ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ നീതിമാൻ ദുഃഖേന രക്ഷപ്പെടുന്നു എങ്കിൽ അഭക്തനും പാപിയും എവിടെ
കാണപ്പെടും. ൧ പേത്ര. ൪, ൧൮.

എല്ലാവരുടെ കൈ പിടിച്ചു സലാം, നാളെ ഞാൻ പിന്നെയും വരും
എന്നു പറഞ്ഞു പുറപ്പെട്ടു സന്തോഷവും ദൈവസമാധാനവും
കൊണ്ടു നിറഞ്ഞവനായി തന്റെ വീട്ടിൽ എത്തുകയും ചെയ്തു.

പിറ്റേന്നു രാവിലെ അവൻ ഒരു വൈദ്യനെ ചെന്നു കണ്ടു:
നിങ്ങൾ ആ ദീനക്കാരെ നോക്കി വേണ്ടുന്ന ചികിത്സ ചെയ്യേണം.
അതിന്റെ ചിലവിനെ ഞാൻ കണ്ടുകൊള്ളും എന്നു പറഞ്ഞു വീട്ടു
ടയവന്റെ വീട്ടിലും ചെന്നു അവരുടെ മേൽ കടമായ വീട്ടു കൂലിയും
കൊടുത്തു തീൎത്തു, അവൻ പിടിച്ചുകൊണ്ടു പോയിരുന്ന സാമാന
ങ്ങളെ മടക്കി അയച്ചു അവരെ നോക്കുവാനും വേണ്ടുന്ന ശുശ്രൂ
ഷ ചെയ്വാനും ഒരു പണിക്കാരത്തിയെ വെച്ചു തന്റെ വീട്ടിൽനിന്നു
ഉണ്ടാക്കിച്ച ഭക്ഷണം അവൎക്കു നാൾ തോറും കൊടുത്തയക്കയും
താൻ ചെന്നു അവരെ കാണ്കയും ചെയ്യുമ്പോൾ, ഒക്കയും ഞാൻ
വിശന്നു നിങ്ങൾ തിന്മാൻ തന്നു. രോഗിയായി നിങ്ങൾ എന്നെ
വന്നു നോക്കി എന്നു കൎത്താവിന്റെ വചനം ഓൎത്തു സന്തോഷിച്ചു.

കുറയകാലം കഴിഞ്ഞാറെ, ആ ദീനക്കാരനും അവന്റെ ഭാൎയ്യെ
ക്കും സൌഖ്യമായതല്ലാതെ, ദൈവകാൎയ്യത്തിലുള്ള ഉദാസീനതയും
ഉപേക്ഷയും തള്ളി, നല്ല ദൈവപ്രിയരായി കൎത്താവിന്റെ വഴി
യിൽ നടന്നു തുടങ്ങി. ബോധകൻ അവരെ സ്വസ്ഥതപ്പെടുത്തു
വാൻ പതിനെട്ട ഉറുപ്പികയോളം ചിലവാക്കിയ ശേഷം, പണശി
ഷ്ടം അവൎക്കു കടമായി കൊടുത്തു. ആയതിനെ അവർ വാങ്ങി, ദീ
നവും ദാരിദ്രവും നിമിത്തം വീണു പോയ തങ്ങളുടെ മുമ്പേത്ത തൊ
ഴിൽ വീണ്ടും നടത്തിച്ചു പ്രാൎത്ഥനയും ദൈവഭയവും ദൈവാനുഗ്ര
ഹവും ഉണ്ടാകകൊണ്ടു മറ്റുള്ളവൎക്കു ഉപകാരം ചെയ്വാൻ കൂട പ്രാ
പ്തിയുള്ളവരായി തീൎന്നു.

ഇതിന്നിടയിൽ ആ ബോധകൻ ഒരു ദിവസം വീട്ടിൽ എത്തി
മേശമേൽ ഒരു കത്തിനെ കണ്ടു തുറന്നു നോക്കി വായിച്ചു, തനിക്കു
വേറെ ഒരു നഗരത്തിൽ വലിയ ഒരു ഉദ്യോഗം കിട്ടി, ആയതിനെ
നടത്തിപ്പാൻ വേഗം ചെല്ലേണം എന്ന സൎക്കാർ കല്പന കണ്ടു
സന്തോഷിച്ചു, തന്റെ ദരിദ്രരായ സ്നേഹിതന്മാരോടു വിടവാങ്ങി
യാത്രയായി. ഹാ കൎത്താവെ! ഞാൻ നിണക്കായിട്ടു ചിലവാക്കിയ
നാല്പതു ഉറുപ്പികകൊണ്ടു നീ എന്നെ മഹാ സമ്പന്നനാക്കിയല്ലൊ.
നിണക്ക എന്നും സ്തുതിയും ബഹുമാനവും ഉണ്ടാവൂതാക എന്നു
പ്രാൎത്ഥിച്ചു പോന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/44&oldid=183991" എന്ന താളിൽനിന്ന് ശേഖരിച്ചത്