ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ നിങ്ങളുടെ ഗുരു ഒരുവൻ; ക്രിസ്തനത്രെ. നിങ്ങൾ എല്ലാവരും
സഹോദരന്മാരാകുന്നു. മത്ത. ൨൩,൮.

ഴിഞ്ഞ ഗുരുകാരണവന്മാൎക്കു അധികവും ഗണിതങ്ങളിൽ അതിവിദ
ദ്ധതയും ഉണ്ടായിരുന്നു എന്നു ലോകസമ്മതമുള്ളതല്ലൊ. എങ്കിലും
അന്ന് ഉണ്ടായിരുന്ന ഹിന്തുരാജാക്കളും പ്രഭുക്കന്മാരും മറ്റും പല
കോട്ടപ്പടി കൊട്ടാരം കോവിലകങ്ങൾ, ക്ഷേത്രമഠങ്ങൾ, മാടങ്ങൾ,
അങ്ങാടി വാടിത്തെരുവുകൾ, പല പല ചിറകളും കിണറുകൾ, ഇത്യാ
ദികളും ലോകവിശ്ശ്രുതന്മാരായ ഗണിതവൈദികവിദ്വാന്മാരാൽ മ
ഹാരാജസഭായോഗമദ്ധ്യങ്ങളിൽവെച്ചു നിൎണ്ണയിക്കപ്പെടുന്ന ശോ
ഭന മുഹൂൎത്തംകൊണ്ടു സംസ്ഥാപിച്ചു പ്രതിഷ്ഠിച്ചിട്ടുള്ളതും ലോ
ക കല്യാണകാരകന്മാരായി വാഴുന്നവൎക്കും വാഴുന്നവന്റെ അനന്ത
രവന്മാൎക്കും യുഗാവസാനം വരെ സുഖവാസാനുഭവസിദ്ധിക്കാ
യിട്ടു ഉണ്ടാക്കിച്ചതായ കോട്ട തളികൊട്ടാരക്ഷേത്രങ്ങളാദിയായ ഉപ
യോഗവസ്തുക്കൾ ഇപ്പോൾ മിക്കതും നോക്കി ചൂണ്ടിപ്പറയുമ്പോൾ
വില്ലങ്കം തുടങ്ങാതെ സാവധാനത്തോടെ കേൾക്കേണം എന്നു വാ
ഞ്ഛ. എന്നാൽ മുമ്പിനാൽ അടുത്ത ദേശങ്ങളിലുള്ള കോട്ടപ്പടി കുളും
അമ്പലങ്ങളിൽ കടൽ വാഴിക്കോട്ട, കടൽവഴി ക്ഷേത്രം, അവേര
ക്കോട്ട, ചൊവ്വാക്ഷേത്രം, കന്നടിയൻ കോട്ട, കസാനക്കോട്ട, വളഭട്ട
ത്തു കോട്ട, മാടായി ഏഴിക്കോട്ട, പുതിയകോട്ട, കാഞ്ഞരോട്ടുകോട്ട,
ബേക്കലത്തുകോട്ട, ഹരിച്ചന്ദ്രൻകോട്ട, മല്ലൂർ മല്ലൽകോട്ട ഇത്യാദി
ഓരോ ദേശങ്ങളിൽ ഉള്ള കോട്ടകൊന്തളങ്ങളെയും ക്ഷേത്രങ്ങളെയും
നോക്കി അല്പം വിചാരണ ചെയ്താൽ ശൂന്യവും തരിശുമായി, കാ
ടോടു പടലും ചുറ്റി, അരാജകവും അപലക്ഷണവുമായി കിടക്കുന്ന
തല്ലാതെ, ആരാനും പോറ്റി വളൎത്തിവരുന്ന കോഴി നായിക്കുഞ്ഞ
ങ്ങൾ, തീയർ അദ്ധ്വാനിച്ചുണ്ടാക്കുന്ന കള്ളു, നട്ടുനനെച്ചുണ്ടാക്കു
ന്ന ചേന, വാഴ, കിഴങ്ങ് ഇത്യാദി കട്ടും കവൎന്നും നശിപ്പിക്കുന്ന കുറു
ക്കൻ കാട്ടു പൂച്ച, കല്ലുണ്ണിമെരു, മുള്ളൻപന്നി, ഉപദ്രവ പ്രാണി
കൾ, തേനീച്ച, കടന്നൽ, പ്രാണഹാനി വരുത്തുന്ന സൎപ്പാദി വിഷ
ജന്തുക്കളും ഈ വക അനന്തരവാഴ്ചക്കാരുടെ വാസസ്ഥലമായി കാ
ണുന്നതു കൂടാതെ, പല പല ക്ഷേത്രങ്ങളിലും മുൾപടൎപ്പു, തൂവ, പാറം,
മുതലായവയും മുളച്ചെഴുന്നു ദേവന്മാൎക്കു വെണ്കൊറ്റക്കുട, വെണ്ച
മരി, ആലവട്ടം, മേൽവിതാനം ഇവറ്റിന്നും വിഘ്നരാജവാഹനവീര
ന്മാരാകുന്ന എലി പെരിച്ചായി എന്നിവർ എമ്പ്രാശ്ശന്മാൎക്കും ഒളിക്കുറു
ക്കന്മാർ കുറുക്കന്മാർ എന്നിവരുടെ നിലവിളി ഉത്സവ ആരവാരങ്ങ
ൾക്കും; നത്തു കൂമന്മാരുടെ മുഴക്കം കുഴൽ ശംഖ വാദ്യത്തിന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/34&oldid=182867" എന്ന താളിൽനിന്ന് ശേഖരിച്ചത്