ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിന്മയിൽ നിന്നു നിൻനാവിനെയും ൫൧
ചതി ചൊല്വതിൽനിന്നു അധരങ്ങളെയും സൂക്ഷിക്ക. സങ്കീ. ൩൪, ൧൪.

സൌമ്യതയുള്ളവർ ധന്യർ, അവരല്ലൊ ഭൂമിയെ അടക്കും എന്നു
പറഞ്ഞപ്പോൾ, നിങ്ങടെ ദീൎഘക്ഷാന്തിയുടെയും ക്ഷമയുടെയും മ
ഹിമ എന്റെ അറിവിനെ കടന്നു പോയി നിശ്ചയം എന്നു ഞാൻ
ചൊല്ലിയാറെ, കൎത്താവു ദീൎഘക്ഷമാവാനും ആൎദ്രകരുണ നിറഞ്ഞ
വനും കോപത്തിൽ സാവധാനമുള്ളവനും, ഏതു മനുഷ്യനും നശി
ക്കുന്നതിലല്ല, മനം തിരിഞ്ഞു രക്ഷപ്പെടുന്നതിലത്രെ ഇഷ്ടപ്പെടു
ന്നവനും ആക്കുന്നു എന്നു പാന്ഥൻ എന്നോടു പറഞ്ഞു. പിന്നെ
യും ആ വാതുക്കൽ ചെന്നു മുട്ടിക്കൊണ്ടിരുന്നു.

അനന്തരം ഇരിട്ടു അതിക്രമിക്കയും കൊല്ലന്റെ കൊട്ടിലും വ
ഴിയമ്പലസത്രങ്ങളും പൂട്ടിപ്പോകയും നിമിത്തം, രാത്രി പാൎപ്പാൻ വേ
ണ്ടി ഒരു സ്ഥലം അന്വേഷിച്ചു, ഇനി തുറന്നിരുന്ന ഒരു സത്രം ക
ണ്ടു അകം പുക്കു പാൎത്തു വരുമ്പോൾ, വഴിയമ്പലക്കാരോടു അപ്രമാ
ണിയുടെ അവസ്ഥ ചോദിച്ചറിഞ്ഞു രണ്ടാമതു പുറപ്പെട്ടു, പരദേ
ശിയുടെ അരികത്തു ചെന്നു, അയ്യൊ! നിങ്ങൾ ഇവിടെ താമസിക്ക
രുത. ഈ വീട്ടുടയവൻ മഹാകഠിനനും ക്രൂരനും ദുഷ്ടനും അനാഥ
രെയും വിധവമാരെയും കവൎന്നും ചങ്ങാതികളെയും കൂട്ടുകാരെയും ച
തിച്ചും അന്യായം കൊണ്ടു ഭവനത്തെ പണിയിച്ചും കൊണ്ടു നട
ക്കുന്നവനും ആകുന്നു. അവൻ നിങ്ങളുടെ വാക്കു ഒരിക്കലും കേൾ
ക്കുന്നില്ല. നിങ്ങൾ വന്നു തീ കാഞ്ഞു ആശ്വസിച്ചു കൊൾവിൻ
എന്നു ഞാൻ പറഞ്ഞ ഉടനെ, അവൻ ചോര ഒഴുകുന്നു തന്റെ കാ
ലുകളെയും ഉള്ളങ്കൈകളെയും കത്തി തുരന്ന പക്ഷത്തെയും കാട്ടി
യപ്പോൾ, ഞാൻ ഒന്നു ഞട്ടി ഹാ കൎത്താവായ യേശു ക്രിസ്തുൻ ത
ന്നെ എന്നു ഗ്രഹിച്ചു. കൎത്താവെ, ആ കഠിനനെ ദണ്ഡിപ്പിക്ക എ
ന്നാൽ അവൻ നിന്നെ കേൾക്കും എന്നു എന്റെ നീരസത്തിൽ
പറഞ്ഞപ്പോൾ, ശപിക്കപ്പെട്ടവനെ എന്നെ വിട്ടു, പിശാചിനും അ
വന്റെ ദൂതൎക്കും ഒരുക്കിയ നിത്യാഗ്നിയിലെക്കു പോക എന്നു ഞാൻ
അന്ത്യവിധിനാളിൽ അവനോടു ചെല്ലുമ്പോൾ, അവൻ കേൾക്കും
നിശ്ചയം എന്നു പറഞ്ഞു. എന്റെ കാഴ്ചയിൽനിന്നു മറഞ്ഞാറെ,
ഘോരമായ മഴ പെയ്ക നിമിത്തം, ഞാൻ ബദ്ധപ്പെട്ടു സത്രത്തിലേ
ക്കു മടങ്ങി ചെന്നു.

അൎദ്ധരാത്രിയായപ്പോൾ ഞാൻ ഉറങ്ങുന്നു മുറിയുടെ വാതിലി
ന്നു ഒർ ആൾ മുട്ടുന്നതിനെ ഞാൻ കേട്ടു, എഴുനീല്പിൻ! മരണ
വ്യഥയിൽ ഇരിക്കുന്ന ഒരുവൻ നിങ്ങളെ കാണ്മാൻ ആശിക്കുന്നു


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/55&oldid=183213" എന്ന താളിൽനിന്ന് ശേഖരിച്ചത്