ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ ഇതാ ഞാൻ നിന്നെ എന്റെ
ഉള്ളങ്കൈകളിൽ പതിച്ചു. യശ. ൪൯, ൧൬.

ശലങ്ങളും ഉണ്ടു എന്നു പറഞ്ഞപ്പോൾ, വഴിപോക്കൻ അതെ, ദൈ
വം കൃതഘ്നൎക്കും ദയയുള്ളവനാകുന്നു എന്നു ചൊല്ലി പിന്നെയും
വാതുക്കൽ മുട്ടിക്കൊണ്ടിരുന്നു. ഞാനൊ അവന്റെ സല്ഗുണത്തെ
യും ദീൎഘക്ഷാന്തിയെയും വിചാരിച്ചു കൊണ്ടു, എന്റെ വഴിക്കു
പോയി.

പിന്നെ ഒരു നാൾ കൊടുങ്കാറ്റ അടിക്കയും ഇടി മുഴങ്ങുകയും
വന്മാരി പെയ്കയും ചെയ്ത സമയത്തിൽ ഞാൻ ആ പ്രമാണിയുടെ
ഭവനത്തെ കടന്നു ഏതു മനുഷ്യനും നനവും കുളിരും പേടിച്ചിട്ടു പു
റത്തിറങ്ങാതെ, അകത്തു ഇരുന്നു തീ കാഞ്ഞു കൊണ്ടിരിക്കെ, ആ
പഥികൻ ആ വാതുക്കൽ തന്നെ മുട്ടന്നതിനെ കണ്ടു, അവന്റെ
സ്ഥിരതയെ ഓൎക്കുമളവിൽ എന്റെ ഹൃദയം വ്യസനം കൊണ്ടു ഉരു
കി അല്ലയൊ സഖെ! ഇത്ര കഠിനമേറിയ മനുഷ്യന്റെ വാതുക്കൽ
നില്ക്ക തന്നെ അരുത. ഇതാ ഇവിടെ ദരിദ്രയായ ഒരു വിധവ പാ
ൎക്കുന്നു, നാം അവളുടെ വീട്ടിലേക്ക പോക. അവൾക്കു നാലഞ്ചു നു
റുമ്പ കൂട്ടികൾ ഉണ്ടു. അവരെ തീറ്റി പോറ്റുവാൻ അവൾക്കു ഒ
രു വകയുമില്ല, എങ്കിലും, അതിഥികളെ സന്തോഷത്തോടെ ആദ
രിക്കുന്നവൾ, അവൾ നിങ്ങളെ ചേൎത്തു കൊള്ളും എന്നു പറഞ്ഞ
പ്പോൾ, ഞാൻ അവളെ നല്ലവണ്ണം അറിയുന്നു. ദൈവം വിധവ
മാരുടെ നായകനും അനാഥരുടെ പിതാവും ആക കൊണ്ടു, അവളു
ടെ വാതിൽ എനിക്കായി എപ്പോഴും തുറന്നിരിക്കുന്നു. എങ്കിലും ഇ
പ്പോൾ അവൾ ഉറങ്ങുമായിരിക്കും എന്നു പറഞ്ഞപ്പോൾ, അതാ
നല്ല തീ ജ്വലിക്കുന്ന കൊല്ലന്റെ കൊട്ടിൽ. അവിടെക്കു നാം
പോക. അവന്റെ ഭാൎയ്യ ദൈവകരുണ നിറത്തെ ഹൃദയമുള്ളവൾ ഒ
രു തമ്പുരാനെ പോലെ അവൾ നിങ്ങളെ സല്ക്കരിക്കും എന്നു ഞാൻ
പറഞ്ഞാറെ, അവൻ മഹാശബ്ദത്തോടെ ഞാൻ നീതിമാന്മാരെ
അല്ല, പാപികളെ മാനസാന്തരത്തിലേക്ക വിളിപ്പാൻ വന്നു എന്നു
പറഞ്ഞു.

അപ്പോൾ പ്രമാണി വാതിൽ തുറന്നു ശകാരിച്ചുകൊണ്ടു, ഒരു
വടിയും എടുത്തു പുറത്തു ഇറങ്ങി പാഞ്ഞു. പരദേശിയെ പിടിച്ചു ന
ല്ലവണ്ണം അടിച്ചശേഷം, പുറത്തിഴച്ചിട്ടും കോപത്തോടെ വാതിൽ
അടച്ചു കളഞ്ഞു. ഇങ്ങിനെയുള്ളതു എല്ലാം ഞാൻ കണ്ടു, കോപ
പരവശനായി ധനവാന്റെ വാതിൽ കത്തിപ്പൊളിച്ചു, അവനെ ശ
കാരിച്ചു പ്രതിക്രിയ ചെയ്യാൻ ഒരുമ്പെട്ടപ്പോൾ, വഴിപോക്കൻ:

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/54&oldid=183212" എന്ന താളിൽനിന്ന് ശേഖരിച്ചത്