ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ ബോധിക്കുന്നവനില്ല ദൈവത്തെ അന‌്വേഷിക്കുന്നവനുമില്ല.
രോമ. ൩, ൧൦.

പേരും പുസ്തകം തന്നെ എടുത്തു കൊള്ളേണം എന്നു എന്റെ ആ
ലോചന എന്നു പറഞ്ഞു. അപ്പോൾ ഒന്നാമൻ അല്ലയൊ യജമാ
ന തങ്ങളുടെ കൃപ അത്യന്തം; വാക്കും വിശേഷം തന്നെ. വേദപു
സ്തകത്തെ പോലെ ഉള്ളൊരു നിധി ഈ ലോകത്തിൽ എങ്ങും കാ
ണുന്നില്ല എങ്കിലും എനിക്ക അക്ഷരപരിചയമില്ലായ്ക കൊണ്ടു അ
തിനാൽ ഓർ ഉപകാരവും വരികയില്ല. എന്നാൽ ഞാൻ ഉറുപ്പിക
വാങ്ങുന്നതിനാൽ അപ്രിയം തോന്നരുതെ എന്നു പറഞ്ഞപ്പോൾ
അവന്റെ യജമാനൻ അങ്ങിനെ ആകട്ടെ എന്നു പറഞ്ഞു ഉറു
പ്പിക പത്തും അവന്റെ കൈക്കൽ കൊടുത്തു. പിന്നെ രണ്ടാമനും
മൂന്നാമനും പലതും ചൊല്ലി പുസ്തകത്തിലല്ല പണത്തിലത്രെ
താല്പൎയ്യമെന്നുള്ള മനസ്സിനെ കാട്ടി ഉറുപ്പിക വാങ്ങുകയും ചെയ്തു.
നാലാം പണിക്കാരൻ ഒരു ബാല്യക്കാരൻ, ഈ പുസ്തകം എല്ലാ
പൊന്നിനേക്കാളും വിലയേറിയ ഒരു വസ്തു ആകുന്നു എന്നു യജ
മാനനവർകൾ പറകയാൽ എനിക്കു ഉറുപ്പിക വേണ്ട ഞാൻ പു
സ്തകത്തെ സന്തോഷത്തോടും നന്ദിയോടും കൂട വാങ്ങും എന്നു പ
റഞ്ഞപ്പോൾ കച്ചവടക്കാരൻ ഒരു വേദപുസ്തകം എടുത്തു അവ
ന്റെ കൈയിൽ വെച്ചു കൊടുത്തു. ബാല്യക്കാരൻ അതിനെ വാ
ങ്ങി തുറന്നു നോക്കിയപ്പോൾ ഇതാ ഇരുപതു ഉറുപ്പികയുടെ ഒരു
ഹുണ്ടിക അതിന്റെ അകത്തു ഉണ്ടു. അപ്പോൾ അവൻ വിസ്മ
യിച്ചുംകൊണ്ടു യജമാനനെ നോക്കിയപ്പോൾ: നീ വേദപുസ്ത
കത്തെ വാങ്ങിയതിന്റെ ലാഭം കണ്ടുവൊ നീ സമാധാനത്തോ
ടെ പോയി. ആ പുസ്തകത്തെ നല്ലവണ്ണം വായിക്കുക എന്നാൽ
നീ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ഭാഗ്യവാനാകും
എന്നു യജമാനൻ പറഞ്ഞശേഷം അവൻ സന്തോഷിച്ചും കൊ
ണ്ടു തന്റെ വീട്ടിലേക്കു പോയി. ശേഷം മൂവരും ഓരൊ വേദപു
സ്തകത്തിൽ ഇരുപതു ഉറുപ്പികയുടെ ഓരൊ ഹുണ്ടിക ഉണ്ടു എന്നു
കണ്ടപ്പോൾ അവർ നാണിക്കയും സങ്കടപ്പെടുകയും ചെയ്തതിനെ
യജമാനൻ കണ്ടു ദൈവവചനത്തേക്കാൾ പത്തു ഉറുപ്പിക വലി
യ ധനം എന്നു നിങ്ങൾ നിശ്ചയിച്ചു പണം വാങ്ങിയതിനാൽ
എനിക്കു സങ്കടം ഉണ്ടു എങ്കിലും നിങ്ങൾക്കു നിങ്ങളുടെ ഓഹരി
കിട്ടിപോയി. ഇവിടെ അനുതാപത്തിന്നു ഇടയില്ല നിങ്ങൾ പോ
യികൊൾ്വിൻ എന്നു പറഞ്ഞു അവരെ അയക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/42&oldid=186084" എന്ന താളിൽനിന്ന് ശേഖരിച്ചത്