ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ അന്യോന്യം സമാധാനം കോലുവിൻ.
൧ തെസ്സ. ൫, ൧൪.

ഉണ്ടാക്കീട്ടുള്ള വസ്തുക്കളെല്ലാം ॥
കാണിച്ചിട്ടിവകൾക്കു നീ തന്നെ ।
പേരിട്ടീടേണമെന്നു കല്പിച്ചു ॥
അങ്ങിനെ പേർ വിളിച്ചതിൽ പിന്നെ ।
യങ്ങവൻ ജന്തുവൃന്ദത്തെയെല്ലാം ॥
ആണും പെണ്ണുമായ്കണ്ടിതെന്നാലും ।
ആയതിൽ തനിക്കൊത്തോരിണയെ ॥
കണ്ടീടായ്കയാലുണ്ടായ ശോകം ।
കണ്ടാനായതു കൊണ്ടുടൻ ദൈവം ॥
ഉണ്ടാക്കീടുകയാലന്നുറക്കം ।
അന്നവനുറങ്ങുന്നൊരുനേരം ॥
വാരിയെല്ലൊന്നവന്റെതെടുത്തി ।
ട്ടായതിനൊടു മാംസവും ചേൎത്തു ॥
നിൎമ്മിച്ചങ്ങൊരു നാരിയെ ചെമ്മെ ।
നല്കിയങ്ങവനായ്കൊണ്ടവളെ ॥
പിന്നെയങ്ങവൻ രണ്ടു പേരോടും ।
നിങ്ങൾ വൎദ്ധിച്ചു ഭൂമിയെയെല്ലാം ॥
നന്നായിട്ടങ്ങടക്കീടുവിനെ ।
ന്നമ്പോടങ്ങരുൾ ചെയ്തുടൻ ദൈവം ॥
നല്കിയങ്ങവൎക്കാശിസ്സിനേയും ।
പിന്നെത്താൻ സൃഷ്ടി ചെയ്തതെല്ലാമെ ॥
ചെമ്മെ നോക്കിയറിഞ്ഞവയെല്ലാം ।
നന്നായ്വന്നിതിന്നെന്നവൻ കണ്ടു ॥
ഏഴാം നാളിൽ പ്രവൃത്തിയിൽനിന്നു ।
ചാലവെ താൻ നിവൃത്തനായ്വാണു ॥
അന്നാൾ തന്നെയനുഗ്രവിച്ചിട്ട ।
ങ്ങാഴ്ചയിൽ നല്ലതെന്നു കല്പിച്ചു ॥
അന്നാളങ്ങു ശനിയാഴ്ചയത്രെ ।
ചൊല്ലീടുന്നിതതിന്നു നാമത്തെ ॥
വിശ്രാമദിനമെന്നു മതെന്യെ ।
ശബ്ബതദിനമെന്നും ജനങ്ങൾ ॥
ലോക സൃഷ്ടിതൻ വൃത്താന്തമെല്ലാം ।
സത്യവേദം വിവരിക്കകൊണ്ടു ॥
സത്യമത്രെയതെന്നു ഗ്രഹിച്ചു ।
ചെറ്റും വ്യാജമെന്യെ മനതാരിൽ ॥
പുഷ്ടഭക്തിയോടും കൂടി നിത്യം ।
സ്രഷ്ടാവായവനെ ഭജിച്ചാലും ॥
÷ ഇതി ലോകസൃഷ്ടിവൃത്താന്തസ്സമാപ്തഃ ÷

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/50&oldid=182883" എന്ന താളിൽനിന്ന് ശേഖരിച്ചത്