ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാഴ്ചകൊണ്ടല്ല സാക്ഷാൽ വിശ്വാസം കൊണ്ടു ൪൩
നടക്കുന്നവരായി ഇങ്ങിനെ ധൈൎയ്യപ്പെട്ടു. ൨ കൊറി. ൫, ൭.

ബോധിപ്പിപ്പാൻ നിശ്ചയിച്ച ദിവസം സമൻ അയപ്പാൻ വേ
ണ്ടിയ ചെലവിന്നു ആവശ്യമുള്ള മുതൽ കല്പിച്ച സമയത്തിന്നി
ടെ അന്ന്യായക്കാരൻ കെട്ടി വെക്കായ്കകൊണ്ടു, പ്രതിക്കാരന്നു സമൻ
അയച്ചിട്ടില്ല എന്നു വന്നാൽ, വ്യവഹാരം നീക്കുവാൻ കോടതിക്കു
കഴിയും. മേൽപറഞ്ഞ സമൻ പ്രതിക്കാരന്നു അയച്ചിട്ടില്ലെങ്കിലും
അവൻ ഹാജരായി ഉത്തരം കൊടുപ്പാൻ ഒരു കാൎയ്യസ്ഥനൊ വക്കീ
ലൊ മുഖാന്തരം നിശ്ചയിച്ച ദിവസം ഹാജരാവാൻ സമ്മതിച്ചിരു
ന്നാൽ, ക്രമപ്രകാരം അധികാരമുള്ളൊരു കാൎയ്യസ്ഥൻ മുഖാന്തരമൊ
താന്തന്നെയൊ കോടതിയിൽ ഹാജരുണ്ടായിരുന്നാൽ, അപ്രകാരം
കല്പിപ്പാൻ പാടുള്ളതല്ല.

൬. മേൽപറഞ്ഞ പകുപ്പു അപ്പീൽകാൎയ്യങ്ങൾക്കും സംബന്ധം
ഉണ്ടു.

൭. ഈ ആക്ടിന്റെ ൫ാം പകുപ്പിലെ ചട്ടങ്ങളിൻപ്രകാരം ഒ
രു വ്യവഹാരം എപ്പോഴെങ്കിലും നിക്കിയാൽ, വ്യവഹാരങ്ങടെ കാലഹ
രണനിയമങ്ങളാൽ വിരോധമില്ലെങ്കിൽ, അന്യായക്കാരന്നു പുതുതാ
യിവ്യവഹരിപ്പാൻ അവകാശമുള്ളതു മാത്രമല്ല വ്യവഹാരം നീക്കുവാ
ൻ കല്പിച്ചന്നു മുതൽ ൩൦ ദിവസത്തിന്നകം നിശ്ചയിച്ചയച്ച സ
മയത്തിന്നകത്തു താൻ മുതൽ കെട്ടി വെക്കാതിരുന്നതിന്നു തക്ക
കാരണം ഉണ്ടായപ്രകാരം അന്യായക്കാരൻ കോടതിക്കു സമ്മതം വ
രുത്തിയാൽ, ആദയം ഫയലാക്കിയ അന്ന്യായത്തിന്മേൽ തന്നെ തി
രികെ ഒരു സമൻ അയക്കേണ്ടതിന്നു കോടതി കല്പിക്കയും ചെയ്യാം.

൮. പണം കൊടുപ്പാനുള്ള ഒരു വിധി നടത്തുകയിൽ വാറാണ്ടു
പ്രകാരം ഒർ ആളെ പിടിച്ചു കോടതിയിൽ കൊണ്ടുവന്നശേഷം,
൧൮൫൯തിലെ ൮ാം നമ്പ്ര ആക്ടിന്റെ ൨൭൩ാം പകുപ്പിൽ പറഞ്ഞ
രണ്ടാൽ ഒരു കാരണത്തിന്മേൽ അവൻ തന്നെ വിട്ടയപ്പാൻ അ
പേക്ഷിക്കുമ്പോൾ, അവന്റെ തല്ക്കാലാവസ്ഥയും പിന്നേതിൽ
പണം വീടുവാൻ അവന്നുള്ള വകയും തൊട്ടു അന്ന്യായക്കാരനൊ
അവന്റെ വക്കീലൊ ഇരിക്കെ കോടതി അവനെ വിസ്തരിക്കയും
പ്രതിക്കാരനെ വല്ല വസ്തുവിന്നു നേരെ അന്ന്യായക്കാരൻ ചെല്ലാ
തിരിക്കയും പ്രതിക്കാരനെ വിട്ടയക്കാതിരിപ്പാൻ സംഗതി എന്തു എ
ന്നു അന്യായക്കാരനോടു ചോദിക്കയും വേണം. ഇതിന്റെ ഹേതു
തെളിയിപ്പാൻ അന്യായക്കാരനു കഴിവില്ലെങ്കിൽ, പ്രതിക്കാരനെ ത
ടവു കൂടാതെ, വിട്ടയപ്പാൻ കോടതി കല്പിക്കാം. ഇരു കക്ഷികളും പറ


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/47&oldid=183205" എന്ന താളിൽനിന്ന് ശേഖരിച്ചത്