ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎത്താവിലും അവന്റെ ഊക്കിൻ ൬൩
ബലത്തിലും ശക്തിപ്പെടുവിൻ. എഫെ. ൬, ൧൦.

ക്കാരൻ മുതിൎന്നു കുട്ടിയെ കൊണ്ടു വരുന്നവനു ഞാൻ എന്റെ കൈ
യിൽനിന്നു ൧൦൦ ഉറുപ്പിക കൊടുക്കും എന്നു പറഞ്ഞാറെ, മറ്റവരും
ഞാനും ഞാനും അങ്ങിനെ തന്നെ ചെയ്യും എന്നു ചൊല്ലി കുട്ടിയെ
രക്ഷിക്കുന്നവനു ൧൦൦൦ ഉറുപ്പിക കൊടുപ്പാൻ നിശ്ചയിച്ചു. എന്നാറെ,
പലരും ചൂട്ടും പന്തങ്ങളും കൈയിൽ പിടിച്ചു, പുതുതായി കാട്ടിൽ അ
കപ്പെട്ടു, രണ്ടാമത അന്വേഷണം തുടങ്ങി. എനിക്ക തളൎച്ചയും അ
സൌഖ്യവും നന്ന വൎദ്ധിച്ചിരിക്കകൊണ്ടു, തേടുന്നവർ വേണ്ടുവോ
ളം ഉണ്ടല്ലൊ എന്നു വിചാരിച്ചു വീട്ടിൽ ചെന്നു കിടന്നു എങ്കിലും
സങ്കടവിചാരങ്ങൾ നിമിത്തം ഉറക്കം കിട്ടിയില്ല. ഇങ്ങിനെ ഏറി
യ കാലം കിടക്കമേൽ ഉരുണ്ടുരുണ്ടു അഗാധം വീൎത്തശേഷം, കണ്ണു
മയങ്ങി ഉറക്കം തുടങ്ങിയ ഉടനെ, മാന്യനായ ഒർ ആൾ എന്റെ
അരികത്തു വന്നുനിന്നു കാണാത്ത കുട്ടിക്കു വേണ്ടി വ്യസനിക്കുന്നു
വൊ? കുട്ടി കിടക്കുന്ന സ്ഥലം ഞാൻ കാണിച്ചു തരാം എന്നു കേട്ട
ഉടനെ ഞാൻ ആയാളുടെ വഴിയെ ചെന്നു വൈകുന്നേരത്തു എല്ലാ
വരും എത്തി പാൎത്ത കുറിനിലമായ കുന്നിൽ എത്തി വലത്തോട്ടു
തിരിഞ്ഞു പുല്ലും ചളിയും ഉള്ള താണഭൂമിയും കാടും കടന്നിട്ടു രണ്ടാം
ഒരു കുന്നിനെ കയറിയാറെ, കരയുന്ന കുട്ടി ഇതാ എന്നിങ്ങിനെ എ
ല്ലാം സ്വപ്നത്തിൽ കണ്ടു, ഉണൎന്നശേഷം വിസ്മയിച്ചു സ്വപ്നവി
വരങ്ങൾ ഒക്കയും തെളിവായി തോന്നുകകൊണ്ടു, ഞാൻ അതികാ
ലത്തു എഴുനീറ്റു ഗ്രാമക്കാരുമായി പുതിയ അന്വേഷണത്തിനായി
പുറപ്പെട്ടു, ദൈവസഹായം കൊണ്ടു കുട്ടിയെ അമ്മയുടെ കൈയിൽ
ഏല്പിച്ചു കൊടുപ്പാൻ സംഗതി ഉണ്ടാകും എന്നു ഓൎത്തു സന്തോഷ
ത്തോടെ മുന്നോട്ടു ചെല്ലുന്തോറും സ്വപ്നത്തിൽ തോന്നിയതു എല്ലാം
കാണായി വന്നു. കുന്നിന്റെ മുകളിൽ എത്തിയാറെ, കുട്ടിയെ പോ
ലെ ഒന്നു കിടക്കുന്നതു കണ്ടു, അടുക്കെ ചെന്നു കൈമേൽ തലവെ
ച്ചു കിടക്കുന്ന; കുട്ടി തന്നെ അവൾ എന്നെ കണ്ടാറെ, മെല്ലെ അമ്മ
അമ്മ എന്നു വിളിച്ചതു ഞാൻ കേട്ടു അതെ അമ്മയുടെ അടുക്കെ
ഞാൻ നിന്നെ കൊണ്ടു പോകും എന്നു പറഞ്ഞു അവളെ കൈയിൽ
എടുത്തു ആറു നാഴിക ദൂരത്തുള്ള അമ്മയുടെ മടിയിൽ ആക്കുവാൻ
നടക്കുമ്പോൾ,ഒരുവൻമുന്നോട്ടുചെന്നു കുട്ടിയെ കണ്ടു കിട്ടിയ വൎത്ത
മാനം അമ്മയോടു അറിയിച്ചാറെ, അവൾക്കു സന്തോഷത്താലെ
ബോധക്കേടുണ്ടായിട്ടു തളൎന്നു വീണു. സുബോധം വന്നു കുട്ടിയെ മ
ടിയിൽ ചേൎത്തു തഴുകി തഴുകി, ചുംബിച്ചു സന്തോഷിച്ചു വരുമ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/67&oldid=183225" എന്ന താളിൽനിന്ന് ശേഖരിച്ചത്