ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. അവൻ തക്കത്തിൽ നിങ്ങളെ ഉയൎത്തുവാനായിട്ട ദൈവത്തിൻറെ ബലമുള്ള കൈക്കീഴ
താണു കൊൾവിൻ. ൧ പേത്രൻ. ൫, ൬.

കൂട്ടായ്മ.

ആദിമുതൽ ഉള്ള തു ഞങ്ങൾ കേട്ടും ഈ ക്കണ്ണുകളാൽ കണ്ടും പാ
ത്തും ഈ കൈകൾ തൊട്ടും ഉള്ളതിനെ തന്നെ അറിയിക്കുന്നു. ജീ
വൻറ വചനത്തെ സംബന്ധിച്ചിട്ടു തന്നെ. ജീവനല്ലൊ പ്രത്യ
ക്ഷമായി ഞങ്ങളും കണ്ടു സാക്ഷ്യം ചൊല്ലുന്നു. പിതാവോട ഇരു
ന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളെ അറിയി
ക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയൊ പിതാവിനോടും അവൻറ പുത്ര
നായ യേശുക്രിസ്തനോടും ആകുന്നു. നിങ്ങളുടെ സന്തോഷം പൂ
ൎണ്ണമാവാൻ ഞങ്ങൾ തന്നെ ഇവ നിങ്ങൾക്കു എഴുതുന്നതു. അവ
ങ്കൽനിന്നു ഞങ്ങൾ കേട്ടു നിങ്ങളെ അറിയിക്കുന്ന ഭൂതാവിതു:
ദൈവം വെളിച്ചം ആകുന്നു. അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നത്രെ.
അവനോടു കൂട്ടായ്മ ഉണ്ടു എന്നു ചൊല്ലി, നാം ഇരുട്ടിൽ നടന്നാൽ,
കളവു പറയുന്നു, സത്യം ചെയ്യുന്നതുമില്ല. അവൻ വെളിച്ചത്തിൽ
ഇരിക്കും പോലെ നാം വെളിച്ചത്തിൽ നടക്കിലൊ അന്യോന്യം കൂ
ട്ടായ്മ ഉണ്ടു. അവൻറെ പുത്രനായ യേശുക്രിസ്തൻറ രക്തം നമ്മെ
സകല പാപത്തിൽ നിന്നും ശുദ്ധീകരിക്കുന്നു. ഞങ്ങൾക്കു പാപം
ഇല്ല എന്നു പറഞ്ഞാൽ, നമ്മെ നാം തെറ്റിക്കുന്നു; നമ്മിൽ സത്യവും
ഇല്ലാതെ ആയ്വന്നു. നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞാൽ, അവൻ
പാപങ്ങളെ നമുക്കു ക്ഷമിച്ചു വിട്ടു, സകല അനീതിയിൽനിന്നും
ശുദ്ധീകരിക്കുംവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാ
പം ചെയ്തില്ല എന്നു പറകിൽ അവനെ കള്ളനാക്കുന്നു. പിന്നെ
അവൻറ വചനം നമ്മിൽ ഇല്ല. ഒരുത്തൻ പാപം ചെയ്തു എങ്കി
ലൊ നീതിമാനാകുന്ന യേശുക്രിസ്തൻ എന്ന ഒരു കാൎയ്യസ്ഥൻ ന
മുക്കു പിതാവിൻ സന്നിധിയിൽ ഉണ്ടു. അവൻ നമ്മുടെ പാപ
ങ്ങൾക്കു പ്രായശ്ചിത്തമാകുന്നു; നമ്മുടയവാറിന്നു മാത്രമല്ല, സൎവ്വ
ലോകത്തിൻ പാപങ്ങൾക്കായിട്ടും തന്നെ. ൧. യോഹ. ൧.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/6&oldid=183164" എന്ന താളിൽനിന്ന് ശേഖരിച്ചത്