ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇടവിടാതെ പ്രാൎത്ഥിപ്പിൻ. ൧ തെസ്സ. ൫, ൧൭. ൫൭

൨. എന്നാളിലൊകം വിട്ടുപോകുമൊ .... എന്ന
തിന്നാളുണൎന്നു നിന്നെതേടുമൊ .... മന്നാ
സന്ദേഹമാട്ടി യെന്നെ ചെൎക്കുമൊ
എണ്ണമില്ലാത്ത പുണ്യ
മണ്ഡലവാസ സത്യ
നിൎമ്മലമാക്കു കെന്റെ
ദുൎമ്മല മാട്ടുകൎത്ത .... പാപമകറ്റു ::

൩. ജന്മ കൎമ്മാദി പാപമാകവെ .... എങ്കൽ
കന്മഷമായുറച്ചു പൊയതെ .... ക്രിസ്ത
നന്മയാകുമാൎന്നിന്നിൽ ചേൎക്കുകെ
എന്നെ പുതുക്കി നോക്കി
നിന്നെ യറിവാറാക്കി
മന്നാ തന്നാലു മാത്മാ
പിന്മാറിൽ ശാന്തമാവാൻ .... പാപമകറ്റു::

൪. മതാപിതാക്കളെന്നെയാട്ടുമെ .... കൎത്താ
മാലോകരാകക്കരം കൊട്ടുമെ ....ഭൎത്താ
മാപാപമാട്ടുകെന്റെ ദൈവമെ
മാപാപി നിന്നെ ചേൎന്നു
മാക്രൂരനൊടു പേൎന്നു
മാഭാഗ്യനൊടു ചാൎന്നു
മാലകന്നൊനായ്ത്തീൎന്നു .... പാപമകറ്റു::


ക്രിസ്തീയദശകം.

൧. ക്രിസ്തംനിതാന്തംഹൃദിവിശ്വസന്തഃ
തൽപ്രോക്തമാൎഗ്ഗെസതതംവസന്തഃ
സത്യാൎത്ഥതത്വജ്ഞയാവസന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൨. ആത്മീയകാൎയ്യെഷുസദാരമന്തഃ
സംഭാവ്യതംദേവകുമാരമന്തഃ
സത്യംവദന്തഃപരമംവിദന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/61&oldid=182799" എന്ന താളിൽനിന്ന് ശേഖരിച്ചത്