ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹോവയെ ഭയപ്പെട്ടു തൻ കല്പനകളിൽ ഏറ്റം ൩൫
പ്രസാദിക്കുന്ന പുരുഷൻ ധന്യൻ. സങ്കീ. ൧൧൨, ൧.

ചെയ്യുന്നു. b എന്നതിൽ അതു അധികം സമീപിക്കയും, a എന്ന
തിൽ ക്രാന്തിസന്ധിയിൽ തന്നെ എത്തുകയും ചെയ്തു.

൨. അല്പസൂൎയ്യഗ്രഹണശേഷം പൂൎണ്ണ ചന്ദ്രഗ്രഹണവും അ
ല്പ ചന്ദ്രഗ്രഹണശേഷം പൂൎണ്ണസൂൎയ്യഗ്രഹണവും ഉണ്ടാകുമല്ലൊ.
നമ്മുടെ ഒന്നാം ചിത്രത്തിൽ o എന്ന ക്രാന്തിസന്ധിയിൽനിന്നു ച
ന്ദ്രമാൎഗത്തെ ഒത്ത നടുവിൽ വിഭാഗിച്ചു പതിനാറീതു ഇലികൾ പി
ടിക്കുന്ന അംശങ്ങളാക്കി വെച്ചു. സൂൎയ്യഗ്രഹണത്തിന്റെ അതിർ
o എന്ന ക്രാന്തി സന്ധി തുടങ്ങി ൧൫°, ൧൬° എത്തുന്നു. ഈ വൎഷ
ത്തിലെ ജൂൻ മാസം ൨൯ാം ൹ അമാവാസി ക്രാന്തിസന്ധിയിൽ
നിന്നു ൧൫° o. b എന്ന ഭാഗത്തിൽ ഇരുന്നാൽ, സൂൎയ്യഗ്രഹണം ചെ
റുതാകും. കാരണം അന്നു ക്രാന്തിസന്ധിയിൽനിന്നു ൧൫° ദൂരത്തിൽ
സൂൎയ്യനും ചന്ദ്രനും ഭൂമിയും ഒത്ത നേൎവ്വരയിൽ തന്നെ ഇരിക്കും.
അപ്പോൾ ചന്ദ്രൻ അധികം കയറിയതുകൊണ്ടു, സൂൎയ്യന്നു മുഴുവൻ
എതിരാകയില്ല. സൂൎയ്യന്റെ ഒരു ചെറിയ ഭാഗത്തെ മത്രം മറക്ക
യും ചെയ്യും. പിന്നെ ജൂലായി മാസം ൧൩ാം ൹ സംഭവിക്കുന്ന പൗ
ൎണ്ണമിയിൽ സൂൎയ്യനും ചന്ദ്രനും ഭൂമിയും വീണ്ടും സമവരിയിൽ എത്തും
എങ്കിലും, അമാവാസി തൊട്ടു പൗൎണ്ണമി വരെ കഴിഞ്ഞ ൧൪꠱ ദിവ
സത്തിന്നകം ഭൂമിയും ൧൪꠱° മുന്നോട്ടു ചെന്നു ക്രാന്തിസന്ധിക്കു
അടുത്തു. അതുകൊണ്ടു പൗൎണ്ണമി ക്രാന്തിപാതയിൽ ൧൫° ദൂരത്തില
ല്ല, ക്രാന്തിസന്ധിയിൽ തന്നെ സംഭവിക്കും എന്ന പറവാൻ തക്ക
വണ്ണം സമീപിക്കകൊണ്ടു, പൂൎണ്ണചന്ദ്രഗ്രഹണം തന്നെ ഉണ്ടാകും.

ജനുവരി ൧൭ാം ൹ പൂൎണ്ണചന്ദ്രഗ്രഹണം സംഭവിക്കുന്നതിന്റെ
കാരണമാവിതു: ചന്ദ്രൻ ക്രാന്തിസന്ധിയിൽ എത്തിയ ഉടനെ
പൌൎണ്ണമി ആകും എങ്കിലും അതിന്റെ ശേഷം വരുന്ന അമാവാ
സിക്കിടെ ഭൂമി തന്റെ പാതയിൽ മുന്നോട്ടു ചെന്നു ക്രാന്തിസന്ധി
യിൽ നിന്നും a എന്ന സ്ഥലത്തെ കടന്നു ൧൪꠱° നടന്നതുകൊണ്ടു ക്രാ
ന്തിസന്ധിയിൽ നിന്നു ൧൪꠱° ദൂരത്തിൽ വെച്ചു അമാവാസി സംഭ
വിക്കും. എന്നാൽ ൧൪꠱° എന്നിവ സൂൎയ്യഗ്രഹണഅതിൎക്കകത്തിരി
ക്കയാൽ, ജനുവരി ൩൧ാം ൹ സൂൎയ്യഗ്രഹണമുണ്ടാകും. എന്നാൽ അമാ
വാസി ക്രാന്തിസന്ധിയിൽനിന്നു ൧൪꠱° ദൂരം വെച്ചു സംഭവിച്ചതി
നാൽ, അതു ഒർ അല്പ സൂൎയ്യഗ്രഹണം മാത്രം അകുവാൻ കഴിയും.

൩. ഗ്രഹണങ്ങൾക്കു തമ്മിൽ അര വൎഷമല്ല, ൧൭൩ ദിവസം
തന്നെ വ്യത്യാസം ഉണ്ടാകുന്നതിന്റെ കാരണമാവിതു: ചന്ദ്രൻ


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/39&oldid=183197" എന്ന താളിൽനിന്ന് ശേഖരിച്ചത്