ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ ചില മനുഷ്യരുടെ പാപങ്ങൾ വെളിവായിരിക്കുന്നു.
൧ തിമൊ. ൫, ൨൪.

വിനെ കണ്ടപ്പോൾ ഇരുവൎക്കും ഉണ്ടായ സങ്കടം പറയാവതല്ല.
പരമാൎത്ഥം എല്ലാം ദൈവം അറിയുന്നു. അവൻ എന്നെ ഈ ദുഷ്ട
ന്മാരുടെ കൈയിൽനിന്നു രക്ഷിപ്പാൻ ശക്തൻ ആകുന്നു എന്നു
നെയ്ത്തുകാരൻ പറഞ്ഞു. ദൈവത്തെ നോക്കി പാൎത്തു.

അക്കാലത്തു പല ദിക്കുകളിലും കളവും കവൎച്ചയും നടക്കുക
കൊണ്ടു കണ്ടു കിട്ടിയ കള്ളൎക്കു കഠിന ശിക്ഷ വിധിച്ചുപോന്നു.
അതല്ലാതെ നീതിമാനായ നെയ്ത്തുകാരനെ എങ്ങിനെ എങ്കിലും ന
ശിപ്പിക്കേണം എന്നു കള്ളർ എല്ലാവരും ഒരുമനപ്പെട്ടു നിശ്ചയിച്ചു
വിസ്താരസമയത്തിൽ: ഇവൻ ഇന്നിന്ന സ്ഥലങ്ങളിൽ ഒക്കയും
ഞങ്ങളോടു കൂട കവൎച്ച ചെയ്തു എന്നു ധൈൎയ്യത്തോടെ പറഞ്ഞു
സത്യം ചെയ്തു. അവനെ മഹാ കുറ്റക്കാരനാക്കി തീൎത്തു. അവൻ
തന്റെ നേരിനെ ഉണൎത്തിച്ചാൽ അവർ: അയ്യൊ കള്ള നിനക്ക
നാണമില്ലയൊ ദൈവഭയം അശേഷം നിന്നിൽനിന്നു നീങ്ങിപ്പോ
യൊ എന്നും മറ്റും പറത്തെപ്പോൾ അവൻ കണ്ണുനീർ വാൎക്കുന്ന
തല്ലാതെ മറ്റൊന്നും ചെയ്വാൻ വഹിയാതെയായി.

വിസ്താരം തീൎന്ന ശേഷം എല്ലാവൎക്കും മരണം വിധിച്ചു എന്നു
ജനങ്ങൾ കേട്ടപ്പോൾ നെയ്ത്തുകാരൻ കുറ്റക്കാരൻ അല്ല എന്നു എ
ല്ലാവരും പറഞ്ഞു സങ്കടപ്പെട്ടു. നെയ്ത്തുകാരൻ താനും ദുഃഖപരവ
ശനായി എങ്കിലും ദൈവവചനം കൊണ്ടും പ്രാൎത്ഥനകൊണ്ടും ആ
ശ്വസിച്ചു വിശ്വസ്തനായ ദൈവത്തിന്നായിട്ടു കാത്തിരുന്നു. ഭ
ൎത്താവിന്നു വിധി വന്നു, മൂന്നാം നാളിൽ അതിനെ നടത്തിക്കയും
ചെയ്യും എന്നു അവന്റെ ഭാൎയ്യ കേട്ടു ബദ്ധപ്പെട്ടു രാജധാനിയിൽ
ചെന്നു കോവിലകം പ്രവേശിച്ചു രാജ്ഞിയെ കാണെണം എന്നു
വളരെ അപേക്ഷിച്ചു. കല്പന ആയ ശേഷം അവൾ ഭത്താവി
ന്റെ അവസ്ഥയെ വിവരമായി അറിയിച്ചു അവനെ രക്ഷിക്കേ
ണ്ടതിന്നു വളരെ താഴ്മയോടും കണ്ണുനീരോടും കൂട അപേക്ഷിച്ചതി
നാൽ രാജ്ഞി ആദരഭാവം പൂണ്ടു അവളെ രാജാവിന്റെ സന്നി
ധിയിൽ കൊണ്ടാക്കി കാൎയ്യം എല്ലാം ബോധിപ്പിച്ചപ്പോൾ രാജാവു
അവളെ നോക്കി: പുത്രി! ധൈൎയ്യമായിരിക്ക നിന്റെ ഭൎത്താവു ജീ
വിക്കും എന്നരുളി ഒരു പത്രം എഴുതി മുദ്രയും ഒപ്പും ഇട്ടു ഒരു മന്ത്രിക്കു
ഏല്പിച്ചു ആയതിനെ താമസിയാതെ നെയ്ത്തുകാരന്റെ വിധി ന
ടക്കേണ്ടുന്ന നഗരത്തിൽ എത്തിക്കേണം എന്നു കല്പിച്ചു. അന്നു
വൈകുന്നേരം. പിറ്റെ നാൾ ഒമ്പതു മണിനേരം നെയ്ത്തുകാരൻ മ
രിക്കേണം. അഞ്ചല്ക്കാരനു പത്തു മണിക്കൂറിന്നകം എത്തുവാൻ ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/50&oldid=184113" എന്ന താളിൽനിന്ന് ശേഖരിച്ചത്