ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ ദൈവാത്മാവിനാൽ നടത്തപ്പെടുന്നവർ
അത്രയും ദൈവപുത്രന്മാർ ആകുന്നു. രോമ. ൮, ൧൪.

ബോധിപ്പിക്കാവുന്ന ഇന്ത്യയിലെ ശിക്ഷാനിയമത്തിന്റെ ൪൬൩,
൪൭൧, ൪൭൫, ൬൭൬ എന്നീ പകുൎപ്പുകളിൽ യാതൊന്നിലും പറഞ്ഞ
ഒരു കുറ്റം മെജിസ്ത്രേട്ടിന്റെ അടുക്കെ വിസ്താരത്തിന്നു അയപ്പാൻ
കോടതി മതിയായ കാരണം കാണുമ്പോൾ, കുറ്റം ആരോപിക്കപ്പെ
ട്ടവനെ മെജിസ്ത്രേട്ടിന്റെ അടുക്കെ കോടതി ബന്തൊവസ്തായിട്ടു
അയക്കുകയൊ, മെജിസ്ത്രേട്ട മുമ്പാകെ ഹാജരാവാനായിട്ടു അവനോ
ടു മതിയായ ജാമ്യം വാങ്ങുകയൊ ചെയ്യാം. ആ കുറ്റത്തെ പറ്റിയ
തെളിവും ആധാരങ്ങളും കോടതി മെജിസ്ത്രേട്ടിന്നു അയക്കുകയും ആ
മെജിസ്ത്രേട്ടിന്റെ അടുക്കെ ഹാജരായി സാക്ഷി പറവാൻ യാതൊർ
ആളോടും താക്കീത ചെയ്കയും വേണം. ആ വക കുറ്റപത്രത്തെ മെ
ജിസ്ത്രേട്ട കൈക്കൊണ്ടു, ആ സമയം നടക്കുന്ന നിയമങ്ങളിൻപ്ര
കാരം അതിനെ കുറിച്ചു വേണ്ടുന്നതിനെ ചെയ്യേണം.

൨൦. ഈ ആക്ടിന്റെ പതിനാറാമത്തിന്റെയൊ പത്തൊമ്പ
താമതിന്റെയൊ പകുപ്പുപ്രകാരം ഉണ്ടാകുന്ന യാതൊരു കാൎയ്യത്തി
ലാകട്ടെ, കുറ്റം ചുമത്തപ്പെട്ടവനോ കുറ്റം ചുമത്തപ്പെട്ടവരിൽ ഒ
രുവനൊ ഒരു യൂരോപ്യൻ ബ്രിട്ടിഷ കുലജാതൻ ആകുന്നു എങ്കിൽ,
കുറ്റം ചുമത്തപ്പെട്ട ആളെ ന്യായാധികാരമുള്ള സുപ്രീംകോടതിമു
മ്പാകെ വിസ്താരത്തിന്നായി കമ്മിട്ട ചെയ്വാനൊ അവനോടു ജാമ്യം
വാങ്ങുവാനൊ അധികാരമുള്ള ഒർ ഉദ്യോഗസ്ഥന്റെ മുമ്പാകെ ആ
യവനെ കോടതി ബന്തൊവസ്തായിട്ടു അയക്കുകയൊ ഉദ്യോഗസ്ഥ
ന്റെ മുമ്പാകെ ഹാജരാവാനായിട്ടു അവനോടു മതിയായ ജാമ്യം വാ
ങ്ങുകയൊ വേണം. ആ ഉദ്യോഗസ്ഥനും നിബന്ധനപ്രകാരം കാ
ൎയ്യം നടത്തിക്കേണ്ടതാകുന്നു.

ഈ ആക്ടിന്റെ ശിഷ്ടം പകുപ്പുകളെ വരുന്ന കൊല്ലത്തിന്റെ
പഞ്ചാംഗത്തിൽ വിവരിക്കയും ചെയ്യും.

വാതുക്കൽ മുട്ടന്ന പരദേശി.

എന്റെ യാത്രകളിൽ ഞാൻ ഒരു ഗ്രാമത്തിൽ എത്തി ഏറ്റവും
ഭംഗിയും വലിയതുമായ വീടു കണ്ടു. അവിടത്തെ കളങ്ങൾ കരയ
ങ്ങളാലും പറമ്പുകൾ അനവധി തേങ്ങാകൂടകളാലും ആലകൾ പു
ഷ്ടിയുള്ള കന്നുകാലികളാലും ഗംഭീരമേറിയ കുതിരകളാലും നിറഞ്ഞ
വ തന്നെ. ആ വീടുടയവൻ ഒരു വലിയ പ്രമാണിയും മഹിമയുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/52&oldid=183210" എന്ന താളിൽനിന്ന് ശേഖരിച്ചത്