ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്ലയോ നിങ്ങൾ വന്നു മനുഷ്യപുത്രരിൽ ഭയങ്കരമായി ൩൭
വ്യാപരിക്കുന്ന ദൈവത്തിന്റെ അത്ഭുതങ്ങളെ കാണ്മിൻ. സങ്കീ. ൬൬, ൫.

ത്തിൻകൃപാധനം, വിശ്വാസം, ജ്ഞാനം, അറിവു, സ്നേഹം എന്നി
വകൊണ്ടു നിറഞ്ഞവളത്രെ. അവൾ ബഹു താഴ്മകൊണ്ടു ദൈ
വത്തിന്റെ മുമ്പിൽ നടന്നു അവന്റെ വചനം മുറുക പിടിച്ചും
പിതാക്കന്മാരുടെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ചും കൊണ്ടിരുന്നു.
മക്കുൾക്കു അന്നവസ്ത്രാദികളെ സമ്പാദിപ്പാൻവേണ്ടി അവൾ നി
രന്തരമായി യത്നിച്ചു എങ്കിലും, പലപ്പോഴും മഹാഞെരുക്കത്തിൽ അ
കപ്പെട്ടുപോന്നു. അപ്പോൾ അവൾ മക്കളോടു: പ്രിയ കുഞ്ഞങ്ങളെ!
അല്പം ക്ഷമിക്കെനെം, നമ്മുടെ സ്വൎഗ്ഗസ്ഥപിതാവു നമുക്കു ആ
വശ്യമുള്ളതെല്ലാം എത്തിച്ചു തരും എന്നു പറയും. രോഗം വന്നാ
ലും എന്തു തന്നെ സംഭവിച്ചാലും ഈ വാക്കിനാലത്രെ അവൾ ത
ന്റെ മക്കളെ ആശ്വസിപ്പിക്കും. അതുകൊണ്ടു അവളുടെ സ്വൎഗ്ഗ
സ്ഥപിതാവു അവളെ ഓൎത്തു. ഞാൻ പിതാവില്ലാത്തവന്നും വിധ
വക്കും അച്ഛനാകം എന്ന വാഗ്ദത്തത്തെ അവളിൽ നിവൃത്തിക്ക
യും ചെയ്തു. ഒരു ശീതകാലത്തിൽ അവൾ മഹാസങ്കടത്തിൽ അ
കപ്പെട്ടു ലോകത്തിൽ ഒരു സഹായവുമില്ലായ്കയാൽ, അഴിനില പൂ
ണ്ടു നിന്നു. മക്കുൾക്കു ഭക്ഷണത്തിന്നും ശീതം ശമിപ്പിക്കേണ്ടതി
ന്നും ഒരു വകയുമില്ല. കൂട്ടികൾ വിശപ്പം ശീതവും സഹിയാഞ്ഞു
അടുപ്പിനോട ചേൎന്നു നിലവിളിച്ചു കിടക്കും. ഈ സങ്കടം അമ്മ
കണ്ടു ഹൃദയം ഉരുകിപോയാലും, ദൈവത്തിലെ വിശ്വാസം മാത്രം
ഉപേക്ഷിയാതെ കുട്ടികളോട്ട അല്പം പൊറുപ്പിൻ! നമ്മുടെ സ്വൎഗ്ഗ
സ്ഥപിതാവു നമുക്കു ആവശ്യമുള്ളതു എല്ലാം എത്തിച്ചു തരും എ
ന്നു പറഞ്ഞു ആശ്വസിപ്പിച്ചു.

ഇങ്ങിനെ അവൾ ആശ്വസിപ്പിക്കയും ദൈവത്തെ നോക്കി
പ്രാൎതഥിച്ചുംകൊണ്ടിരിക്കുമ്പോൾ, ഒരു ദിവസം അവളുടെ ഒരു മകൻ
അടുപ്പിൽനിന്നു വെണ്ണിറ മാന്തി എടുത്തപ്പോൾ, അതിൽ ഒരു നാ
ണ്യം കണ്ടു സന്തോഷം കൊണ്ടു ആൎത്തു അമ്മെ ഒരു പൈശ ഒരു
പൈശ എന്നു പറഞ്ഞ ഉടനെ അമ്മ അതു വാങ്ങി തുടച്ചു നോക്കി
അതു ഒരു പൊൻ തന്നെ എന്നു കണ്ടു ദൈവത്തെ സ്തുതിച്ചും കൊ
ണ്ടു തട്ടാന്റെ അടുക്കൽ കൊണ്ടുപോയി കാണിച്ചു അതിന്റെ വി
ല വാങ്ങി ഭവനത്തെ രക്ഷിക്കയും ചെയ്തു.

കുട്ടികളുടെ വിശപ്പിനെയും ശീതത്താൽ വന്ന വ്യസനങ്ങളെ
യും ശമിപ്പിച്ചശേഷം, അവൾ തുന്നുന്ന സൂചിയും നൂലും മറ്റും
വാങ്ങി ഓരൊ വിശേഷമായ തുന്നൽപണിയെ തീൎത്തു, അടുത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/41&oldid=183199" എന്ന താളിൽനിന്ന് ശേഖരിച്ചത്