ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സകലത്തെയും ശോധനചെയ്വിൻ; ൪൭
നല്ലതിനെ മുറക പിടിപ്പിൻ. ൧ തെസ്സ. ൫, ൨൧.

കൊടുപ്പാനുള്ള വല്ല അപേക്ഷയും വന്നാൽ, വ്യവഹാരത്തിന്റെ
രജിസ്ത്രിൽ ആ അപേക്ഷയുടെ സാരവും അതു ബോധിപ്പിച്ച
തിയ്യതിയും കോടതി ചേൎത്തു വെക്കേണം. ആ വിവരങ്ങൾ ആദ്യവി
ധിക്കു അനുസരണമുള്ളവയല്ല എന്നു കോടതി കണ്ടാൽ, തെറ്റു തീ
ൎപ്പാനായി അതിനെ ബോധിപ്പിച്ച ആൾക്കു മടങ്ങി കൊടുക്കയൊ
അവന്റെ സമ്മതത്തോടു കൂടി ആയതിനെ ആവശ്യമായപ്രകാ
രം നന്നാക്കിക്കയൊ ചെയ്യേണ്ടതാകുന്നു. ആ അപേക്ഷ സ്വീക
രിക്കുന്ന പക്ഷം അതിന്റെ സ്വാഭാവികാവസ്ഥ പോലെ വിധി
നടത്തി കൊടുപ്പാനായി കോടതി കല്പന കൊടുക്കയും വേണം.

൧൬. യാതൊരു കോടതിയിലും വല്ല കാൎയ്യത്തിലും ഇന്ത്യയിലെ
ശിക്ഷാനിയമത്തിന്റെ ൧൯൩, ൧൯൪, ൧൯൫, ൧൯൬, ൧൯൯, ൨൦൦
൨൦൫, ൨൦൬, ൨൦൭, ൨൦൮, ൨൦൯, ൨൧൦ എന്നീപകുപ്പുകളിൽ ഏതിലും
പറഞ്ഞിരിക്കുന്ന ഒരു കുറ്റം ഒരു സാക്ഷിക്കാരനാകട്ടെ, മറ്റു യാ
തൊർ ആളാകട്ടെ ചെയ്തപ്രകാരം കോടതി കണ്ടാൽ, അവന്റെ കു
റ്റംവിസ്തരിപ്പാനായി അവനെ സെഷൻ കോടതിമുമ്പാകെകമ്മിട്ടാ
ക്കുകയൊ ആവശ്യമായ അന്വേഷണം കഴിച്ചു ആരോപിക്കപ്പെട്ട
കുറ്റത്തിന്നു ആയവനെ വിസ്തരിക്കയൊ വിസ്തരിപ്പാനായി കമ്മി
ട്ട ചെയ്കയൊ ചെയ്വാൻ അധികാരമുള്ള വല്ല മെജിസ്ത്രേട്ടിന്റെ
അടുക്കെ വിസ്താരത്തിന്നായി ആ കാൎയ്യം അയക്കുകയൊ ചെയ്കയു
മാം. അതിന്റെ ശേഷം ആ മെജിസ്ത്രേട്ട് നിബന്ധനപ്രകാരം ന
ടക്കുകയും വേണം.

൧൭. കോടതി കുറ്റം ആരോപിക്കപ്പെട്ടവനെ മെജിസ്ത്രേട്ടിന്റെ
മുമ്പാകെ പാറാവായിട്ടു അയക്കുകയൊ മെജിസ്ത്രേട്ടിന്റെ മുമ്പാകെ
ഹാജരാവാനായിട്ടു അവനോടു മതിയായ ജാമ്യം വാങ്ങുകയൊ ചെ
യ്യുന്നത കൂടാതെ, മെജിസ്ത്രേട്ടിന്റെ മുമ്പാകെ ഹാജരായി സാക്ഷി
പറവാനായി യാതൊർ ആളോടും താക്കീത ചെയ്യാം.

൧൮. കോടതിയിൽനിന്നു കമ്മിട്ട ചെയ്യുമ്പോൾ, ക്രിമിനാൽ ക്രമ
നിയമത്തിന്റെ ൧൩ാം അദ്ധ്യായത്തിൽ നിശ്ചയിച്ചിരിക്കുന്ന മാ
തിരി ഒരു കുറ്റപത്രം ഉണ്ടാക്കി ആയതു കമ്മിട്ട ചെയ്വാനുള്ള കല്പ
നയും ആ കാൎയ്യത്തിലെ റിക്കാൎട്ടും ഒന്നിച്ചു മെജിസ്ത്രേട്ടിന്നു അയക്ക
യും ആ മെജിസ്ത്രേട്ട ആ കാൎയ്യത്തെ അന്യായപ്രതിസാക്ഷികളോടു
കൂടി സെഷൻ കോടതിമുമ്പാകെ അയക്കയും വേണം.

൧൯. യാതൊരു കോടതിയിലും വല്ല കാൎയ്യത്തിലും തെളിവിന്നാ
യി കൊടുത്ത വല്ല ആധാരത്തിന്റെയൊ മറെറാ അവസ്ഥയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/51&oldid=183209" എന്ന താളിൽനിന്ന് ശേഖരിച്ചത്