ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദോഷതരങ്ങൾ എല്ലാം വിട്ടൊഴിവിൻ. ൧ തെസ്സ. ൫, ൨൨ ൪൯

൩. കന്നുകാലി ആടുകളും കാടുകയറി നശിപ്പിക്കാതിരിക്കെണ്ടതി
ന്നു, വളൎത്തക്കാടിന്നു നിയമിച്ച കുന്നൊ മൊട്ടപ്പറമ്പൊ പച്ച വേലി
കൊണ്ടാ കിളകൊണ്ടൊ കല്ലുകൊണ്ടോ കെട്ടുന്നതാവശ്യം തന്നെ.

൪. കല്ക്കട്ടർ ബല്ലാൎത്ത സായ്പവർകൾ ഇങ്ങിനെ വളൎത്തക്കാ
ടുകൾക്കു നന്നായി പറ്റുന്ന കുന്നുകളിൽ വിശേഷിച്ചു കാണിച്ചു
കൊടുക്കുന്നവ ഏവയെന്നാൽ: പൊന്നാനി പുഴയുടെ വടക്കെ ഭാ
ഗത്ത് തിരുവങ്ങാടി ലക്കിടി കോട്ട എന്നിവറ്റിൻ ഇടയിലുള്ള ഉയ
ൎന്ന പ്രദെശവും ഏറനാട് താലൂക്കിലെ മഞ്ചെരി മലപ്പുറം കുണ്ടൊടി
കൾക്കു സംബന്ധമായ പ്രദെശവും, കൊഴിക്കൊട്ടു താലൂക്കിന്റെ
നടുവിലെ ഉയൎഭൂമികളും, കുറമ്പ്രനാട്ടിലിരിക്കും കൊക്കലൂരാദി അംശ
ങ്ങളിലും സാക്ഷാൽ ഈ മലയാം പ്രവിൻശ്യക്കുള്ള മിക്കതാലൂക്കു
കളിലുള്ളതായി പരപ്പേറുന്ന കുന്നു, മെട്ടപ്രദെശങ്ങളും എന്നിവ ത
ന്നെ. അവറ്റിൽ പലതും മെച്ചലിന്നു പൊരാതെ പാഴായ്ക്കിടക്കയാ
ൽ അവറ്റിന്റെ മുതലാളിക്കും മുഴുനാട്ടിന്നും വളൎത്തക്കാടുണ്ടാക്കിയാ
ൽ വരുവാനുള്ള നന്മെക്കു അറ്റമില്ല.

ഇങ്ങിനെ വളൎഞ്ഞക്കാടു സംരക്ഷണ ചെയ്തിട്ടു ദൈവസഹായ
ത്താൽ ഉരുവാകുന്ന നന്മകൾ ചുരുക്കത്തിൽ പറയുന്നു.

൧. വളൎത്തക്കാടു ഏറുമളവിൽ മേഘങ്ങൾ ആകൎഷിക്കപ്പെട്ടിട്ടു
അധികം മഴപെയ്യും.

൨. മഴവെള്ളം ചീളന്നു ഒലിച്ചു പൊകാതെ വിശെഷിച്ചു അവി
ടവിടെ കുടിച്ചുപൊം, എന്നിട്ടു പൂഴമുള്ള വയൽ പറമ്പാദികൾക്കു
പൂൽ ഏറി കുളം കിണർമുതലായവറ്റിൽ കീഴ്ക്കണ്ട പൊലെ നീർ
പഞ്ചം തട്ടാം

൩. വളൎത്തക്കാട്ടിൽ കൊല്ലന്തൊറും തറിക്കെണ്ടും കൊമ്പു ചെടി
കളാൽ കൃഷിക്കു പിടിപ്പായ തുപ്പും അതിനാൽ അധികം വളവും മേ
നി മികെപ്പും സാധിക്കും.

൪. പെരുകിവരുന്ന കുടികളിൽ വിറക മുട്ടുപൊലെ കിട്ടുകയും പ
ണിത്തരമരങ്ങളുണ്ടാകയാൽ ജന്മികൾക്ക ഓരൊ അനുഭവവും സാ
ധിക്കുമല്ലൊ.

ആകയാൽ ജന്മി കുടിയാന്മാരും ഇക്കാൎയ്യം നന്നായി വിചാരിച്ചു
ഗുണം വരുന്ന വഴി നൊക്കെണമെ!

ഇത്ഥം ഗുണാകരകാംക്ഷിതനഗരെ വസത യൂയം മിത്രരാജ്യ
ഗുണീകരണകാംക്ഷിതാഃ ശുഭം അസ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/53&oldid=182791" എന്ന താളിൽനിന്ന് ശേഖരിച്ചത്