ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പെടാത്തവയും ഒളിച്ചിരിപ്പാൻ കഴികയില്ല. ൪൭
൧ തിമൊ. ൫, ൨൪.

ഴിയും എങ്കിലും താമസമരുതു.–എന്നിട്ടും അഞ്ചല്ക്കാരൻ കുതിരപ്പു
റത്തുനിന്നു വീണു കാലിന്റെ ഒരു ഏപ്പു തെറ്റുകകൊണ്ടു രണ്ടു
മൂന്നു മണിക്കൂറ താമസം വന്നുപോയി.

പിറ്റെ രാവിലെ ഒമ്പതു മണി മുട്ടിയപ്പോൾ പാതിരിയും നെ
യ്ത്തുകാരനും അവരുടെ വഴിയെ കള്ളന്മാരുടെ തലവനും ശേഷം ക
ള്ളരും ഘാതകന്മാരും ഒരു വലിയ ജനസമൂഹവും തൂക്കുമരത്തിന്നാ
മാറു പുറപ്പെട്ടു വധസ്ഥലത്തിൽ എത്തികഴുവിനൊടു അണഞ്ഞു. പി
ന്നെ ഘാതകന്മാർ ഏണി വെച്ചു നെയ്ത്തുകാരനെ തുക്കുപലകമേൽ
കയറ്റി നിറുത്തിയ ഉടനെ അഞ്ചല്ക്കാരൻ കുതിര കിതച്ചും വിയ
ൎത്തും കൊണ്ടു ജനസമൂഹത്തിൽ പ്രവേശിച്ചു രാജപത്രത്തെ ന്യാ
യാധിപന്റെ കൈക്കൽ ഏല്പിച്ചു. ആയവൻ അതിനെ പൊളിച്ചു
വായിച്ചു: ക്ഷമ നെയ്ത്തുകാരനു ക്ഷമ എന്നു തിണ്ണം വിളിച്ചപ്പോൾ
സമൂഹം ഒക്കയും ആൎത്തു സന്തോഷിച്ചു. എന്നാറെ കള്ളന്മാരുടെ
തലവൻ മുതിൎന്നു ജനങ്ങളോടു ഒന്നു രണ്ടു വാക്കു സംസാരിപ്പാൻ
സമ്മതം വാങ്ങി പറഞ്ഞതാവിതു: ദൈവമില്ല എന്നു ഞാൻ എന്റെ
ഹൃദയത്തിൽ പറഞ്ഞു എല്ലാ വിധമുള്ള അകൃത്യങ്ങളെയും ദൃഷ്കൎമ്മ
ങ്ങളെയും ചെയ്തു പോന്നു. ദൈവം ഉണ്ടെങ്കിൽ അവൻ എന്റെ
പാപത്തെ കണ്ടു എന്നെ ശിക്ഷിക്കാതെ ഇരിക്കയില്ലല്ലൊ എന്നു
ഞാൻ പലപ്പോഴും വിചാരിച്ചുകൊണ്ടിരുന്നു. എങ്കിലും ഒരു ദൈവം
ഉണ്ടെന്നും അവൻ നീതിമാൻ ആകുന്നു എന്നും ഞാൻ ഇപ്പോൾ
കണ്ടു വിശ്വസിച്ചിരിക്കുന്നു. ഈ ഭക്തനും നീതിമാനുമായ നെ
യ്ത്തുകാരനെ ഞാൻ ആപത്തിൽ അകപ്പെടുത്തി എന്റെ കൂട ത
ന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചു തുക്കുമരത്തോളം കൊണ്ടുവന്ന
ശേഷം അവനു വിസ്മയമാംവണ്ണും രക്ഷ വന്നുവല്ലൊ. അതെ
ഒരു ദൈവം ഉണ്ടു അവൻ നീതിമാൻ തന്നെ. ഇനി എനിക്കു
ചില ദിവസം ഇട തന്നാൽ ഞാൻ എന്റെ കുറ്റം എല്ലാം ഏറ്റു
പറയാം. അപ്പോൾ ഞാൻ മൂന്നിരട്ടി ശിക്ഷക്കു യോഗ്യൻ എന്നു
തെളിയും. അതിനെ ഞാൻ ഒരു വിരോധം കൂടാതെ അനുഭവിക്കും
എന്നു പറഞ്ഞ ശേഷം അവനെയും ശേഷമുള്ളവരെയും രണ്ടാം
വിസ്താരത്തിന്നായി തടവിലേക്കു മടക്കി കൊണ്ടുപോവാൻ കല്പന
ഉണ്ടാകയും ചെയ്തു. പിന്നെ നെയ്ത്തുകാരന്റെ സന്തോഷവും ദൈ
വസ്തുതിയും പറവാൻ ഏതു നാവിനാൽ കഴിയും? അവനോടു കൂട
ജനസമൂഹവും സന്തോഷിച്ചു ചില ബാല്യക്കാർ അവനെ തോ
ളിൽ എടുത്തു നഗരത്തിലേക്കു മടങ്ങി കൊണ്ടുപോയി. പിന്നെ ഭാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/51&oldid=184114" എന്ന താളിൽനിന്ന് ശേഖരിച്ചത്