ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൻ സഹോദരനെ സ്നേഹിക്കുന്നവൻ ൪൯
വെളിച്ചത്തിൽ വസിക്കുന്നു. ൧ യോഹ. ൨, ൧൦.

ജന്മിയും അനേകം പരിചാരകന്മാരാൽ സേവിതനുമായി സു
ഖേന ദിവസവൃത്തി കഴിച്ചു പോരുന്നവൻ. അന്നു അവൻ ത
ന്റെ നിലങ്ങളെയും തോട്ടങ്ങളെയും ചെന്നു കണ്ടു ഉല്ലസിച്ചു, മു
ത്താഴം കഴിച്ചു, സൌഖ്യത്തോടെ പാൎത്തു. പിന്നെ ഞാൻ ആ വഴി
യായി മടങ്ങി പോരുമ്പോൾ, ഒരു വഴിപോക്കൻ ആ പ്രമാണിയു
ടെ വാതുക്കൽനിന്നു മുട്ടിക്കൊണ്ടിരുന്നു. തൊൻ അവന്റെ മുഖം
നോക്കി അവൻ സ്നേഹവും കരുണയും നിറഞ്ഞവൻ എന്നു കണ്ടു,
അല്ലയോ സഖെ! വീട്ടുടയവൻ അകത്തുണ്ടു. അവൻ നിങ്ങളെ
വ്യൎത്ഥമായി അയക്കയില്ല; അവന്റെ വാതുക്കൽ ചെല്ലുന്നവർ ആ
രും വെറും കൈയോടെ പോകയല്ല നിശ്ചയം എന്നു പറഞ്ഞു. പി
ന്നെ ഞാൻ എന്റെ യാത്രക്കു പുറപ്പെട്ടു കാലക്രമേണ ആ സ്ഥല
ത്തേക്ക തിരിച്ചു ചെന്നെത്തിയപ്പോൾ, ആ വഴി പോക്കൻ പ്രമാ
ണിയുടെ വാതുക്കൽ മുട്ടിക്കൊണ്ടു നില്ക്കുന്നതിനെ കണ്ടു, അതിശ
യിച്ചു, അവന്റെ അരികത്തു ചെന്നു നിന്നു. വീട്ടുടയവൻ പക്ഷെ
കണക്കു എഴുതുകയൊ, ഗ്രന്ഥം വായിച്ചു വല്ല കാൎയ്യം നോക്കുക
യൊ ചെയ്യുമായിരിക്കും. വാതുക്കൽ കുറെ തിണ്ണം മുട്ടുവിൻ എന്നാൽ
അവൻ കേൾക്കും. നിങ്ങൾ ഈ കാലം ഒക്കയും ഇത്ര ക്ഷാന്തി
യോടെ വാതുക്കൽനിന്നു മുട്ടിയല്ലൊ, ഞാൻ ഇപ്രകാരം മുട്ടീട്ടു വിളി
കേൾക്കാഞ്ഞാൽ, വെറുപ്പ പിടിച്ചു പോകം എന്നു പറഞ്ഞു.

അപ്പോൾ വഴിപോക്കൻ അല്ലയൊ സ്നേഹിതാ! ഈ തറവാ
ട്ടിന്നു ഭയങ്കരമായ ഒരു അത്യാപത്തു വരുന്നുണ്ടു. ആയതിനെ ഗൃ
ഹസ്ഥനോടു മുമ്പു കൂട്ടി അറിയിക്കേണ്ടതിന്നു ഞാൻ ഈ വാതുക്കൽ
നിന്നു മുട്ടുന്നു എന്നു പറഞ്ഞു, അധികം ഉറക്കെ മുട്ടി തുടങ്ങിയാറെ,
ഞാൻ അവിടം വിട്ടു പ്രയാണം ചെയ്തു പല കാലം ചെന്ന ശേഷം
ആ ദിക്കുകളിൽ സഞ്ചരിച്ചു ആ സ്ഥലത്തു എത്തിയപ്പോൾ, വഴി
പോക്കൻ ഒരു നീരസവും കൂടാതെ, ആ വാതുക്കൽ തന്നെ മുട്ടിക്കൊ
ണ്ടു നിൽ!ക്കുന്നതിനെ കണ്ടു, അല്ലയോ തൊഴ! ഞാൻ ഇന്നെയോ
ളം കണ്ട സകലരുടെ സ്വഭാവത്തേക്കാൾ നിങ്ങടെ സ്വഭാവം മ
ഹാ ആശ്ചൎയ്യമുള്ളതാകുന്നു. ഇപ്രകാരം എത്ര സമയത്തോളം നി
ന്തിരുവടി ഈ വാതുക്കൽ മുട്ടിക്കൊണ്ടിരിക്കും എന്നു ചോദിച്ചതിന്നു
കേൾക്കും വരെ തന്നെ എന്നു അവൻ പറഞ്ഞു, വീണ്ടും മുട്ടിത്തുടങ്ങി.

പിന്നെ ഞാൻ ഈ തറവാട്ടുകാരനു കേൾപ്പാൻ ആവശ്യമില്ല,
അവനു വളരെ ധനവും കുഞ്ഞുകട്ടികളും കന്നുകാലികളും വിദ്യാകൌ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/53&oldid=183211" എന്ന താളിൽനിന്ന് ശേഖരിച്ചത്