ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഭക്തനും പാപിയും എവിടെ കാണപ്പെടും. ൧. പെത്ര ൪, ൧൮. ൬൧

ടപ്പാൽക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽ കൂലിവിവരമാവിതു.

൧. കത്ത.

തൂക്കം. മുദ്രവില
꠰ ഉറുപ്പികത്തൂക്കം ഏറാത്തതിന്നു പൈ ൬.
꠱ ഉറു. „ „ അണ ൧.
൧ ꠱ ഉറു. „ „ „ ൨.
൨ ഉറു „ „ „ ൪.

എന്നിങ്ങിനെ ഓരൊ ഉറുപ്പികയുടെയും അതിന്റെ വല്ല അംശ
ത്തിന്റെയും തൂക്കത്തിന്നു ഈരണ്ടു അണ ഏറുകയും ചെയ്യും. വ
ല്ലകത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ വാങ്ങുന്നവർ ആ
പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ ഇരട്ടി
ച്ചു കൊടുക്കേണ്ടിവരും. മുദ്രയില്ലാത്ത കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു.
൧൨ ഉറുപ്പിക തുക്കത്തിൽ ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന ക
ച്ചേരികളിൽ കത്ത എന്നു വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ
ചേൎക്കുന്നുള്ളു, ഭാണ്ഡമില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനകടലാസ്സുമുതലായ എഴുത്തുകളെ ടപ്പാൽവഴി
യായി അയപ്പാൻ വിചാരിച്ചാൽ അവറ്റെ രണ്ടുപുറത്തും തുറന്നിരി
ക്കുന്ന മെഴുത്തുണിയിൽ കെട്ടി "പുസ്തകട്ടപ്പാൽ" തലക്കൽ എഴുതെ
ണം എന്നാൽ ൧൦ ഉറുപ്പിക ( ꠰ റാത്തൽ) തൂക്കം ഏറാത്തതിന്നു ഒരു
അണയുടെയും ൨൦ ഉറപ്പികത്തൂക്കം ഏറാത്തതിന്നു രണ്ട് അണയുടെ
യും മുദ്രയെ പതിക്കെണം. പിന്നെപതുപ്പത്തു ഉറുപ്പികയൊ പത്തു ഉറു
പ്പികയുടെവല്ല അംശമൊ കയറുന്ന തൂക്കത്തിന്നു ഓരൊ അണ കൂലി
യും കയറും (൧൦ ഉറുപ്പികത്തൂക്കമുള്ള പുസ്തകത്തിന്നുഒരു അണ ൧൦ ꠰
തുടങ്ങി ൨൦ ഉറുപ്പികയൊളം രണ്ട അണ. ൨൦ ꠰ ഉറുപ്പികതുടങ്ങി ൩൦ ഉറു
പ്പികയൊളം മൂന്ന അണ ൩൦ ꠰ ഉറുപ്പിക തുടങ്ങി ൪൦ ഉറുപ്പികയൊളം
൪ അണ എന്നിങ്ങിനെ തന്നെ.) ൧൨൦ ഉറുപ്പിക തുക്കത്തിൽ അ
ധികമുള്ള പുസ്തകത്തെ എടുക്കുന്നില്ല മുദ്രവെക്കാതെ കണ്ടു ഈ ടപ്പാ
ൽ വഴിയായി ഒന്നും അയച്ചുകൂടാ. എന്നാൽ ഈ ഇങ്ക്ലിഷ് സൎക്കാൎക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/65&oldid=182803" എന്ന താളിൽനിന്ന് ശേഖരിച്ചത്