ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങൾ മനസ്സും അനുസരണവും ഉള്ളവരാകുന്നു ൩൩
എങ്കിൽ, ദേശത്തിലെ നന്മയെ നിങ്ങൾ അനുഭവിക്കും. യശ. ൧, ൧൯.

ത്തിൽനിന്നും തന്റെ പരിവൎത്തനത്തിന്നു ൧/൪൮ അടുത്തിരിക്കുമ്പോ
ൾ, അമാവാസിയായാൽ,പൂൎണ്ണ സൂൎയ്യഗ്രഹണമുണ്ടാകും. എങ്ങിനെ
എന്നാൽ: ചന്ദ്രപരിവൎത്തനപരിധിയുടെ അളവു ൩൨൫൦൦൦ നാഴിക
ഇതിന്റെ നാല്പത്തെട്ടാമംശം ൬,൭൭൦ നാഴിക ചെല്ലുവാൻ
൧൪ മണിക്കൂറു വേണ്ടി വരും. അതുകൊണ്ടു ചന്ദ്രൻ ക്രാന്തിമണ്ഡ
ലത്തെ കടന്നു പോകുന്നതിന്നു ൧൪ മണിക്കൂറ മുമ്പൊ പിമ്പൊ
അമാവാസിയാൽ പൂൎണ്ണഗ്രഹണം ഉണ്ടാകും.

ചന്ദ്രൻ അമാവാസിയിൽ ഭൂസാമീപ്യത്തിലും തന്റെ പരിവ
ൎത്തനത്തിന്റെ ൧/൨൭ ആകുന്ന ൧൨൦൦൦ നാഴിക ദൂരത്തിലും ഇരുന്നാാൽ
പൂൎണ്ണ ഗ്രഹണം സംഭവിപ്പാൻ ഇട ഉണ്ടു. ൧൨൦൦൦ നാഴിക നട
പ്പാൻ ചന്ദ്രന്നു ൨൫ മണിക്കൂറ ആവിശ്യമാകകൊണ്ടു, അവൻ ക്രാ
ന്തിമണ്ഡലത്തെ കടന്നു പോകുന്നതിന്നു ൨൫ മണിക്കൂറ മുമ്പൊ
പിമ്പൊ അമാവാസിയാൽസംഭവിക്കുന്ന ഗ്രഹണം പൂൎണ്ണമാകും.
ചന്ദ്രൻ തൻ പരിവൎത്തനത്തിന്റെ ൧/൧൮ ആകുന്ന ൧൮൦൦൦ നാഴിക
ക്രാന്തിമണ്ഡലത്തിൽനിന്നു ദൂരമായിരിക്കുമ്പോൾ, അല്പ ഗ്രഹണം
ഉണ്ടാകും ൧൮൦൦൦ നാഴിക നടക്കേണ്ടതിന്നു ചന്ദ്രന്നു ൩൭꠱മണി
ക്കൂറ വേണ്ടിവരികകൊണ്ടു, അവൻ ക്രാന്തിയെ കടന്നു പോകുന്ന
തിന്നു ൩൭꠱ മണിക്കൂറ മുമ്പൊ പിമ്പൊ ഗ്രഹണം പറ്റുകയും
ചെയ്യും.

ചന്ദ്രൻ ക്രാന്തിസന്ധിക്കു സമീപവും ദൂരവും ആകുന്നതിനാൽ
ചന്ദ്രഗ്രഹണങ്ങൾ പൂൎണ്ണപൂൎണ്ണങ്ങളായി വരും. ക്രാന്തിസന്ധി
യിൽ മാത്രം പൂൎണ്ണ ഗ്രഹണം സംഭവിക്കും. ചന്ദ്രൻ ഭൂമിക്കു അടു
ത്തൊ അകന്നൊ ഇരിക്കുന്നതു മേല്പറഞ്ഞ ഏറ്റക്കുറവിന്നു കാര
ണമാകുന്നു. ഭൂമി സൂൎയ്യന്നു അടുത്തൊ അകന്നൊ നില്ക്കുന്നതിനാൽ,
അതിന്റെ ഛായ വൎദ്ധിക്കുയും കുറകയും ചെയ്യും. അതല്ലാതെ,
ചന്ദ്രൻ ശരിയായി ഭൂച്ഛായയുടെ നീളത്തോടു കടന്നു പോയാൽ, അ
തിന്റെ ഗുരു ലഘുത്വങ്ങൾ സംഭവിക്കും. ചന്ദ്രഗ്രഹണകാലത്തിൽ
ചന്ദ്രൻ കടക്കുന്ന ഭൂച്ഛായയുടെ കുറുക്കളവു ൧൨൮൦ നാഴിക ആകു
ന്നു. ചന്ദ്രന്റെ വിട്ടം ൪൬൮ നാഴിക. എന്നാൽ ചന്ദ്രൻ ഒരു വിനാ
ഴികയിൽ ൮ നാഴിക നടക്കകൊണ്ടു അതിന്റെ വ്യാസം ഛായയിൽ
മറയേണ്ടതിന്നു ൫൮꠱ വിനാഴിക വേണം. അപ്പുറത്തും ഭൂച്ഛായയെ
വിടേണ്ടതിന്നു പിന്നെയും ൫൮꠱ വിനാഴിക ആവിശ്യം. ഇങ്ങിനെ


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/37&oldid=183195" എന്ന താളിൽനിന്ന് ശേഖരിച്ചത്