ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവദൂതന്മാർ എല്ലാവരും ഇവനെ ൬൧
കുമ്പിടേണ്ടു എന്നു അരുളിച്ചെയ്യുന്നു. എബ്ര. ൧, ൬.

അല്പമായ്മഴ പെയ്കയാൽ ഭൂമൌ കൂടീടുന്നു ചളികളതേറ്റം ।
താമസിച്ചൊന്നു ചെയ്ക നല്ലു ഒട്ടും തന്നെ ചെയ്യാത്തതിനേക്കാൾ ॥
ഏറ്റം ഭൌ ഭൌ എന്ന കണക്കെ മേളമോടു കരക്കുന്ന ശ്വാക്കൾ ।
ഒട്ടും സംശയം വേണ്ട മനസ്സിൽ ഒട്ടും വന്നു കടിക്കയുമില്ല ॥
എത്രയും കൈപ്പായങ്ങിരിക്കും പൊങ്ങച്ചക്കാരനായ മനുഷ്യൻ ।
ഓൎക്കിൽ താൻ പ്രവൃത്തിച്ച ഫലങ്ങൾക്കേറുംസ്വാദു ചെറുമധുവേക്കാൾ ॥
ദുഷ്ടന്മാരോടു കൂടുന്നതെക്കാൾ ഏകനായങ്ങിരിക്കുക നല്ലു ।
നാളെ എന്നുള്ള നാമത്തിനേക്കാർ ഇന്നെത്ത ദിവസം ഗുണമേറും ॥
ഒന്നുമില്ലാതിരിക്കുന്നതേക്കാൾ അല്പം വല്ലെതെന്നാകിലും നന്നു ।
കാലുകൾ വഴതീടുകിൽ ദോഷമേറവന്നു ഭവിക്കയുമില്ല ॥
നാവുകൾ വഴുതാതങ്ങിരിപ്പാൻ സൂക്ഷിച്ചീടുക വേണം മനുഷ്യൻ ।
സാവധാനേന ചെയ്ക വാഗ്ദത്തം ശീഘ്രം പൂൎത്തി വരുത്തയും ചെയ്ക ॥

തന്റെടം.

വിഢ്ഢിയതാകിയ വിപ്രനു പണ്ടൊരു മൌഢ്യം വന്നതു ഞാനുരചെയ്യാം ।
ധനവാനെന്നും ധീമാനെന്നും ധരണിയിലിങ്ങിനെ ധാൎഷ്ട്യം പൂണ്ടു ॥
അന്യജനങ്ങളെ നിന്ദിച്ചുംകൊണ്ടുന്നതഭാവം കോലും വിപ്രൻ ।
ഭക്ഷണവും തൻ കുക്ഷി നിറയ ഭക്ഷിച്ചമ്പൊടിരിക്കും സമയെ ॥
ഒരു ദിനമവന്നുടെ ജളമതിയിൽ കണ്ടരിവിതനല്ലൊരു കൃഷിയാകുന്നു ।
ധാന്യമതൂഴിയിലിട്ടാൽ ധാന്യം നൂനം തണ്ഡുലമേവം വിളയും ॥
നെല്ലു വിതച്ചാൽ കണ്ടത്തിൽ പുനരല്ലലൊടില്ലത്തെത്തിപ്പാനും ।
സാഹസമിനിയുമനവധിയുണ്ടു ആഹാരത്തിന്നു രുചിയും കുറയും ॥
ഇത്തരമോൎത്താവിഢ്ഢിച്ചാരുടെ പത്തനമതിലെ വിത്തതെടുത്തു ।
സൎവ്വം കത്തിച്ചരിയാക്കിച്ചിട്ടുൎവ്വിയിൽ വാരി വിതച്ചിതു ഭോഷൻ ॥
വാസരവുമൊരു മൂന്നു കഴിഞ്ഞു വാസനയും വന്നെന്തൊരു ചിത്രം ।
കേചിദ്വിജവരരതുവഴിയായി ആശു വരുമ്പോൾ വന്നൊരു നാറ്റം ॥
എന്തൊരു ഘ്രാണമിതെന്നു നിനച്ചവരന്തികെ നില്ക്കുന്നവനൊടു ചൊന്നാർ ।
എന്തട പുലയാ വല്ലാതുളൊരു ജന്തു മരിച്ചു മണത്തീടുകയൊ ॥
ഇത്തരമവരുടെ വാക്കുകൾ കേട്ടു സത്വരമപ്പോൾ കാവല്ക്കാരൻ ।
ബുദ്ധിവിഹീനനതാകിയ ഞങ്ങടെ വിഢ്ഢിബ്രാഹ്മണമൌഢ്യമിദാനീം ॥
നിങ്ങടെ മുമ്പിൽനിന്നു കഥിപ്പാനിങ്ങതിലജ്ജ മുഴുത്തീടുന്നു ।
എന്നാലും പുനരെന്നുടെപോറ്റി തന്നുടെവാൎത്തയൊരല്പം പറയാം ॥
അരിവിത ചെയ്താലരിവിളയുമ്പൊലതുകൊണ്ടരിവിത ചെയ്തതുമൂലം ।
നാറ്റംകൊണ്ടു സഹിപ്പാൻവഹിയാ ഏറ്റം ജളനിവനെന്തൊരു വിഢ്ഢി ॥
ഇത്ഥമവൻ മൊഴികേട്ടവരും ബഹുകഷ്ടം കഷ്ടമിതെന്നുകഥിച്ചു ।
നാസികതന്മേൽ വിരലുംവെച്ചൊരു നാഴിനേരം നിന്നുദ്വിജന്മാർ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/65&oldid=183223" എന്ന താളിൽനിന്ന് ശേഖരിച്ചത്