ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂമിയുടെ സകല അതൃത്തികളുമായുള്ളോവെ! എങ്കലേക്ക് നോക്കി ൩൧
രക്ഷിക്കപ്പെടുവിൻ. യശ. ൪൫, ൨൨.

ഷ്യപുത്രന്മാൎക്കു വിടാതെ അനുഗ്രഹം വരുത്തുന്ന വെളിച്ചങ്ങളായി
ആകാശത്തിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. സൂൎയ്യനിലും ചന്ദ്ര
നിലും കൂട്രക്കുട സംഭവിക്കുന്ന ഗ്രഹണങ്ങൾ നിമിത്തം ദൈവത്തെ
അറിയാത്ത ബുദ്ധിഹീനരായ ജനങ്ങൾക്കു ഭയം ജനിക്കുന്നതകൊ
ണ്ടു നാം മേലെഴുതിയ ആറു ഗ്രഹണങ്ങളെ ആധാരമാക്കി അവ
റ്റെ ഗണിച്ചറിയേണ്ടതിന്നു ചില ക്രമങ്ങളെ കാണിച്ചു വിവരി
പ്പാൻ നിശ്ചയിച്ചിരിക്കുന്നു.

൧. ചന്ദ്രൻ മാസം തോറും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതു
കൊണ്ടും മാസത്തിൽ ഒരിക്കൽ സൂൎയ്യനും ഭൂമിക്കും നടുവിൽ കൂടി കട
ന്നു പോകുന്നതുകൊണ്ടും മാസാന്തരം ഗ്രഹണം ഉണ്ടാകുന്നില്ലയൊ
എന്നു ചോദിപ്പാൻ ഇട ഉണ്ടു. എങ്കിലും ചന്ദ്രസഞ്ചാരമാൎഗ്ഗത്തെ
നല്ലവണ്ണം നോക്കി വിചാരിച്ചാൽ, അതു പൌൎണ്ണമി അമാവാസി
കളിൽ പലപ്പോഴും സൂൎയ്യന്റെയും ഭൂമിയുടെയും മദ്ധ്യെയുള്ള നേർ
രേഖയിൽ ഇരിക്കാതെ, വക്രിച്ചിരിക്കകൊണ്ടു, ഗ്രഹണമുണ്ടാകു
വാൻ പാടില്ല. അമാവാസിയിൽ ചന്ദ്രൻ സൂൎയ്യന്റെയും ഭൂമിയുടെ
യും നടുവിൽ കൂടി ചെല്ലുന്നതിൽ ഭൂച്ഛായക്കു മീതെയൊ കീഴിലൊ ആ
യിരുന്നാൽ ഗ്രഹണത്തിന്നു സംഗതിയല്ല. വൎഷത്തിൽ രണ്ടു കുറി
മാത്രം ചന്ദ്രൻ ഗ്രഹണസ്ഥാനത്തിരിക്കുന്നുള്ളു.

ചന്ദ്രപാതക്കും ഭൂപാതക്കുമുള്ള വ്യത്യാസമൊ ആയവ ഏകദേ
ശം അയ്യഞ്ച ഇലിക്കു ചരിഞ്ഞു പകച്ചു ചെല്ലുന്നതിനാൽ, അവ
രണ്ടു സ്ഥലങ്ങളിൽ തമ്മിൽ ചേൎന്നു പോകും. അങ്ങിനെ ചേൎന്നു പോ
കുന്ന സ്ഥലങ്ങൾക്കു ക്രാന്തിപാതകൾഎന്നു ചൊല്ലുന്നു. ആ ക്രാ
ന്തിപാതകൾ ഇരുഭാഗങ്ങളിലും ൧൮൦° കൊണ്ടു തമ്മിൽ ദൂരപ്പെട്ടു
കിടക്കുന്നു. പൌൎണ്ണമി താൻ, അമാവാസി താൻ, ഈ ക്രാന്തിപാത
കളിലൊ അവറ്റോടു അടുത്തിരിക്കുന്ന ദിക്കിലൊ സംഭവിച്ചാൽ, ച
ന്ദ്രൻ ഭൂമിക്കു എതിരെ ഇരിക്കുന്ന സ്ഥലത്തിൽ വെച്ചു ഗ്രഹണം
നിശ്ചയം.

മീത്തൽ കാണുന്ന രണ്ടു രേഖകളിൽ a. b എന്നതു ഭൂപാതാംശ
വും c. dഎന്നതു ചന്ദ്രപാതാംശവും ആകുന്നു എന്നു വിചാരിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/35&oldid=183193" എന്ന താളിൽനിന്ന് ശേഖരിച്ചത്