ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ ദൈവത്തിൻ പക്കൽ പക്ഷഭേദമില്ല.
രോമ. ൨, ൧൧.

ചെലവായാറെ, അവൻ തന്റെ ഉടുപ്പിനെയും പുസ്തകങ്ങളെയും
മറ്റും വിറ്റു ഉപജീവനം കഴിക്കേണ്ടി വന്നു. ഈ പരാധീനത
നിമിത്തം വന്ന സങ്കടത്തെ അവൻ പലപ്പോഴും വീണ മീട്ടുന്ന
തിനാലും പാട്ടു പാടുന്നതിനാലും അല്പം ശമിപ്പിച്ചു പോന്നു എങ്കി
ലും ദാരിദ്ര്യം വൎദ്ധിക്കും അളവിൽ അവന്റെ കഷ്ടപ്പാടും വൎദ്ധിച്ചു.
തന്റെ വീണയും ശരീരത്തിന്മേലുള്ള വസ്ത്രവും അല്ലാതെ ഒന്നും
ശേഷിക്കാതിരിക്കുമ്പോൾ, അവൻ ചിലദിവസം ഭക്ഷണം കഴിക്കാ
തെ പണി അന‌്വേഷിച്ചു നടന്ന ശേഷം, അയ്യോ ഞാൻ എന്റെ
വീണയേയും കൂടെ വില്ക്കേണമൊ എന്നു പറഞ്ഞു അതിനെ കൈ
യിൽ എടുത്തു മഹാ ദുഃഖത്തോടെ ഒരു കച്ചവടക്കാരന്റെ പീടിക
യിൽ ചെന്നു അല്പം വിലെക്കു വിറ്റു ആഹാരം വാങ്ങി തിന്നുക
യും ചെയ്തു. പിന്നെ അവൻ വ്യസനം സഹിയാതെ വെളിയിൽ
ചെന്നാൽ നിലങ്ങളുടെ വിളവുകളെ കാണ്കയും പക്ഷിനിനാദങ്ങ
ളെ കേൾ്ക്കയും ചെയ്യുന്നതിനാൽ കുറയ ആശ്വാസം വരുമായിരിക്കും
എന്നു വിചാരിച്ചു നഗരത്തെ വിട്ടു നിലങ്ങളിൽ കൂടി നടന്നു എ
ങ്കിലും മനസ്സിന്മേലുള്ള ഭാരം വൎദ്ധിക്കയല്ലാതെ ഒട്ടും കുറയായ്കയാൽ
അവൻ ഉടനെ മടങ്ങി ചെന്നു. നഗരത്തിന്റെ സമീപത്ത എ
ത്തിയപ്പോൾ താൻ അറിയാത്ത ഒരു മഹാൻ പിറകിൽ വന്നു തോ
ളിൽ ഒന്നു തട്ടി സ്നേഹിതാ ഇത്ര വ്യസനിക്കുന്നതു എന്തിന്നു എ
ന്നു പ്രിയഭാവത്തോടെ ചോദിച്ചപ്പോൾ, അവൻ താഴ്മയോടെ വ
ണങ്ങി ഹാ സ്വാമിൻ എന്റെ സങ്കടം ഒരു മനുഷ്യനും ബോധി
പ്പാൻ കഴിയാത്തപ്രകാരം വലുതാകുന്നു അതിനെ വിവരിച്ചു പറ
വാൻ പ്രയാസം എന്നു ചൊല്ലിയാറെ അന്യൻ അയ്യോ എനിക്കും
സങ്കടം പലതും ഉണ്ടു. നിങ്ങളുടെ കഷ്ടകാരണങ്ങളെ കേട്ടാൽ പ
ക്ഷെ ഏതാനും കുറയ ആശ്വാസ വാക്കു പറവാൻ സംഗതി ഉ
ണ്ടായിരിക്കും എന്നു പറഞ്ഞതിനെ ജോൎജ കേട്ടപ്പോൾ, അവൻ
തന്റെ കഷ്ടതയെ വിവരമായി അറിയിച്ചു. അവൻ പറഞ്ഞതി
ന്നു മഹാൻ ഒന്നും മിണ്ടാതെ നടന്നു ഒരു വലിയ ഭവനത്തിന്റെ
അരികത്തു എത്തിയപ്പോൾ തന്നോടു കൂടെ അകത്തു വരേണം എ
ന്നു അവനോടു പറഞ്ഞു. അകത്തു കടന്നാറെ മഹാൻ അവനെ
ഭംഗിയുള്ള ഒരു മുറിയിൽ കൊണ്ടുപോയി ചില എഴുത്തുകളെ കാ
ണിച്ചു ഇവറ്റെ കുറിച്ച ഒരു വിവരത്തെ എഴുതി ഉണ്ടാക്കുവാൻ
കഴിയുമോ എന്നു ചോദിച്ചപ്പോൾ കഴിയും എന്നു ജോൎജ പറഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/38&oldid=186080" എന്ന താളിൽനിന്ന് ശേഖരിച്ചത്