ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ നീതിമാൻ ദുഃഖേന രക്ഷപ്പെടുന്നു എങ്കിൽ

മദ്ധ്യെമാൎഗ്ഗംമറ്റൊരുപാന്ഥൻവൃദ്ധമനുഷ്യനെനോക്കിയുരച്ചാൻ ।
കിഴവച്ചാരെകിഴവച്ചാരെ കഴുതയിതാരുടെ നിങ്ങടെ മുതലൊ? ॥
അതു കേട്ടുള്ളൊരു ദശമിയുമപ്പൊളതെയതെ ഞങ്ങടെ മുതലിദമെ
[ന്നാൻ ।
അതിനഥ കിഴവനൊടുത്തരമായപ്പഥികൻ പിന്നെയുമിങ്ങിനെ
[ചൊന്നാൻ ॥
കനിവൊരു തെല്ലും കൂടാതിങ്ങിനെ ഘനതരഭാരം കൊണ്ടിക്കഴുതെ ।
ക്കുരുതരപീഡ വരുത്തിയമൂലം പരനുടെ കരഭമിതെന്നു നിനെ
[ച്ചേൻ ॥
നിങ്ങളെയല്ലിക്കരഭം കഴുതയെ നിങ്ങൾവഹിപ്പതു മംഗലമത്രെ ।
എന്നുരചെയ്വതു കേട്ടൊരുകിഴവൻ തന്നുടെമകനൊടുകൂടയിറങ്ങി ॥
കരഭം തന്നുടെ കാലുംകൈയുംപരിചൊടു കെട്ടിവരിഞ്ഞു മുറുക്കി ।
തണ്ടിട്ടതിനെ ചുമലിലെടുത്തും കൊണ്ടു നടന്നാരിരുവരുമുടനെ ॥
ഉണ്ടാരുപാലം തത്ര കടപ്പാൻ വേണ്ടിയതിന്മെലെത്തിയ സമ
[യെ ।
കണ്ടവരൊക്കയുമാൎത്തു ചിരിച്ചതുകൊണ്ടു വെറുപ്പു പിടിച്ചക്കരഭം ॥
പരവശഹൃദയത്തോടും തന്നുടെകരചരണങ്ങൾ കുടഞ്ഞുപിടിച്ചു ।
കെട്ടുമറുത്തഥ തണ്ടും വിട്ടപ്പൊട്ടക്കഴുത പതിച്ചിതു പുഴയിൽ ॥
ഒട്ടുകുടിച്ചൊരു സലിലത്താൽ വയർ പുഷ്ടിച്ചിങ്ങിനെ വീൎത്തും ക
[ണ്ണുകൾ ।
നട്ടുതുറിച്ചും കൊണ്ടഥ വീൎപ്പും മുട്ടിമരിച്ചിതു കഷ്ടംകരഭം ॥
വൃദ്ധനുമപ്പൊൾ ലജ്ജിതനായ്ത്തൻ പുത്രനൊടൊത്തുമടങ്ങിനടന്നു ।
കഷ്ടം ഞാനെല്ലാരുടെയുംഹൃദയേഷ്ടം ചെയ്വതിനായി മുതിൎന്നെൻ ॥
ഒട്ടും കഴിവുണ്ടായീലതിനിഹ നഷ്ടംവന്നതു കഴുതയുമയ്യൊ! ।
അത്തലൊടിത്തര മോൎത്തഥ വൃദ്ധൻ പത്തനമതിലുൾപ്പുക്കു വ
[സിച്ചാൻ ॥
പലരുടെ വാക്കുകൾ കേൾ്പാൻ പോയാൽ ഫലമീവണ്ണം വന്നിട
[ചേരും ।
മനുജേഷ്ടം ചെയ്വൊൎക്കൊരുനാളും മനസി വിശിഷ്ട സുഖം വരി
[കില്ല ॥
ദൈവേഷ്ടത്തെയറിഞ്ഞതു നിത്യംചെയ്വതിനായി മുതിൎന്നു നട
[ന്നാൻ ।
കൈവരു മഖിലസുമംഗലജാലം നൈവച സംശയമെന്നു ധരി
[പ്പിൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/64&oldid=182802" എന്ന താളിൽനിന്ന് ശേഖരിച്ചത്