ കുറ്റികൾ തഴെക്കാറില്ല ചിലതു അവിഞ്ഞു
പൊകയെയുള്ളൂ. അങ്ങിനെയായാൽ വന്മഴ അറെച്ചു പൊകുന്നെ
രം മലകളിൽനിന്നും ഓരൊകുന്നുകളിൽനിന്നും പാറമെലുള്ള മണ്ണു ഒ
ലിച്ചൊലിച്ചു കയനെ (മുരം) പാറയെ ശേഷിക്കുന്നുള്ളു; അതിനാൽ
അനെകം തിന്മകളുണ്ടു.

൧. നേരിയ മണ്ണും നാട്ടിലെ വെള്ളവും വെറുതെ ഒലിച്ചു കടലി
ൽ പൊകുന്നു.

൨. മലയിലെ മണ്ണു ഒലിച്ചു പൊയാൽ ഏറിയ പുരുഷാന്തരങ്ങ
ൾ കഴിഞ്ഞിട്ടു വെണം പിന്നെയും മണ്ണു പിടിപ്പിപ്പാൻ.

൩. മണ്ണു ഒലിച്ചു പൊയ ചിലസ്ഥലങ്ങളിൽ ഒരു കാലവും ഇ
നി പിടിക്കയില്ല.

൪. ഉറെച്ച മഴപെയ്താൽ പുഴകൾ കവിഞ്ഞു കുടി പാലങ്ങൾ ആ
ൾ കന്നുകാലി മുതലായവറ്റെ നശിപ്പിക്കും. ചില എടത്ത് നല്ല കൃ
ഷിനിലങ്ങളെ ചരലും കല്ലും കൊണ്ടു മൂടിക്കളയും. പരന്ത്രീസ ഔസ്ത്രി
യ നാടുകളിലും ഏറിയ കാടുവെട്ടിയതിനാൽ ഈപറഞ്ഞ നഷ്ടങ്ങൾ
കാണാം. കണ്ണുള്ളവൎക്കു ഈ നാട്ടിലും കാണാം.

൫. നാട്ടിലെ പുഴകൾ ചെറുതാകയല്ലാതെ നാട്ടിലെ ഈറും (നി
ലത്തിന്റെ പൂൽ) കുറയുമളവിൽ ചൂട് അധികം ആകും.


൩. മെല്പറഞ്ഞ കുറവുകൾ തീൎക്കുവാനുള്ള വഴി.

വളൎത്തക്കാടുണ്ടാക്കുവാൻ രണ്ടു വഴികൾ ഉണ്ടു: ഒന്നുകിൽ തന്നാ
ലെ അവെച്ചു വരുന്നകാടു അല്ലെങ്കിൽ വളൎത്തുണ്ടാക്കിയ കാട്

1. തന്നാലെ അവെച്ചു വരുന്നകാടും ഈ നാട്ടിൽ മഴക്കാലത്ത
കാടു കുന്നു പ്രദേശങ്ങളിൽ വെട്ടിയമരം ചെടി കുറ്റികൾ അവെച്ചു
തളിൎക്കുന്നത കൂടാതെ കാറ്റു മൃഗം പക്ഷികളാൽ അവിടവിടെ വീഴു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/51&oldid=182789" എന്ന താളിൽനിന്ന് ശേഖരിച്ചത്