ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാം അനേകം ക്ലേശങ്ങളിൽ കൂടി ദൈവരാജ്യം ൨൯
പൂകേണ്ടു അപോ. ൧൪, ൨൨.

ഗ്രഹണങ്ങൾ.

ഈ കൊല്ലത്തിൽ രണ്ടു സൂൎയ്യഗ്രഹണവും രണ്ടു ചന്ദ്രഗ്രഹ
ണവും സംഭവിക്കുന്നതിൽ മലയാളത്തിൽ ഒരു സൂൎയ്യഗ്രഹണവും
ഒരു ചന്ദ്രഗ്രഹണവും പ്രത്യക്ഷമാകും.

൧. മെയി ൨൨ാം തിയ്യതി (എടവം ൧൦ാം തിയ്യതി ബുധനാഴ്ച രാ
ത്രി ചന്ദ്രഗ്രഹണസംഭവം.

സ്പൎശകാലം രാത്രി മണി മിനുട്ടു ൩൪
മദ്ധ്യകാലം ,, ,, ൨൪
മോക്ഷകാലം ,, ,, ൩൦
മോചനകാലാന്തരം സൂൎയ്യോദയത്തിന്നു ,, ,, ൧൨
ഗ്രഹണം ആദ്യന്തം ,, ,, ൫൬

ചന്ദ്രമണ്ഡലത്തിന്റെ അഗ്നികോണിൽനിന്നു സ്പൎശനം—ഗ്ര
ഹണമദ്ധ്യകാലം കാൽമണ്ഡലം ഗ്രസിച്ചിരിക്കും. നിരൃ തികോ
ണിൽ മോചനം. ഗ്രഹണം ആദ്യന്തം അനിഷം നക്ഷത്രം ഗ്രഹ
ണാവസാനം പുണ്യസമയം.

൨. ജൂൻ ൬ാം തിയ്യതി (എടവം ൨൫) വ്യാഴാഴ്ച ഉദയത്തിന്നു
സൂൎയ്യ ഗ്രഹണ സംഭവം.

സ്പൎശകാലം മണി മിനുട്ടു ൫൬
മദ്ധ്യകാലം ,, ,, ൫൯
മോക്ഷകാലം ,, ,,
ഗ്രഹണം ആദ്യന്തം ,, ,, ൧൧

നിരൃ തികോണിൽ സ്പൎശനം, അഗ്നികോണിൽനിന്നു മോചനം
ഗ്രഹണമദ്ധ്യകാലം സൂൎയ്യബിംബം അരെ അരക്കാൽ ഗ്രസിച്ചിരി
ക്കും, ഗ്രഹണാരംഭം രോഹിണി നക്ഷത്രത്തിൽ മകീൎയ്യത്തിൽ മോ
ചനം, ആരംഭകാലം പുണ്യസമയം.

൩. നവെംബർ ൧൫ാം തിയ്യതി (വൃശ്ചികം ൧ാം തിയ്യതി) പക
ലുള്ളപ്പോൾ ഒരു ചന്ദ്രഗ്രഹണം സംഭവിക്കും എങ്കിലും അതിനെ
ഈ മലയാളത്തിൽ കാണുക ഇല്ല;

൪. നവെംബർ ൩൦ാം തിയ്യതി (വൃശ്ചികം ൧൬ാം തിയ്യതി) രാത്രി
കാലത്ത ഒരു സൂൎയ്യഗ്രഹണം സംഭവിക്കും എങ്കിലും അതു ഈ മ
ലയാളത്തിൽ പ്രത്യക്ഷമാക ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/33&oldid=184096" എന്ന താളിൽനിന്ന് ശേഖരിച്ചത്