ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിശാചിന്നു സ്ഥലം കൊടുക്കരുത. എഫെ. ൪, ൨൭. ൩൭

നിന്നാലെനിക്കല്ലൊ സ്നാനമുപയോഗം എന്നാൽ നീ എങ്കന്നതേല്പിതെന്തു ॥
എന്നതിനേശുവുമുത്തരം ചൊല്ലിനാൻ ഇന്നിതു പൂരിക്ക യോഗ്യമത്രെ ।
എന്നേകി യോഹന്നാൻ സ്നാനമങ്ങേല്പിച്ചു മുങ്ങി നിവിരുന്നോരേശുവിന്മേൽ ॥
ആത്മാവു പ്രാവുപോൽ വന്നിറങ്ങിപ്പാൎത്തു ദൈവത്തിൻ സാക്ഷ്യവുമുണ്ടായിത്ഥം ।
എൻപ്രിയ പുത്രനിവന്തങ്കലെപ്പോഴും ഞാൻ പ്രസാദിക്കുന്നുവെന്നു തന്നെ ॥
ദൈവപ്രിയനാകുമേശുവോടെപ്പോഴും പക്ഷവാദം ചെയ്വാൻ പ്രാൎത്ഥിക്കേണം ।
കൂട്ടില്ലാപ്രാവിനങ്ങൊത്തു ചമഞ്ഞു നീ ആയവങ്കന്നു പഠിച്ചുകൊൾക ॥

ഒരു പുതിയ വസ്ത്രം.

പശ്ചിമോത്തര ദിക്കിന്റെ ഒരു മഹാനഗരത്തിൽ ബഹു സാധു
വായ ഒരു യുവാവു പല വിദ്യാശാലകളിൽ പ്രവേശിച്ചും നാനാ
വിദ്യകളെ ശീലിച്ചും പരീക്ഷ കൊടുത്തുംകൊണ്ടു നല്ലൊരു ബോധ
കനായ്തീൎന്നു എങ്കിലും, അവൻ അമ്മയപ്പന്മാരും ജ്യേഷ്ഠാനുജന്മാരും
മറ്റുള്ള ബന്ധുക്കളും സ്ഥിരമായ വരവും ഇല്ലാത്തവൻ ആകകൊ
ണ്ടു നാൾ കഴിക്കേണ്ടതിന്നു വളരെ പ്രയാസപ്പെട്ടു പോയി. അ
വൻ അല്പം ചില കുട്ടികളെ പഠിപ്പിച്ചും വല്ല ബോധകനു ദീനം
ആകുമ്പോൾ ആയവനു പകരമായി പള്ളിയിൽ പ്രസംഗിച്ചുംകൊ
ണ്ടു വല്ലതും നേടി, വളരെ കാലം ഒർ ഉദ്യോഗത്തിന്നായി കാത്തി
രുന്നു. ആ കാലത്ത് ഒക്കയും അവന്റെ വരവു ഏറ്റം ചുരുക്കം
അത്രെ എന്നിട്ടും തന്റെ ദുൎഭിക്ഷത്തിൽനിന്നു ഏതാനും സൂക്ഷിച്ചു
വെക്കേണം എന്നു അവൻ നിശ്ചയിച്ചു കൂടക്കൂട ചില നാണ്യങ്ങ
ളെ ഒരു കണ്ടം കടലാസിൽ ചുരുട്ടി കെട്ടി. ഈ മുതൽ നിന്റേതല്ല
ഒരു സ്നേഹിതനു വേണ്ടി സൂക്ഷിച്ചു വെപ്പാൻ കിട്ടിയതത്രെ എന്ന
വാക്കു ആ കെട്ടിന്മേൽ എഴുതി തന്റെ പെട്ടിയിൽ ഇട്ടു. ഇങ്ങിനെ
കാലക്രമേണ അവന്റെ നിധി വൎദ്ധിച്ചു പോന്നു.

പിന്നെ അവൻ ഒരു ദിവസം പെട്ടി തുറന്നു കെട്ടുകളെ അഴി
ച്ചു തന്റെ പണം എണ്ണിനോക്കി നാല്പതിൽ ചില‌്വാനം ഉറുപ്പിക
ഉണ്ടു എന്നു കണ്ടു സന്തോഷിച്ചു, ഇതിനെകൊണ്ടു ഞാൻ എന്തു
വേണ്ടു എന്നു വിചാരിച്ചു, എനിക്കു ഉടുപ്പുള്ളതു ഒരു താണ മാതിരി
പഴക്കവും ഉണ്ടു ഞാൻ നല്ലൊരു വസ്ത്രം വാങ്ങി ഉടുക്കട്ടെ എന്നു
നിശ്ചയിച്ചു പണം കൈക്കൽ എടുത്തു അങ്ങാടിയിലേക്കു പോകു
വാൻ പുറപ്പെട്ടു അല്പം നടന്ന ശേഷം, എത്രയും മെലിഞ്ഞും മുഖ
വാട്ടം പിടിച്ചും സങ്കടപ്പെട്ടും ഇരിക്കുന്ന ഒരു ആണ്കുട്ടി നേരിട്ടു വന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/41&oldid=183988" എന്ന താളിൽനിന്ന് ശേഖരിച്ചത്