ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ പക്ഷെ ദൈവം സത്യപരിജ്ഞാനത്തിന്നായി അവൎക്കു മാനസാന്തരം
നല്കുമൊ. ൨ തിമോ. ൨, ൧൫.

രുടെ ആപ്പിസ്സിൽ തന്നെ റജിസ്തർ ചെയ്യാം. ഉദാഹരണം, രാജാ
ക്കന്മാരുടെ കോലെഴുത്ത് ആധാരങ്ങൾ ആയാൽ അവറ്റെ ഒരു മ
ലയാള തൎജ്ജമയോടും ശരിയുള്ള പകൎപ്പോടും അയക്കേണം. അങ്ങി
നെ അയക്കപ്പെട്ടവ റജിസ്ത്രരുടെയൊ സബ റജിസ്ത്രരുടെയൊ
ആപ്പിസ്സിൽ റജിസ്തർ ചെയ്യാം.

൧൬. ഹിന്തുസ്ഥാനി തമിഴ് തെലുങ്ക് ഭാഷകളിൽ എഴുതിയ ആ
ധാരങ്ങൾ ആ ഭാഷകളെ അറിയുന്ന സബറജിസ്ത്രരുടെ മുഖാന്ത
രം തൎജ്ജമയും പകൎപ്പും കൂടാതെ റജിസ്തർ ചെയ്യപ്പെടാം.സബ റ
ജിസ്ത്രർ ആ ഭാഷകളെ അറിയാതിരിക്കയൊ, ആധാരം കൎണ്ണാടകം
മഹാറാഷ്ട്രം പാൎസി പരിന്ത്രീസ്സ് മുതലായ ഭാഷകളിൽ എഴുതപ്പെടു
കയൊ ചെയ്താൽ ശരിയായൊരു മലയാള തൎജ്ജമവേണം. ഇങ്ക്ലിഷ്
ഭാഷയിൽ എഴുതിയ ആധാരങ്ങളെ ആ ഭാഷയിൽ തന്നെ റജി
സ്തർ ചെയ്വാൻ റജിസ്തർ ഏതു സമയത്തിലും ഒരുങ്ങിയിരിക്കും.

൧൭. ഒർ ആധാരം എഴുതി കൊടുത്ത ആളുകളും ആയതിൽ കാ
ണിച്ച അവകാശികളും പ്രത്യേകമായൊ സാധാരണമായൊ മു
ക്ത്യാർ നാമം ലഭിച്ചവരും ക്രമപ്രകാരം അധികാരം ലഭിച്ച കാൎയ്യ
സ്ഥന്മാരും റജിസ്തർ ചെയ്വതിന്നു ഹാജരാകുമ്പോൾ റജിസ്തർ ഉ
ദ്യോഗസ്ഥൻ ഇവർ എല്ലാവരുടെ സമ്മതം അറിഞ്ഞിട്ടു മാത്രം ആ
ധാരത്തെ റജിസ്തർ ചെയ്കവേണം. ആധാരം എഴുതി കൊടുത്ത
ആൾ മരിച്ചും ആയാളുടെ സാധാരണമൊ പ്രത്യേകമൊ ആകുന്ന
മുക്ത്യാർ നാമക്കാരനും കാൎയ്യസ്ഥനുമായവൻ റജിസ്തർ ഉദ്യോഗ
സ്ഥന്റെ മുമ്പാകെ ഹാജരാകാതെ ഇരിക്കയും ആ മരിച്ചവൻ ഈ
ആധാരം എഴുതികൊടുത്തില്ല എന്നു പറയുന്നവർ ഉണ്ടാകയും ചെ
യ്താലും മരിച്ചവൻ ആ ആധാരം എഴുതി കൊടുത്തതു സത്യം എന്ന
റജിസ്തർ ഉദ്യോഗസ്ഥന്നു ബോദ്ധ്യം വരുന്നെങ്കിൽ രജിസ്തർ
ചെയ്യാം.

൧൮. വല്ല കടത്തെ കുറിച്ചുള്ള ആധാരം റജിസ്തർ ചെയ്യെണ
മെങ്കിൽ മുതൽ കൊടുത്തവനും മുതൽ വാങ്ങിയവനും സമ്മതിച്ചിട്ടു
റജിസ്തർ ചെയ്ക വേണം. പിന്നെ മുതൽ അടക്കെണ്ടി വരുന്ന തി
യ്യതി കഴിഞ്ഞിട്ടു ഒരു കൊല്ലത്തിന്നകം കോടതിയിൽ ഒരു ഹൎജി കൊ
ടുത്താൽ കടം വസൂലാക്കുവാൻ വേറെ ഒരു വ്യവഹാരം വേണ്ടിവ
രിക ഇല്ല. മുതൽ അടക്കിയ ശേഷം റജിസ്തർ ഉദ്യോഗസ്ഥന്റെ
മുമ്പാകെ ഈവക ഉടമ്പടിയെ ആധാരത്തിന്മേൽ എഴുതി വെക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/70&oldid=182903" എന്ന താളിൽനിന്ന് ശേഖരിച്ചത്