ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻ മകനെ നിന്റെ ഹൃദയം എനിക്കു തരിക.
സുഭാ. ൨൩, ൨൬. ൪൩

പ്പോൾ, ഒരു സ്ത്രീ വാതിൽ തുറന്നു അഭീഷ്ടം ചോദിച്ചറിഞ്ഞു. ഭ
ൎത്താവു നായാട്ടിന്നു പോയി വേഗം മടങ്ങി വരും. അവൻ നിങ്ങളെ
സന്തോഷത്തോടെ പാൎപ്പിക്കും എന്നു പറഞ്ഞു, അവനു കുത്തിരി
പ്പാൻ ഇടം കാട്ടുകയും ചെയ്തു.

എന്നാലും കച്ചവടക്കാരനു സൌഖ്യമില്ല. അയ്യോ! എന്റെ
സങ്കടം പറവാൻ ഇല്ല. ഞാൻ കള്ളന്മാരുടെ ഗുഹയിൽ അകപ്പെട്ടു
നിശ്ചയം എന്നു ഖേദിച്ചുകൊണ്ടിരിക്കുമ്പോൾ, വീട്ടുകാരനും എത്തി
സലാം പറഞ്ഞു, രാത്രി പാൎപ്പാൻ അനുവാദവും കൊടുത്തു. ആയ
വനെ കച്ചവടക്കാരൻ ഒന്നു നോക്കി ഞെട്ടി. ഇവൻ മഹാക്രൂരൻ.
ബഹു കശ്മലൻ ചോരന്മാരുടെ പ്രമാണിയത്രെ. കണ്ണു ഇതാ അ
ഗ്നിജ്വാല പോലെ മിന്നുന്നു. ഉടുപ്പു ആട്ടിൻതോലും തൊപ്പി കരടി
തോലുംകൊണ്ടു ഉണ്ടാക്കിയിരിക്കുന്നു എന്ന കണ്ടു വിറച്ചു. അയ്യ
യ്യൊ ഞാൻ എന്തു വേണ്ടു. ഇന്നുവരെ ഞാൻ ദൈവത്തേയും അ
വന്റെ വചനത്തേയും നിരസിച്ചു, തന്നിഷ്ടക്കാരനായി നടന്നു
പ്രപഞ്ചസൌഖ്യത്തേയും സമ്പത്തിനേയും മാത്രം കരുതി അന‌്വേ
ഷിച്ചും ഓരൊ അന്യായത്തേയും ദുഷ്പ്രവൃത്തിയേയും നടത്തിച്ചും
കൊണ്ടു നേരം വെറുതെ കഴിച്ചു പോന്നു. ഇന്നു ഞാൻ മരിക്കേ
ണ്ടിവന്നാൽ, എന്റെ ജീവൻ എവിടെ പോകും എന്നു വിഷാദിച്ചു
വീട്ടുകാരത്തി വെച്ചുകൊടുത്ത അന്നം തൊടാതെ പാൎത്തു.

പിന്നെ വീട്ടുകാരൻ സ്നേഹിതാ! തളൎച്ച ഇല്ലെ? നേരം അധി
കമായി കിടന്നു ഉറങ്ങിയാലും എന്നു പറഞ്ഞപ്പോൾ, ധനവാന്റെ
ഭയം അത്യന്തം വൎദ്ധിച്ചു ഞാൻ കിടന്നു ഉറങ്ങിയാൽ, ഇവൻ വന്നു
എന്നെ കുത്തി കൊല്ലും നിശ്ചയം എന്നു വിചാരിച്ചു ഞാൻ ഇനി
യും അല്പനേരം ഇരിക്കട്ടെ എന്നു ചൊല്ലി ഒരു ക്ഷണംകൊണ്ടു
ഇവൻ എന്റെ മേൽ ചാടി അറുത്തുകളയും എന്നു ഓൎത്തു സഞ്ചി
യിലുള്ള കൈത്തോക്കുകളെ ഒരുക്കിവെച്ചു കലഹത്തിന്നായി കാത്തി
രുന്നപ്പോൾ, വീട്ടുകാരൻ രണ്ടു മൂന്നു വട്ടം സ്നേഹിതാ തളൎച്ചയില്ലെ
കിടന്നു ഉറങ്ങിയാലും എന്നു പറഞ്ഞതിനെ കച്ചവടക്കാരൻ കൂട്ടാ
ക്കുന്നില്ല എന്നു കണ്ടാറെ, അവൻ എഴുനീറ്റു ഒരു പെട്ടിയെ തുറ
ന്നു വേദപുസ്തകം എടുത്തു കൈയിൽ പിടിച്ചു. സ്നേഹിതാ! നിങ്ങൾ
ക്കു ക്ഷീണത ഇല്ലെങ്കിൽ എനിക്കു ഉണ്ടു, ഞാൻ ഉറങ്ങുവാൻ പോ
കുന്നു. എങ്കിലും ഉറങ്ങുവാൻ പോകുമ്മുമ്പെ ദൈവവചനത്തിന്റെ
ഒർ അംശംവായിച്ചു പ്രാൎത്ഥിക്കുന്നതു എന്റെ മൎയ്യാദ എന്നു പറഞ്ഞു

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/47&oldid=183994" എന്ന താളിൽനിന്ന് ശേഖരിച്ചത്