ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ അവൻ മരിച്ചവരിൽനിന്നു അന്യജാതനായി ഒർ
ആരംഭമാകുന്നു. കൊല. ൧, ൧൮.

രക്തമജ്ജാദികളിൽ എത്തി ജീവനെ പിടി കൂട്ടുന്നതു പോലെ അവ
രുടെ സന്തതികളാകുന്ന നമ്മോളവും എത്തി പിടികൂടിയിരിക്കുന്നതി
നാൽ ഒട്ടൊഴിയാതെ ഉള്ള മനുഷ്യരും പശുപക്ഷി മൃഗാദികളും അനേ
കം അരിഷ്ടതകൾക്കു പാത്രങ്ങളായി ചമഞ്ഞതല്ലാതെ, മൌഹൂൎത്തിക
ദോഷങ്ങൾ അല്ല എന്നു ഉണ്മയായി അറിഞ്ഞുകൊൾവൂതാക.

൩. ഇല്ലന്നിറ മുഹൂൎത്തം.

ഇല്ലന്നിറ എന്നതു: കാഞ്ഞിരത്തില, പിരകിന്നില, വെള്ളില,
പിലാവില മാവില, നെല്ലിയില, ഇരിഞ്ഞിയില, പൊലിവള്ളി, ഉ
ഴിഞ്ഞവള്ളി, തൃക്കൊടി എന്നു പറയുന്ന ഏരുവള്ളി ഈ വക മരു
ന്നുകളൊക്കെ ശേഖരിച്ചു; ദരിദ്രവ്യാധി. ഒഴിക്കേണ്ടതിന്നു, മുഹൂൎത്ത
ദിവസം പ്രാതഃകാലെ കുഞ്ഞികുട്ടി ആബാലവൃദ്ധം ഏഴുനീറ്റു ക്ഷേ
ത്രകോവിലകവീടുകുടികൾ അടിച്ചു തളിച്ചലങ്കരിച്ചു, നിറപറയും തെ
ളിവിളക്കുകളും വെച്ചു, ഗണപതിപ്രസാദത്തിന്നു പഴമിളനീർ വറു
ത്തുപൊങ്ങിച്ച ഉഴുന്നു തുവരപയറുകളും മറ്റും നാക്കിലകളിൽ മുതി
ൎത്തു ഗൃഹകൎത്താവു സചേലം മജ്ജനസ്നാനം ചെയ്തു, വിളഭൂമിക
ളിൽ ചെന്നു കതിരുകൾക്കു അരിചാൎത്തി തൊഴുതു തൊട്ടു മൂന്നീടു
നമസ്കരിച്ചു, മാടാഴിയെയോളവും മക്കത്തു കപ്പലോളവും പൊലിപൊ
ലി എന്ന ജപത്തോടും കാഞ്ഞിരത്തില (കാഞ്ഞിരപ്പൊലി) ആകു
ന്ന ഇലയോടും കൂടെ പറിച്ചെടുത്തൊരുപിടി കതിർ മണിത്തല മു
മ്പിലും തണ്ടു പിമ്പിലുമാക്കി മൂൎദ്ധാവിൽ ഏറ്റി, മേല്പറഞ്ഞ ജപത്തോ
ടു കൂടെ എഴുന്നെള്ളിച്ചു, ക്ഷേത്രകോവിലകവീടുകുടികൾ എന്നവ
റ്റിൻ തിരുമുറ്റങ്ങളിൽ അഭിഷേകവും ചന്ദനാദി ലേപനങ്ങളും
ചെയ്തു അലങ്കരിച്ചു വെച്ച ആമപ്പലക മുതലായ ആസനത്തി
ന്മേൽ വെച്ചു, പിന്നെ മുൻ പറഞ്ഞ പൊലികൾ പത്തും പതിനൊ
ന്നു, ഒമ്പതു, ഏഴു, അഞ്ച് ഇങ്ങിനെ ഒറ്റ സംഖ്യ കണ്ടു ചില്ലാനം ക
തിരുകളെയും എണ്ണി എടുത്തു, അറമുറികൾ, ആല, കളപ്പുര, പത്താഴം
ഉരൽ, ഉറി, ഫലവൃക്ഷങ്ങൾ ഇവറ്റിന്നു ഓരൊ കെട്ടുവീതപ്രകാരം
കണ്ടു പച്ചപ്പാന്തം കൊണ്ടു കൂട്ടികെട്ടി ഗണപതി പൂജ ചെയ്തു, ജല
ഗന്ധപുഷ്പ ധൂമ ദീപങ്ങളെകൊണ്ട് അൎച്ചിച്ചു അരിചാൎത്തിതൊഴുതു
നമസ്കരിച്ചുകൊണ്ടശേഷം ഓരൊ കെട്ടെടുത്തു തലയിൽ ഏറ്റി മു
ൻപറഞ്ഞ ജപത്തോടും കൂട വീടു മുറികൾതോറും ഉരലുറി തെങ്ങ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/38&oldid=182871" എന്ന താളിൽനിന്ന് ശേഖരിച്ചത്