ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ അവന്റെ വഴികളെ ൫൩
കണ്ടു അവനെ സൌഖ്യമാക്കും. യശ. ൫൫, ൧൫.

കാണിജനമെല്ലാമപഹാസ്യത പുണ്ടെന്റെ ।
പ്രാണസങ്കടത്തിലുല്ലസിച്ചും കൊണ്ടു ॥
വിഷ്ടപനാഥജനാമിവനെന്നാകിലിപ്പോൾ ।
വിഷ്ടപനാഥനിവനെ രക്ഷിക്കട്ടെ ॥
എന്നും പല നിന്ദ സഹിച്ചല്ലലിൽ വാണീടു ।
മെന്റെ സങ്കടങ്ങൾ ചൊല്ലാവല്ലെ നാഥ ॥
അമ്മയുടെ കുക്ഷിമുതൽ നിയൊയെൻ ദേവനാം ।
അബ്ബാ പിതാവെ നീയെന്നെ കൈവിടെല്ലെ ॥
ഹന്ത സഹായമില്ലായ്കയാലെ സങ്കടവു ।
മന്തികെവന്നിരിക്കുന്നു കഷ്ടം കഷ്ടം ॥
ക്ലേശിപ്പിക്കുന്നെന്നെ പല കാളകളും ചുററി ।
ബാശാനിലെകൂറ്റങ്ങൾ വളഞ്ഞുമേവം ॥
ഉച്ചൈസ്തരമലറുന്ന സിംഹമായിട്ടെന്റെ ।
പച്ചമാംസം ഭക്ഷിപ്പാനായ്വാപിളൎന്നും ॥
വാരിപോലെ തൂകപ്പെട്ടു ഞാനു മെന്റെയെല്ലും ।
പാരം ഭിന്നമായി പൊയിതയ്യൊ ദേവ ॥
ചേതസ്സുരുകിക്കുടലുകളുടെ നടുവെ ।
ചേതം വന്നു പോയി യഹോവെ നാഥ ॥
ഹാഹായെന്റെ ശക്തിയൊടു പോലെ ശുഷ്കിച്ചീടും ।
ജിഹ്വവരണ്ടണ്ണാക്കോടു പറ്റീടുന്നു ॥
ഗൎജ്ജനവുമിട്ടും ശ്വാക്കൾ ചുറ്റുകയാലത്രെ ।
ദുൎജ്ജനൌഘമെന്നെ ചുഴന്നെന്തൊ കഷ്ടം ॥
വല്ലാതെ കൈകാൽകളെ തുളച്ചീതല്ലൊയെന്റെ ।
എല്ലുകളെണ്ണുന്നു സ്വൎഗ്ഗീയപിതാവെ ॥
തുഷ്ടിയൊടെ നോക്കിയെന്നെ കണ്ടുനിൽക്കുന്നവർ ।
പുഷ്ടുമോദമെൻ വസനങ്ങളെടുത്തു ॥
തങ്ങളിൽ പകുത്തും പിന്നെ ചീട്ടുമിടുന്നെന്റെ ।
അംഗെ ധരിച്ചീടുന്നൊരു അങ്കിതന്മേൽ ॥
നീ യഹൊവെയകുന്നു പോകൊല്ലായെ ദേവ ।
നീയെന്തുണക്കായി വിരവിൽ വരിക ॥
അഞ്ചും പ്രാണനെ വാളിങ്കൽനിന്നും ശ്വാവിൻവശെ ।
പഞ്ചാനന വായിൽനിന്നും രക്ഷിക്കെന്നെ ॥
മാഹിഷൌഘശ്രംങ്ങൾക്കു തെറ്റുവാനും യാഹെ. ।
ദേഹി നിയോഗന്ദേഹി നിയോഗന്ദേഹി. ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/57&oldid=183215" എന്ന താളിൽനിന്ന് ശേഖരിച്ചത്